Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
adsorbentഅധിശോഷകം-
adsorptionഅധിശോഷണംഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തിനടുത്തുള്ള പദാര്‍ഥങ്ങള്‍ പ്രസ്‌തുത തലത്തില്‍ പറ്റിപ്പിടിക്കുന്ന പ്രക്രിയ. ഒരു വാതകത്തിന്റെയോ ലായനിയുടെയോ കണികകള്‍ ഒരു ഖരവസ്‌തുവിന്റെയോ ദ്രാവകത്തിന്റെയോ പ്രതലത്തില്‍ പറ്റിപ്പിടിക്കാം. ഉദാ: മരക്കരിക്ക്‌ കാര്‍ബണ്‍ മോണോക്‌സൈഡ്‌, അമോണിയ തുടങ്ങിയ വാതകങ്ങളെ അധിശോഷണം നടത്താന്‍ കഴിയും. ഈ പ്രക്രിയയില്‍ കരി അധിശോഷകം ആണ്‌. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ അധിശോഷിതം ആണ്‌.
advectionഅഭിവഹനം1. ദ്രവത്തില്‍ നിന്ന്‌ തിരശ്ചീന തലത്തിലൂടെ സംവേഗം, ഊര്‍ജം, ദ്രവ്യമാനം എന്നിവയുടെ വഹനം. 2. വായുവിന്റെ തിരശ്ചീന ചലനം.
adventitious rootsഅപസ്ഥാനിക മൂലങ്ങള്‍തായ്‌വേരില്‍ നിന്നല്ലാതെ സസ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന്‌ വളരുന്ന വേരുകള്‍. ഉദാ: ഏകബീജപത്രികളുടെ വേരുകള്‍.
aeolianഇയോലിയന്‍വായുവാഹിതം. കാറ്റിന്റെ പ്രവര്‍ത്തന ഫലമായി എന്ന്‌ സൂചിപ്പിക്കുന്ന പദം. ഉദാ: കാറ്റുകൊണ്ട്‌ മണ്ണടിഞ്ഞുണ്ടാകുന്ന മണ്‍കൂമ്പാരങ്ങള്‍ ഇയോലിയന്‍ നിക്ഷേപമാണ്‌. loess നിക്ഷേപങ്ങള്‍ ഇത്തരത്തിലുള്ളവയാണ്‌. eolian എന്നും എഴുതാറുണ്ട്‌.
aerenchymaവായവകലവിസ്‌തൃതമായ വായുസ്ഥലങ്ങളോടു കൂടിയ കല. ജല സസ്യങ്ങളില്‍ ഇതു സാധാരണമാണ്‌. വേരുകളിലൂടെ ഓക്‌സിജന്‍ സ്വീകരണം എളുപ്പമാക്കാനും വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും സഹായിക്കുന്നു.
aerialഏരിയല്‍വിദ്യുത്‌കാന്തിക തരംഗങ്ങളെ ചുറ്റുപാടിലേക്ക്‌ പ്രസരിപ്പിക്കാനോ, ചുറ്റുപാടില്‍ നിന്ന്‌ സ്വീകരിക്കാനോ സഹായിക്കുന്ന ഉപാധി. സമാനാര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന മറ്റൊരു പദമാണ്‌ ആന്റിന എന്നത്‌.
aerial respirationവായവശ്വസനംവായുവില്‍ നിന്ന്‌ ഓക്‌സിജന്‍ സ്വീകരിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ പുറത്തുവിടുകയും ചെയ്യുന്ന ശ്വസന രീതി.
aerial rootവായവമൂലംവായുവില്‍ തൂങ്ങിക്കിടക്കുന്ന വേരുകള്‍. ഉദാ: മരവാഴയുടെ വേരുകള്‍.
aerial surveyingഏരിയല്‍ സര്‍വേആകാശത്തുനിന്നെടുക്കുന്ന ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ച്‌ ഭൂസര്‍വേ നടത്തുന്ന സമ്പ്രദായം.
aerobeവായവജീവിവായുവിന്റെ അല്ലെങ്കില്‍ ഓക്‌സിജന്റെ സാന്നിദ്ധ്യത്തില്‍ മാത്രം ജീവിക്കാന്‍ കഴിയുന്നവ.
aerobic respirationവായവശ്വസനംഓക്‌സിജന്റെ സാന്നിദ്ധ്യത്തില്‍ മാത്രം നടക്കുന്ന ശ്വസനം. ജലത്തിലും വായുവിലും വെച്ച്‌ നടക്കുന്ന ഭൂരിപക്ഷം ജീവജാലങ്ങളുടെയും ശ്വസന രീതി ഇതാണ്‌.
aerodynamicsവായുഗതികംവാതകങ്ങളുടെയും വായുവിന്റെയും ചലനം, വായുവിലൂടെ വിമാനം പോലുള്ള വസ്‌തുക്കളുടെ ചലനം ഇവ സംബന്ധിച്ച പഠന ശാഖ.
aerosolഎയറോസോള്‍ഖരകണികകളോ, ദ്രവകണികകളോ വാതകത്തില്‍ തങ്ങിനില്‍ക്കുന്ന കൊളോയ്‌ഡ്‌ രൂപം. ഉദാ: പൊടിപടലങ്ങള്‍ കലര്‍ന്ന വായു, പുക.
aerotaxisഎയറോടാക്‌സിസ്‌വാതാനുചലനം. ഓക്‌സിജന്റെ ഉത്തേജനം മൂലം ഏകകോശ സസ്യങ്ങള്‍ മുഴുവനുമായോ സസ്യകോശങ്ങള്‍ ഭാഗികമായോ ചലിക്കുന്ന രീതി.
aerotropismഎയറോട്രാപ്പിസംവാതാനുവര്‍ത്തനം. വായുവിന്റെ സാന്നിധ്യം അടിസ്ഥാനമാക്കിയുള്ള സസ്യചലനം. വായുവുള്ള ദിശയിലേക്കോ എതിര്‍ ദിശയിലേക്കോ ആവാം.
aestivationപുഷ്‌പദള വിന്യാസം(botany) മുകുളാവസ്ഥയില്‍ ദളങ്ങളുടെയും വിദളങ്ങളുടെയും ക്രമീകരണം. വിവിധ തരത്തിലുള്ള ദളവിന്യാസങ്ങള്‍ ഉണ്ട്‌. സസ്യങ്ങളുടെ വര്‍ഗീകരണത്തിന്‌ സഹായിക്കുന്നു.
aestivationഗ്രീഷ്‌മനിദ്ര(zoology) വരണ്ട കാലാവസ്ഥയെ അതിജീവിക്കാന്‍ ചില ജീവികള്‍ സ്വീകരിക്കുന്ന നീണ്ട നിഷ്‌ക്രിയത. ജൈവ പ്രക്രിയകള്‍ വളരെ മന്ദഗതിയിലായി ഒരു നിദ്രാവസ്ഥയിലായിരിക്കും അവ. ഉദാ: ചിലതരം ഒച്ചുകള്‍, പ്രാട്ടോപ്‌റ്റിറസ്‌ എന്ന മത്സ്യം.
afferentഅഭിവാഹികേന്ദ്രഭാഗത്തേക്ക്‌ പ്രവഹിക്കുന്നത്‌. ഉദാ: afferent neuron കേന്ദ്ര നാഡീവ്യൂഹത്തിലേക്ക്‌ സന്ദേശങ്ങള്‍ എത്തിക്കുന്ന നാഡീകോശം.
affineസജാതീയംഉദാ: affine curvature (സജാതീയ വക്രം)
Page 9 of 301 1 7 8 9 10 11 301
Close