ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസമെന്താ ?

ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസം എന്താണെന്നതും, ഇവ രണ്ടും ഒന്നുതന്നെയാണോ എന്നതും പലർക്കും വ്യക്തതക്കുറവുള്ള കാര്യമാണ്. മുതല വലുതും ചീങ്കണ്ണി ചെറുതും എന്നു ചിലർ പറയും. ചിലർ തിരിച്ചാണെന്ന് പറയും.

പാരഡി നൊബേൽ അഥവാ ഇഗ് നൊബേൽ

ഗൗരവമേറിയ ഗവേഷണങ്ങൾക്ക് മാത്രം സമ്മാനം കിട്ടിയാൽ മതിയോ ? ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചെയ്യുന്ന ഇഗ് നൊബേലിനെക്കുറിച്ച് വായിക്കാം

പൂച്ചയുടെ മുന്നിലെ ഭയമില്ലാത്ത എലി

പൂച്ച അടുത്തുണ്ടായാലും  മൈൻഡ് ചെയ്യാതെ ഉലാത്തുന്ന എലിയെക്കണ്ടാൽ അഹങ്കാരിയും ധീരനും ആയി കരുതേണ്ട . അതിന്റെ ഉള്ളിൽ കയറിയ ഒരു പരാദം തലച്ചോറിൽ പ്രവർത്തിച്ച്  നിയന്ത്രിച്ച് എട്ടിന്റെ പണി കൊടുത്തതാവും. 

ഒച്ചിനെ ആപ്പിലാക്കുന്ന പരാദവിര !

ഒച്ചുകളുടെ കണ്ണിൽ കയറിക്കൂടി  ഡിസ്കോ ബൾബു പോലെ മിന്നി മിന്നിക്കളിച്ച് പക്ഷികളെ ആകർഷിച്ച് കൊത്തിത്തിന്നിപ്പിക്കുന്ന തന്ത്രശാലി വിരകൾ ! 

അത് ബ്ലിസ്റ്റർ ബീറ്റിൽ അല്ല !! – സാറേ, പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനെയൊന്നും പറയരുത് 

കഴിഞ്ഞ ദിവസം കാക്കനാട് ഏകദേശം നൂറോളം പേർക്ക് ബ്ലിസ്റ്റർ ബീറ്റിൽ എന്നയിനം വണ്ട് ചർമ്മത്തിൽ പൊള്ളലുണ്ടാക്കി എന്ന വാർത്ത വന്നിരുന്നു ഇതിനു പിന്നിലെ വാസ്തവം എന്താണ് ?

പശ്ചിമഘട്ടത്തിൽനിന്നും പുതിയ പ്രാണിവർഗ്ഗം – സാന്ദ്രകോട്ടസ് വിജയകുമാറി – മുങ്ങാങ്കുഴി വണ്ടുകള്‍

സാന്ദ്രകോട്ടസ് വിജയകുമാറി എന്ന പ്രാണിയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം വിഖ്യാത ജേണൽ ആയ ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സയില്‍ പ്രസിദ്ധീകരിച്ചു.പ്രാണികളുടെയും  ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യവും അവയേക്കുറിച്ച് അറിയാനുള്ള താത്പര്യവും  സാധാരണക്കാരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി നിരന്തരം പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതുന്ന പ്രശസ്ത സയൻസ് ജേണലിസ്റ്റും, നാച്വറലിസ്റ്റും ആയ വിജയകുമാർ ബ്ലാത്തൂരിനോടുള്ള ബഹുമാനാർത്ഥമാണ് പുതിയ പ്രാണിക്ക് ‘സാന്ദ്രകോട്ടസ് വിജയകുമാറി’ എന്നാണ് ശാസ്ത്ര നാമം നൽകിയിട്ടുള്ളത്.

ലിംഗം തുരപ്പൻ -“കാണ്ടിരു “

പുഴയിലേക്ക് നീട്ടി മൂത്രമൊഴിക്കുമ്പോൾ ആ മൂത്രമണത്താൽ ആകർഷിക്കപ്പെട്ട് മാംസദാഹിയായ ഒരു നീളൻ പരൽമീൻ മൂത്ര ആർച്ച് പാതയിലൂടെ കുതിച്ച് ചാടി കയറി തുരന്ന് ലിംഗത്തിലൂടെ അകത്തേക്ക് കയറുന്ന കാര്യം ഒന്ന് ഓർത്തു നോക്കൂ. മാംസം ചവച്ച് തിന്ന് അത് മൂത്രസഞ്ചി ലക്ഷ്യമാക്കി നീങ്ങുന്നു. ജീവൻ രക്ഷിക്കാൻ ഉടൻ ചെയ്യാവുന്ന ഏക വഴി പീച്ചാത്തി എടുത്ത് ലിംഗം പറ്റെ മുറിച്ച് കളയുക മാത്രമാണ്. രക്തദാഹികളായ പിരാനകളുടെ നിറം പിടിപ്പിച്ച കഥകൾക്ക് ഒപ്പം മാധ്യമങ്ങളിൽ പ്രചരിച്ച മറ്റൊരു മീനാണ് ലിംഗം തുരപ്പൻ – “കാണ്ടിരു “

ചൊറിയും ചിരങ്ങും പിന്നെ മൈറ്റും

ഇവരാണ് സ്കാബിസ് എന്ന ചൊറിയും ചിരങ്ങും ഉണ്ടാക്കി നമ്മെ വലച്ചിരുന്ന പഹയർ. ദേഹത്ത് പറ്റിപ്പിടിച്ച് കിടക്കാൻ അവസരം കിട്ടിയാൽ പിന്നെ വിടില്ല. തൊലിതുരന്ന് ഉള്ളിൽ കയറും. ജീവിതം നമ്മുടെ തൊലിക്കകത്താകും പിന്നെ.

Close