Home » പുതിയവ » കണക്ക് കണക്കായും ചരിത്രം ചരിത്രമായും തന്നെ പഠിക്കേണ്ടതുണ്ടോ ?

കണക്ക് കണക്കായും ചരിത്രം ചരിത്രമായും തന്നെ പഠിക്കേണ്ടതുണ്ടോ ?

കണക്ക് കണക്കായും ചരിത്രം ചരിത്രമായും തന്നെ പഠിക്കേണ്ടതുണ്ടോ ? പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ഫിന്‍ലാന്‍ഡ് ലോകത്തിന് മാതൃകയാകുന്നു…

finland school
ഫിന്‍ലാന്റിലെ ഒരു സ്കൂള്‍ കടപ്പാട് : Matti-92, wikimedia

About the author

കാവ്യ മനോഹര്‍
http://www.kavyamanohar.blogspot.co.uk/

സ്കൂളിലെത്തിയാല്‍ അസംബ്ലിയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം ആദ്യത്തെ പീരിയഡ് ക്ലാസ്സ് ടീച്ചറിന്റെ ഇംഗ്ലീഷ് പാഠം. കണക്കും സയന്‍സും ചരിത്രവും ഭൂമിശാസ്ത്രവും വ്യാകരണവും ഒക്കെ പിന്നാലെയുണ്ടാകും. അതിനിടയില്‍ കോപ്പിയെഴുത്തും കോംപോസിഷനുമൊക്കെയാണ് കഴിഞ്ഞ തലമുറ മലയാളികളുടെ സ്കൂള്‍ചിട്ട. കോപ്പിയെഴുത്തും കവിതാപഠനവുമൊക്കെ പുതിയ പാഠ്യപദ്ധതി വന്നതോടെ ഒഴിവായിത്തുടങ്ങിയെങ്കിലും ഞെരുക്കുന്ന സ്കൂള്‍ദിനങ്ങളാണ് നമ്മുടെ കുട്ടികള്‍ക്കിന്നുമുള്ളത്. പ്രവര്‍ത്തനങ്ങളിലുടെയുള്ള പഠനം കരിക്കുലം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഉച്ചായ്ക്കുണ്ണുവാന്‍ പോലും സമയം കിട്ടുന്നില്ലെന്നതാണ് നമ്മുടെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ അവസ്ഥ. അപ്പോഴാണ് ഫിന്‍ലന്‍ഡിലെ സ്കൂളുകള്‍  വിദ്യാഭ്യാരംഗം ആകമാനം ഉടച്ചുവാര്‍ക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു വരുന്നത്.

ലോകത്തിലെ തന്നെ മികച്ച സ്കൂള്‍ പാഠ്യപദ്ധതികളിലൊന്ന് നിലവിലുള്ള രാജ്യങ്ങളിലൊന്നാണ് ഫിന്‍ലന്‍ഡ്. മുക്കാല്‍ മണിക്കൂര്‍ കുടുമ്പോള്‍ പതിനഞ്ച് മിനിറ്റെങ്കിലും ഇടവേള കിട്ടുന്ന വിധമാണ് അവരുടെ ക്ലാസ്സുകള്‍. ഏഴുവയസ്സിനു മുന്‍പ് അവരാരും സ്കൂളില്‍ പോയി തുടങ്ങാറുമില്ല [1] .സന്തോഷത്തോടെ സ്കൂള്‍ കാലം ആസ്വദിയ്ക്കുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമുള്ള ഫിന്‍ലന്‍ഡ് ഇപ്പോള്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ വിപ്ലവകരമായ ചുവടുവയ്പ്പാണ് നടത്തുന്നത്.

ഇനി ഫിന്നിഷ് സ്കൂളുകളില്‍ ചരിത്രം, ഗണിതം എന്നിങ്ങനെ വിഷയാധിഷ്ഠിതമായി പാഠങ്ങള്‍ തരം തിരിച്ച് അതിനായി ഒരു ടീച്ചര്‍ എന്ന രീതിയിലാവില്ല പഠനം. പകരം അവര്‍ പഠിയ്ക്കുക പ്രമേയാധിഷ്ഠിതമായിട്ടായിരിയ്ക്കും. വൊക്കേഷണല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ‘കഫെറ്റീരിയ സര്‍വ്വീസ്’ പഠിയ്ക്കുന്ന കുട്ടി അതിനൊപ്പം അടിസ്ഥാനഗണിതവും, ആശയവിനിമയപാടവവും ഭാഷാശേഷിയും ആര്‍ജ്ജിയ്ക്കുന്നു

ഇനി ഫിന്നിഷ് സ്കൂളുകളില്‍ ചരിത്രം, ഗണിതം എന്നിങ്ങനെ വിഷയാധിഷ്ഠിതമായി പാഠങ്ങള്‍ തരം തിരിച്ച് അതിനായി ഒരു ടീച്ചര്‍ എന്ന രീതിയിലാവില്ല പഠനം. പകരം അവര്‍ പഠിയ്ക്കുക പ്രമേയാധിഷ്ഠിതമായിട്ടായിരിയ്ക്കും. ഉദാഹരണത്തിനു് യൂറോപ്യന്‍ യൂണിയനെക്കുറിച്ച് പഠിയ്ക്കും; അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം, ഭൂമിശാസ്ത്രം, ഭാഷ, ചരിത്രം, ധനതത്വം ഒക്കെ കടന്നു വരും.[2]. വൊക്കേഷണല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ‘കഫെറ്റീരിയ സര്‍വ്വീസ്’ പഠിയ്ക്കുന്ന കുട്ടി അതിനൊപ്പം അടിസ്ഥാനഗണിതവും, ആശയവിനിമയപാടവവും ഭാഷാശേഷിയും ആര്‍ജ്ജിയ്ക്കുന്നു[3].

പഠനം എന്തിനെന്ന കുഴക്കുന്ന ചോദ്യം ഇനി പഠിതാവിന്റെ മുന്നിലുണ്ടാവില്ല, പകരം  പഠിയ്ക്കുന്നതിന്റെ കാരണമായി കൃത്യമായ ആവശ്യം മുന്നിലുണ്ടാകും. പ്രൊഫഷണല്‍ ഡിഗ്രികള്‍പലതും കയ്യിലുണ്ടായിട്ട് ഇനിയെന്തുചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ ബഹുഭൂരിപക്ഷം അഭ്യസ്തവിദ്യരുമുള്ള നമ്മുടെ നാട്ടില്‍ ഒരദ്ഭുതം തന്നെയാണീ വാര്‍ത്ത. തനിയ്ക്കിഷ്ടമുള്ള ജോലിചെയ്യാനായി ആവശ്യമുള്ള കഴിവുകള്‍ സ്വയം നേടിയെടുക്കാനുള്ള പ്രാപ്തിയാവണമല്ലോ വിദ്യാഭ്യാസം ഒരു വ്യക്തിക്ക് നല്‍കേണ്ടത്.

Saunalahti school2020ആകുമ്പോഴേയ്ക്കും നടപ്പിലാക്കാനുദ്ദേശിയ്ക്കുന്ന പാഠ്യപദ്ധതി പരിഷ്കരണമാണ് ഇത്. അതിനു മുന്നോടിയായുള്ള പ്രാരംഭപഠനങ്ങളും ചര്‍ച്ചകളുമാണിപ്പോള്‍ അവര്‍ തുടങ്ങി വെച്ചിരിയ്ക്കുന്നത്. ഇപ്പോള്‍ തന്നെ ഏറ്റവും കുറഞ്ഞ പഠനസമയവും, കൂടുതല്‍ കളികളും ഇടവേളകളുമായി വ്യത്യസ്ഥതയാര്‍ന്ന ഫിന്നിഷ് സ്കൂളുകള്‍ മികച്ച അക്കാദമികു് നിലവാരം പുലര്‍ത്തുന്നവയാണ്. PISA(Programme for International Student Assessment) റാങ്കിങ്ങില്‍ എഴുത്തിലും, വായനയിലും ഗണിതത്തിലൊമൊക്കെയായി വര്‍ഷങ്ങളായി ഉന്നത നിലവാരം കാത്തുസൂക്ഷിയ്ക്കുന്നുണ്ട് ഫിന്നിഷ് കുട്ടികള്‍[4].

പുതിയ പദ്ധതി അദ്ധ്യാപകര്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്. പഴയതുപോലെ ഒരു വിഷയത്തില്‍ മാത്രം ശ്രദ്ധയൂന്നി പഠിപ്പിയ്ക്കുവാനാവില്ല. കൂട്ടായ്മയിലൂടെ വ്യത്യസ്ഥ വിഷയങ്ങളിലെ വിദഗ്ദ്ധര്‍  ചേര്‍ന്നാസൂത്രണം ചെയ്യേണ്ടതാകും ഓരോ പഠനപ്രവര്‍ത്തനവും. ഇതിനായുള്ള അദ്ധ്യാപക പരിശീലനം ഏതാണ്ട് എഴുപതു ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു.

 

2016 മുതല്‍ കയ്യെഴുത്തു പരിശീലനം അവസാനിപ്പിയ്ക്കാനും ഫിന്‍ലന്‍ഡിനു പദ്ധതിയുണ്ട്. എഴുത്തു് അനുദിനം ഡിജിറ്റല്‍ രീതിയിലായിക്കൊണ്ടിരിയ്ക്കുമ്പോള്‍ കയ്യെഴുത്ത് അപ്രസക്തമാകുന്നതുകൊണ്ടാണിത്.

2016 മുതല്‍ കയ്യെഴുത്തു പരിശീലനം അവസാനിപ്പിയ്ക്കാനും ഫിന്‍ലന്‍ഡിനു പദ്ധതിയുണ്ട്. എഴുത്തു് അനുദിനം ഡിജിറ്റല്‍ രീതിയിലായിക്കൊണ്ടിരിയ്ക്കുമ്പോള്‍ കയ്യെഴുത്ത് അപ്രസക്തമാകുന്നതുകൊണ്ടാണിത്.  നമുക്കിതു കേള്‍ക്കുമ്പോള്‍ ഒരു അസ്വാരസ്യം തോന്നുമെങ്കിലും പേപ്പറും പേനയും വ്യാപകമായപ്പോള്‍ ഓലയിലെ നാരായമെഴുത്തു നൈപുണി അപ്രസക്തമായതിനു സമാനം തന്നെയാണിതും[5].

നൂറുശതമാനവും സര്‍ക്കാര്‍ ചെലവിലാണ് സ്കൂള്‍വിദ്യാഭ്യാസം. സ്കൂളുകള്‍ തമ്മില്‍ മത്സരത്തിനിടയില്ലാത്തവിധം ഓരോ വിദ്യാലയവും ഒന്നിനൊന്നു മികച്ചതാണ്. ടീച്ചറിന്റെ കഴിവുകളെ വിശ്വാസത്തിലെടുത്താണ് പഠനപ്രവര്‍ത്തനങ്ങളെല്ലാം. ഫെസിലിറ്റേറ്ററായ ടീച്ചറിന്റെ നിരന്തര മൂല്യനിര്‍ണ്ണയമാണ് മുഖ്യമായിട്ടുള്ളത്, അല്ലാതെ വര്‍ഷാന്ത്യപരീക്ഷകള്‍ക്കോ നാഷണല്‍ ലെവല്‍ പരീക്ഷകള്‍ക്കോ വിദ്യാഭ്യാസത്തില്‍ അത്ര കണ്ട് സ്ഥാനം നല്‍കിയിട്ടില്ല. പരീക്ഷാഫാക്ടറികളല്ല, സ്കൂളുകളെന്നര്‍ത്ഥം.

മനുഷ്യരാശി ആര്‍ജ്ജിച്ച അറിവുകള്‍ അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള  കുറ്റമറ്റ സംവിധാനം ഏത് എന്നതിന് കൃത്യമായി ഒരുത്തരമില്ല. വിദ്യാഭ്യാസം സാര്‍വത്രികമായി തുടങ്ങിയ കഴിഞ്ഞ നൂറ്റാണ്ടിലെ അവസ്ഥയിലല്ല ലോകം ഇന്ന്. സാംസ്കാരികപരിസരവും പ്രായോഗികാവസരങ്ങളും മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിനും മാറ്റങ്ങളുണ്ടായേ തീരൂ. കാരണം അറിവ് അതിന്റെ കേവലതയിലല്ല, മറിച്ച് പ്രായോഗികതയിലും വളര്‍ച്ചയിലുമാണ് അര്‍ത്ഥം കൈവരിയ്ക്കുന്നത്.  അതിന് പ്രാപ്തമാകും വിധം അറിവ് സ്വായത്തമാക്കിയിട്ടു മാത്രമേഇനിയുള്ള കാലം കാര്യമുള്ളൂ.

ഇതുള്‍ക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസരംഗത്ത് പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് ഫിന്‍ലന്‍ഡ്. ഒരു പക്ഷേ ലോകത്തിനാകമാനം മാതൃകയായേക്കാവുന്ന ഒരു പരീക്ഷണമായേക്കം ഇത്.


References

[1]http://www.edweek.org/tm/articles/2014/06/24/ctq_faridi_finland.html

[2]http://qz.com/367487/goodbye-math-and-history-finland-wants-to-abandon-teaching-subjects-at-school/

[3]http://www.independent.co.uk/news/world/europe/finland-schools-subjects-are-out-and-topics-are-in-as-country-reforms-its-education-system-10123911.html?cmipid=fb

[4]https://en.wikipedia.org/wiki/Education_in_Finland

[5]http://www.independent.co.uk/news/education/education-news/finland-to-remove-cursive-handwriting-from-education-curriculum-10021942.html


Check Also

Fever

പനി വന്നാല്‍ ഡോക്ടറെ കാണണോ?

പനിയെന്നാല്‍  രോഗത്തിനെതിരെ മനുഷ്യശരീരം നടത്തുന്ന പ്രതിരോധ പ്രവർത്തനമാണെന്നും അതിനാല്‍ ഏത് പനിയെയും വിശ്രമവും ജലപാനവും എനിമയുംകൊണ്ട് മറികടക്കാനാവുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പനിയുടെ പിന്നിലെ ശാസ്ത്രം തിരിച്ചറിഞ്ഞുകൊണ്ടേ ഇത്തരം പ്രചാരണങ്ങളിലെ ശരിയും തെറ്റും മനസ്സിലാക്കാനാകൂ.

One comment

  1. well . Good, but how far our government will go along for this system is to be known, I never set along with the attitude of non writing, as it is a must for language basics and something for artistic nature of alphabets, though digitization will do more

Leave a Reply

%d bloggers like this: