Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
alkali | ക്ഷാരം | ജലവുമായി ചേരുമ്പോള്‍ - OH ഗ്രൂപ്പിനെ വിട്ടുകൊടുക്കാന്‍ കഴിയുന്നതോ, ഒരു രാസപ്രവര്‍ത്തനത്തില്‍ H+ അയോണിനെ സ്വീകരിക്കാന്‍ കഴിയുന്നതോ ഒരു ജോഡി ഇലക്‌ട്രാണുകളെ വിട്ടുകൊടുക്കാന്‍ കഴിയുന്നതോ ആയ പദാര്‍ഥം. ഉദാ: പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ്, സോഡിയം ഹൈഡ്രാക്‌സൈഡ്. |
alkali metals | ആല്‍ക്കലി ലോഹങ്ങള്‍ | ആവര്‍ത്തന പട്ടികയിലെ ഹൈഡ്രജന്‍ ഒഴികെയുള്ള ഒന്നാം ഗ്രൂപ്പ് മൂലകങ്ങള്‍. ഉയര്‍ന്ന വിദ്യുത്‌ധനത ഉണ്ട്. ജലവുമായി പ്രതിപ്രവര്‍ത്തിച്ച് ആല്‍ക്കലികള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഉദാ: സോഡിയം, പൊട്ടാസ്യം. |
alkalimetry | ക്ഷാരമിതി | തന്നിരിക്കുന്ന ലായനിയില്‍ എത്ര അമ്ലമുണ്ട് എന്ന് ക്ഷാരം ഉപയോഗിച്ച് കണ്ടുപിടിക്കുന്ന രീതി. വ്യാപ്‌തമാന വിശ്ലേഷണം വഴിയാണ് കണ്ടുപിടിക്കുന്നത്. |
alkaline earth metals | ആല്‍ക്കലൈന്‍ എര്‍ത് ലോഹങ്ങള്‍ | ആവര്‍ത്തന പട്ടികയില്‍ ഗ്രൂപ്പ് II ലെ മൂലകങ്ങള്‍. ഈ മൂലകങ്ങളെല്ലാം ജലവുമായി പ്രവര്‍ത്തിച്ച് ആല്‍ക്കലി ഉണ്ടാകുന്നു. അതുപോലെ ഇവയുടെ ഓക്‌സൈഡുകളും വെള്ളത്തില്‍ ചേര്‍ന്ന് ആല്‍ക്കലി ഉണ്ടാകുന്നു. |
alkaline rock | ക്ഷാരശില | സോഡിയത്തിന്റെയും പൊട്ടാസിയത്തിന്റെയും അംശം കൂടുതലുള്ള ഒരു ആഗ്നേയ ശില. |
alkaloid | ആല്‍ക്കലോയ്ഡ് | സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന, ക്ഷാര സ്വഭാവമുള്ളതും ജലത്തില്‍ ലയിക്കാത്തതുമായ കാര്‍ബണിക പദാര്‍ഥങ്ങള്‍. കയ്‌പോ, ചവര്‍പ്പോ ആണ് രുചി. പല പ്രധാന ഔഷധങ്ങളും ആല്‍ക്കലോയിഡുകളാണ്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ് ആണ് നിക്കോട്ടിന്‍. കാപ്പിയിലും ചായയിലും ഉള്ള കഫീന്‍ എന്ന ആല്‍ക്കലോയിഡ് ആണ് ഉത്തേജക വസ്‌തുവായി പ്രവര്‍ത്തിക്കുന്നത്. |
alkane | ആല്‍ക്കേനുകള്‍ | CnH2n+2 എന്ന സാമാന്യരാസസൂത്രമുള്ള പൂരിത ഹൈഡ്രാകാര്‍ബണുകളുടെ സജാതീയ ശ്രണി. ഉദാ: മീഥേന്‍ ( CH4), ഈഥേന്‍ ( C2H6), പ്രാപ്പേന്‍ ( C3H8), ബ്യൂട്ടേന്‍ ( C4H10) തുടങ്ങിയവ. |
alkenes | ആല്‍ക്കീനുകള്‍ | CnH2n എന്ന സാമാന്യരാസസൂത്രമുള്ള ഹൈഡ്രാകാര്‍ബണുകളുടെ സജാതീയ ശ്രണി. ഉദാ: ഈഥീന്‍ C2H4, പ്രാപ്പീന്‍ C3H8, ബ്യൂട്ടീന്‍ C4H8 തുടങ്ങിയവ. unsaturated hydrocarbons നോക്കുക. |
alkyl group | ആല്‍ക്കൈല്‍ ഗ്രൂപ്പ് | ഒരു ആലിഫാറ്റിക ഹൈഡ്രാകാര്‍ബണില്‍ നിന്ന് ഒരു ഹൈഡ്രജന്‍ ആറ്റം നീക്കിയാല്‍ കിട്ടുന്ന റാഡിക്കല്‍. ഉദാ: CH3− (മീഥൈല്‍) |
alkyne | ആല്‍ക്കൈന്‍ | - |
allantois | അലെന്റോയ്സ് | ആമ്നിയോട്ടിക കശേരുകികളുടെ ഭ്രൂണത്തില്‍, പിന്‍കുടലിന്റെ മധ്യഭാഗത്തുനിന്ന് വളരുന്ന സഞ്ചിപോലുള്ള ഭാഗം. സംയോജകകല കൊണ്ട് ആവരണം ചെയ്യപ്പെട്ട ഇതിന് നല്ലവണ്ണം വികസിച്ച രക്തചംക്രമണ സംവിധാനമുണ്ട്. ഉരഗങ്ങളിലും പക്ഷികളിലും ഇത് ഭ്രൂണത്തിന്റെ പുറത്തേക്ക് വളരും. ഇതിലൂടെയാണ് ഭ്രൂണത്തിന്റെ ശ്വസനം നടക്കുന്നത്. വിസര്‍ജ്യവസ്‌തുക്കള്‍ ഇതിനകത്ത് ശേഖരിക്കപ്പെടുന്നു. സസ്‌തനികളില്‍ അലെന്റോയ്‌സിന്റെ രക്തക്കുഴലുകള്‍ മറുപിള്ളയുടെ രക്തക്കുഴലുകളുമായി ബന്ധപ്പെട്ടിരിക്കും. ശ്വസനത്തിനു പുറമേ, പോഷകാംശങ്ങള്‍ ലഭിക്കുന്നതും വിസര്‍ജ്യവസ്‌തുക്കള്‍ പുറത്തേക്കു കളയുന്നതും ഇതിലൂടെയാണ്. |
alleles | അല്ലീലുകള്‍ | പര്യായജീനുകള്‍. ഒരു ജീനിന്റെ വ്യത്യസ്‌ത രൂപങ്ങള്‍. ഇവ സമജാത ക്രാമസോമുകളില്‍ ഒരേ ലോക്കസില്‍ സ്ഥിതിചെയ്യുന്നവയും ഒരേ ധര്‍മ്മം നിര്‍വഹിക്കുന്നവയുമായിരിക്കും. ഒരു പര്യായ ജീനിന് മ്യൂട്ടേഷന്‍ സംഭവിച്ച് മറ്റൊരു പര്യായജീനായിത്തീരാം. മനുഷ്യന്റെ ABO രക്തഗ്രൂപ്പുകളെ നിര്‍ണ്ണയിക്കുന്ന IA, IB, I0 എന്നീ ജീനുകള്‍ രക്തഗ്രൂപ്പ് ജീനിന്റെ പര്യായ ജീനുകളാണ്. ( I എന്നത് ഇമ്മ്യൂണോ ഗ്ലോബുലിന്‍ എന്ന വാക്കിന്റെ ആദ്യത്തെ അക്ഷരത്തെ പ്രതിനിധീകരിക്കുന്നു.) allelomorphs എന്നും പറയുന്നു. |
allergen | അലെര്ജന് | ഉയര്‍ന്ന തോതിലുള്ള ഇമ്യൂണ്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് ( immune reaction) കാരണമാവുന്ന ആന്റിജന്‍. ഉദാ: അലര്‍ജിയുണ്ടാക്കുന്ന പൂമ്പൊടികള്‍, ധൂളി മുതലായവ. |
allergy | അലര്‍ജി | ഏതെങ്കിലും പാരിസ്ഥിതിക ഘടകങ്ങളോട് (ഉദാ: പൊടി, പരാഗം, ഭക്ഷണസാധനങ്ങള്‍) ശരീരം കാണിക്കുന്ന അധികരിച്ച സംവേദനം. സാധാരണ രോഗ പ്രതിരോധ വ്യൂഹത്തിന്റെ തന്നെ നിയന്ത്രണംവിട്ടുള്ള പ്രവര്‍ത്തനഫലമായാണ് ഉണ്ടാവുന്നത്. |
alligator | മുതല | ഒരിനം ഉരഗം. ക്രാക്കഡീലിയ എന്ന ഓര്‍ഡറില്‍ ഉള്‍പ്പെടുന്നു. വീതിയുള്ളതും നീളം കുറവുള്ളതുമാണ് തല. ചീങ്കണ്ണിയുമായി ശരീരഘടനയില്‍ സാമ്യമുണ്ട്. ചൈനയില്‍ കാണുന്ന ഒരു സ്‌പീഷീസ് ഒഴികെ മറ്റെല്ലാം വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണുള്ളത്. |
allochromy | അപവര്ണത | ആഗിരണം ചെയ്‌തതില്‍ നിന്ന് വ്യത്യസ്‌ത വര്‍ണമുള്ള പ്രകാശം ഉത്സര്‍ജിക്കുന്ന ഫ്‌ളൂറസന്‍സ്. |
allochronic | അസമകാലികം | വ്യത്യസ്‌ത ഭൂവിജ്ഞാനീയ കാലഘട്ടങ്ങളില്‍ സംഭവിക്കുന്നത്. |
allogamy | പരബീജസങ്കലനം | വ്യത്യസ്‌ത സസ്യങ്ങളില്‍ നിന്നുള്ള പും-സ്‌ത്രീ ബീജങ്ങളുടെ സങ്കലനം. |
allogenic | അന്യത്രജാതം | ബാഹ്യകാരണങ്ങള്‍ കൊണ്ടുണ്ടാവുന്നത്. ഉദാ: ആവാസ വ്യവസ്ഥയിലേക്ക് ഒരു കുടിയേറ്റ ഇരപിടിയന്‍ വന്നുചേരുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍. |
allomerism | സ്ഥിരക്രിസ്റ്റലത | രാസഘടനയില്‍ മാറ്റമുണ്ടായാല്‍ പോലും ക്രിസ്റ്റല്‍ രൂപത്തില്‍ മാറ്റമുണ്ടാകാത്ത അവസ്ഥ. |