സയന്‍സ് ദശകം കേള്‍ക്കാം

അന്ധവിശ്വാസങ്ങളുടെയും ജാതി-മതാന്ധതയുടെയും ഇരുട്ടില്‍ തപ്പിത്തടഞ്ഞിരുന്ന കേരളസമൂഹത്തിലേക്ക് ശാസ്ത്രത്തിന്റെ സൂര്യവെളിച്ചം പ്രസരിപ്പിച്ച് സഹോദരന്‍ അയ്യപ്പന്റെ 'സയന്‍സ് ദശകം' ഉദിച്ചുയര്‍ന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. സയന്‍സ് ദശകം കേള്‍ക്കാം (more…)

അഗോറ – ഹൈപേഷ്യയുടെ ജീവിതവും കാലവും

എ.ഡി നാലാം നൂറ്റാണ്ടിലെ അലക്സാൻഡ്രിയയിലെ മഹാഗ്രന്ഥാലയവും അത് ചുട്ടു കരിച്ച ക്രിസ്ത്യൻ പരബൊളാനി മത പടയാളികളും, ജ്യോതി ശാസ്ത്രത്തിലെ അത്ഭുത പ്രതിഭയായിരുന്ന ഹൈപേഷ്യയുടെ ജീവിതവും അവർ അനുഭവിക്കേണ്ടി വന്ന യാതനയും പ്രമേയമായ സിനിമയാണ് അഗോറ. മതം ശാസ്ത്രപഠനത്തോടു കാണിച്ച അസഹിഷ്ണുതയും അടിച്ചമർത്തലുകളും, ലിംഗ പദവിയോടു കാട്ടിയ അനീതിയും ഇത്ര വർഷങ്ങൾക്ക് ശേഷവും  പ്രസക്തമാകുന്നു…

തുമ്പിക്കണ്ണിലൂടെ മാനത്തെക്കൊരു കിളിവാതില്‍

പ്രപഞ്ചത്തിന്റെ സംരചനയെപ്പറ്റി പഠിക്കാന്‍ വിലകുറഞ്ഞ ചെറിയ ടെലിസ്‌കോപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. തുമ്പിയുടെ സംയുക്ത നയനങ്ങള്‍ (compound eyes)പോലെ സജ്ജീകരിച്ച  ഡ്രാഗണ്‍ ഫ്‌ളൈ ടെലിഫോട്ടോ നിര (Dragonfly Telephoto Array) അത്തരത്തില്‍ വലിയ കണ്ടെത്തലുകള്‍ക്ക് കാരണമായ ഉപകരണമാണ്.

വികസന ജാഥ – 1989

വികസന രംഗത്ത്‌ പരിഷത്ത്‌ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിൽ ഏറ്റവും പ്രധാനമായ ഒരു പ്രവർത്തനം ആയിരുന്നു 1989 ൽ സംഘടിപ്പിച്ച വികസന ജാഥ. ആസൂത്രണവും വികസന പ്രവർത്തനങ്ങളും വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യം കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക്‌ മുൻപിൽ അവതരിപ്പിക്കുന്നതിനാണ്‌ ഈ ജാഥ ശ്രമിച്ചത്‌. അധികാരം ജനങ്ങൾക്ക്‌ എന്നതായിരുന്നു ആഗസ്‌ത്‌ 17 മുതൽ 27 വരെ നടന്ന ആ ജാഥയുടെ കേന്ദ്രമുദ്രാവാക്യം.

അതിന്നുമപ്പുറമെന്താണ് – പി.മധുസൂദനന്‍

രചന - പി. മധുസൂദനൻ / ആലാപനം - എം.ജെ. ശ്രീചിത്രന്‍ /എ‍ഡിറ്റിംഗ് - കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി വരികള്‍ അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ പൊട്ടക്കിണറിൻ കരയിൽ വളരും പന്നൽച്ചെടിയുടെ കൊമ്പിന്മേൽ പതുങ്ങിനിന്നൊരു പച്ചപ്പശുവിനു...

Close