alcohols

ആല്‍ക്കഹോളുകള്‍

−OH ഗ്രൂപ്പ്‌ ഉള്ള കാര്‍ബണിക സംയുക്തങ്ങള്‍ ഉദാ: C2H5−OH ഈഥൈല്‍ ആല്‍ക്കഹോള്‍. CH3−OH- മീഥൈല്‍ ആല്‍ക്കഹോള്‍. പ്രമറി, സെക്കണ്ടറി, ടെര്‍ഷ്യറി എന്നിങ്ങനെ വിവിധതരം ആല്‍ക്കഹോളുകളുണ്ട്‌. ആല്‍ക്കഹോളുകള്‍ നല്ല കാര്‍ബണിക ലായകങ്ങളാണ്‌. ആല്‍ക്കഹോള്‍ കുടുംബത്തില്‍പ്പെട്ട ഈഥൈല്‍ ആല്‍ക്കഹോളാണ്‌ എഥനോള്‍ എന്നറിയപ്പെടുന്നത്‌. വളരെയേറെ വ്യാവസായിക പ്രാധാന്യമുള്ളതാണ്‌ ഈഥൈല്‍ ആല്‍ക്കഹോള്‍. മദ്യത്തില്‍ അടങ്ങിയിരിക്കുന്ന ലഹരി പദാര്‍ഥവും ഇതു തന്നെയാണ്‌.

More at English Wikipedia

Close