Algol

അല്‍ഗോള്‍

1. പെര്‍സിയൂസ്‌ നക്ഷത്രഗണത്തില്‍ പ്രകാശ തീവ്രതയില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന നക്ഷത്രം. പിശാച്‌ നക്ഷത്രം എന്നാണ്‌ പേരിനര്‍ഥം. 2.87 ദിവസങ്ങളിടവിട്ട്‌ അത്‌ നിറം മങ്ങി, ഏകദേശം 10 മണിക്കൂറുകള്‍ക്ക്‌ ശേഷം പൂര്‍വ സ്ഥിതിയിലേക്ക്‌ മടങ്ങിയെത്തുന്നു. അല്‍ഗോള്‍ ഒരു നക്ഷത്ര ത്രയമാണ്‌. അവയില്‍ രണ്ട്‌ നക്ഷത്രങ്ങള്‍ വളരെയടുത്താണ്‌. ഒരു പൊതു കേന്ദ്രത്തെ വലം വയ്‌ക്കുന്ന ഈ നക്ഷത്രങ്ങള്‍ ഇടയ്‌ക്കിടെ പരസ്‌പരം മറയ്‌ക്കുന്നു. നക്ഷത്രത്തിന്റെ പ്രകാശവ്യതിയാനത്തിന്‌ കാരണമിതാണ്‌. 2. ഒരു കമ്പ്യൂട്ടര്‍ ഭാഷ ALGorithmic Oriented Language എന്നതിന്റെ ചുരുക്കമാണ്‌ Algol.

More at English Wikipedia

Close