കൊന്നാലും ചാവാത്ത ജലക്കരടികൾ

ശ്വാസം കിട്ടാത്ത ‌- വെള്ളം കിട്ടാത്ത ‌- മരണ തീച്ചൂടിൽ പെട്ട – തീറ്റകിട്ടാത്ത അവസ്ഥയിൽ ആരും കുറച്ച്  സമയമോ കാലമോ കഴിഞ്ഞാൽ ചത്തുപോകും. പക്ഷെ ഈ അവസ്ഥയിലൊന്നും കൂസാതെ മരണത്തെ തോൽപ്പിക്കുന്ന ഒരു കുഞ്ഞുജീവി നമുക്കൊപ്പം ജീവിക്കുന്നുണ്ട്. ടാർഡിഗ്രാഡ (Tardigrade) എന്ന പേരുള്ള വളരെ കുഞ്ഞൻ ജലജീവിയായ ‘ജലക്കരടി’ (water bears). 

വെള്ളത്തിലാശാൻ

പഴയ എഴുത്താശാന്മാർ എഴുത്താണികൊണ്ട് ഓലയിൽ ശരശരേന്ന് എഴുതുന്നതുപോലെ പുഴകളിലേയും കുളങ്ങളിലേയും അനക്കമില്ലാത്ത ജലോപരിതലത്തിൽ ഓടിനടന്നും നിന്നും പല വിക്രിയകൾ കാട്ടുന്ന കുഞ്ഞ് ജലപ്രാണികളാണ് എഴുത്താശാൻ പ്രാണികൾ.

ന്യൂറോ സർജൻ കടന്നൽ

മരതക കൂറ കടന്നൽ (emerald cockroach wasp) എന്നു വിളിപ്പേരുള്ള സുന്ദര വർണ്ണ ജീവിയാണ് Ampulex compressa. ഒറ്റയാന്മാരായി ഏകാന്ത ജീവിതം നയിക്കുന്നവരാണ് രണ്ട് സെന്റീമീറ്ററിനടുത്ത് മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ കടന്നലുകൾ.

മിന്നാമിനുങ്ങിന്റെ ലാർവ

ഈ ജീവിയെ കണ്ടിട്ടുണ്ടോ? മിന്നാമിനുങ്ങിന്റെ ലാർവയാണിത്. ഒരു വലിയ ഒച്ചിനെ തിന്നാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.

ചട്ടുകത്തലയുള്ള താപ്പാമ്പ്

അർദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല കണ്ടാൽ കുഞ്ഞ് കളിച്ചട്ടുകമാണെന്നു തോന്നും . അൽപ്പം ഇടുങ്ങിയ കഴുത്ത്. കറുപ്പോ തവിട്ടോ നിറമുള്ള വഴുക്കലുള്ള മിന്നുന്ന സുന്ദര ശരീരം, വയറുരച്ച് ഇഴഞ്ഞുള്ള പതുക്കെയുള്ള സഞ്ചാരം കഴുത്തുമുതൽ നെടുനീളത്തിൽ മേൽഭാഗത്ത് കടും നിറത്തിൽ വരകൾ . അടിഭാഗം ഇളം ചാരനിറമോ മങ്ങിയ വെളുപ്പോ ആയിരിക്കും. ആദ്യകാഴ്ചയിൽ ഒരു മണ്ണിരക്കഷണമാണെന്നേ തോന്നു. നമ്മുടെ നാട്ടിൽ പറമ്പിലും തൊടിയിലും മഴക്കാലത്ത് ഇവയെ ധാരാളം കാണാം.

തുമ്പിപ്പെണ്ണേ വാ വാ …

തുമ്പിയും തുമ്പപ്പൂവും എന്നൊക്കെ പ്രാസമൊപ്പിച്ച് ഓണപ്പാട്ട് പാടാൻ രസമാണ്. ചിത്രശലഭങ്ങളെപ്പോലെ പൂക്കൾതോറും പാറിനടന്ന് നൃത്തം വെച്ച് തേനുണ്ട് നടക്കുന്ന ആർദ്രഹൃദയ കാൽപ്പനിക ജീവിയൊന്നും അല്ല തുമ്പി.

കൊറോണ തെയ്യം എന്ന മയിൽ ചിലന്തി

ചെണ്ടമേളത്തിന്റെ  ആസുരതാളത്തിനൊത്ത് ചുവട് വെച്ച് തെയ്യാട്ടമാടുന്ന ഈ കുഞ്ഞ് വർണ ചിലന്തിയുടെ വിഡിയോ വൈറലായി വാട്ട്സാപ്പുകളിൽ തകർത്ത് ഓടുന്നുണ്ട്. വസൂരിമാല തെയ്യം എന്നത് പോലെ കൊറോണ തെയ്യം എന്ന് ഏതോ സഹൃദയൻ പേരും നൽകീട്ടുണ്ട്. MARATUS SPECIOSUS എന്ന് ശാസ്ത്രനാമമുള്ള ഒരിനം മയിൽ ചിലന്തി (Peacock spider)ആണിത്.

Close