പ്രപഞ്ചത്തിന്റെ സംരചനയെപ്പറ്റി പഠിക്കാന്‍ വിലകുറഞ്ഞ ചെറിയ ടെലിസ്‌കോപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. തുമ്പിയുടെ സംയുക്ത നയനങ്ങള്‍ (compound eyes)പോലെ സജ്ജീകരിച്ച ഡ്രാഗണ്‍ ഫ്‌ളൈ ടെലിഫോട്ടോ നിര (Dragonfly Telephoto Array) അത്തരത്തില്‍ വലിയ കണ്ടെത്തലുകള്‍ക്ക് കാരണമായ ഉപകരണമാണ്.
[dropcap]വ[/dropcap]ര്‍ത്തമാനകാല ശാസ്ത്രജ്ഞരിലെ മുഖ്യതാരങ്ങളില്‍ ഒരാളാണ് പീറ്റര്‍ വാന്‍ ഡോക്കും (Pieter Van Dokkum). യേല്‍ യൂണിവേഴ്‌സിറ്റി ജ്യോതിശ്ശാസ്ത്രവിഭാഗം പ്രൊഫസറാണദ്ദേഹം. അടുത്ത കാലത്ത്, അദ്ദേഹം രചിച്ച ”ഡ്രാഗണ്‍ ഫ്‌ളൈയ്‌സ്” (Dragon flies) എന്ന പുസ്തകം പ്രകാശിതമായി. കീടങ്ങളെ – പ്രത്യേകിച്ച് തുമ്പികളെ സംബന്ധിച്ച ശാസ്ത്രീയ പഠനമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. തുമ്പികളുടെ ആവാസകേന്ദ്രങ്ങളില്‍ നേരിട്ട് ചെന്ന് വാന്‍ ഡോക്കും സ്വയം ക്യാമറയില്‍ പകര്‍ത്തിയ അതിമനോഹരമായ ചിത്രങ്ങള്‍ ഈ പുസ്തകത്തെ അത്യാകര്‍ഷകമാക്കുന്നു. പക്ഷെ വാന്‍ഡോക്കും ഒരു ജീവശാസ്ത്രജ്ഞനല്ല, ജ്യോതിശ്ശാസ്ത്രമാണ് അദ്ദേഹത്തിന്റെ പഠന – ഗവേഷണരംഗം. ആ രംഗത്ത് മറ്റൊരു തരം തുമ്പിയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
തുമ്പിയുടെ സംയുക്ത നയനങ്ങള്‍ (compound eyes)പോലെ സജ്ജീകരിച്ച പത്ത് 25.6 സെന്റിമീറ്റര്‍ (16 ഇഞ്ച്) റിഫ്രാക്ടര്‍ ടെലിസ്‌കോപ് അടങ്ങുന്ന ഒരു സംവിധാനമാണ് ഡ്രാഗണ്‍ ഫ്‌ളൈ ടെലിഫോട്ടോ നിര (Dragonfly Telephoto Array). അങ്ങകലെ മാനത്ത് പലയിടത്തായി വ്യാപിച്ചുകിടക്കുന്ന അവ്യക്ത വസ്തുക്കളെ തിരിച്ചറിഞ്ഞ് ചിത്രീകരിക്കാന്‍ തക്കവണ്ണം അപാരസംവേദകശക്തി ലഭ്യമാക്കാന്‍വേണ്ടി ഇതിലെ റിഫ്രാക്റ്റിങ് ലെന്‍സുകള്‍ പ്രകാശിക പ്രതലപാളികളാല്‍ പൂശപ്പെട്ടിരിക്കുന്നു.
[box type=”info” align=”” class=”” width=””]മാനത്ത് അങ്ങിങ്ങ് വ്യാപിച്ചുകിടക്കുന്ന മങ്ങിയ വസ്തുക്കളെ കാണാന്‍, ഏറ്റവും നല്ല വലിയ ടെലിസ്‌കോപ്പുകളെക്കാള്‍ പത്ത്മടങ്ങ് സംവേദനക്ഷമത ചെറിയ ഡ്രാഗണ്‍ഫ്‌ളൈ ടെലിഫോട്ടോ നിരയ്ക്കുണ്ട്. അതേസമയം ഇതിന്റെ നിര്‍മാണച്ചെലവ്, വലിയ ടെലിസ്‌കോപ്പിന്റെ നിര്‍മാണച്ചെലവിന്റെ ആയിരത്തിലൊരു ഭാഗംമാത്രം. [/box]ക്ഷീരപഥത്തിന്റെയത്ര വലിപ്പമുള്ള തീര്‍ത്തും ഒളിമങ്ങിയ നാല്പത് നക്ഷത്രഗണങ്ങളെ ഡ്രാഗണ്‍ ഫ്‌ളൈ അടുത്തകാലത്ത് കണ്ടെത്തി. കോമ ക്ലസ്റ്ററിലായിരുന്നു അവ. നക്ഷത്രഗണങ്ങളുടെ പരിണാമത്തെ സംബന്ധിച്ച കംപ്യൂട്ടര്‍ മോഡലുകളുടെ അടിസ്ഥാനത്തില്‍ പ്രവചിക്കപ്പെട്ടതിനേക്കാള്‍ എണ്ണത്തില്‍ കൂടുതലായിരുന്നു ഡ്രാഗണ്‍ ഫ്‌ളൈ കണ്ടുപിടിച്ച വസ്തുക്കള്‍. ഓരോ നക്ഷത്രഗണവും ഇരുണ്ട ദ്രവ്യ(dark matter)ത്തിന്റെ തടത്തിനുള്ളില്‍ ഇട്ടിരിക്കുകയാണ്. അതിന്റെ ദ്രവ്യമാനം(mass) ദൃശ്യനക്ഷത്രത്തിന്റെ നിരീക്ഷിത പ്രവേഗത്തില്‍നിന്നും ഗണിച്ചെടുക്കാം. ദൃശ്യദ്രവ്യമാനത്തേക്കാള്‍ നൂറ് മടങ്ങാണ് അദൃശ്യവസ്തുവിന്റെ ദ്രവ്യമാനം. കോമ ക്ലസ്റ്ററിന്റെ കഥ ഇതാണെങ്കില്‍, നമ്മുടെ ക്ഷീരപഥത്തില്‍ ഇരുണ്ട ദ്രവ്യമാനവും ദൃശ്യദ്രവ്യമാനവും തമ്മിലുള്ള അനുപാതം 10:1 ആണ്. പ്രപഞ്ചത്തില്‍ കാണാമറയത്തുള്ള ഇരുണ്ട ദ്രവ്യത്തിന്റെ സാന്നിധ്യം മഹാസ്‌ഫോടനസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഗണിച്ചെടുത്തതിനേക്കാള്‍ കൂടുതലാണെന്ന് ഡ്രാഗണ്‍ഫ്‌ളൈ നിരീക്ഷണങ്ങള്‍ കാണിക്കുന്നു.
പ്രപഞ്ചത്തിന്റെ സംരചനയെപ്പറ്റി പഠിക്കാന്‍ വിലകുറഞ്ഞ ചെറിയ ടെലിസ്‌കോപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഭീമന്‍ ടെലിസ്‌കോപ്പുകളെ ഒഴിവാക്കാമെന്നല്ല, ഇതിന്റെയര്‍ത്ഥം. പക്ഷെ കേന്ദ്രീകരിക്കപ്പെടാതെ നഭോമണ്ഡലത്തില്‍ അങ്ങിങ്ങ് ചിന്നിച്ചിതറി കിടക്കുന്ന അവ്യക്ത വസ്തുക്കളെ തേടിപ്പിടിക്കാന്‍ ഡ്രാഗണ്‍ഫ്‌ളൈ പോലുള്ള ചെറു ടെലിസ്‌കോപ്പുകള്‍ തന്നെ വേണ്ടിവരും. കണ്ണ് ചെറുതായാലും അവയ്ക്ക് നല്ല കാഴ്ചയുണ്ട്. അതുപോരേ?
Like.
Nature did many ideal bio-instruments which to be revealed!