2020-ലെ ഭട്നാഗർ പുരസ്കാരം രണ്ട് മലയാളികൾ ഉൾപ്പെടെ 14 പേർക്ക്

2020 ലെ ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് രണ്ട് മലയാളികൾ ഉൾപ്പെടെ 14 പേർക്ക്

ഈ വര്‍ഷത്തെ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 14 പേരെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചില്‍ നിന്നുള്ള ഡോ. സുബി ജേക്കബ് (കെമിക്കൽ സയൻസ്),  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബോംബെയില്‍ നിന്നുള്ള ഡോ. യു കെ ആനന്ദവര്‍ദ്ധനന്‍ (മാത്തമാറ്റിക്കൽ സയൻസ്) എന്നിവരാണ് പുരസ്കാരം നേടിയ മലയാളികൾ. ജീവശാസ്ത്രം, രസതന്ത്രം, ആരോഗ്യം, പരിസ്ഥിതി, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളില്‍ കഴിവ് തളിയിച്ച 45 വയസ്സിനു താഴെയുള്ള ഗവേഷകരെയാണ് ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്. പുരസ്‌കാരം പ്രഖ്യാപിച്ച ഇന്ന് കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ സ്ഥാപകദിനം കൂടിയാണ്.

2020 ഭട്നാഗർ പുരസ്കാരം നേടിയവർ

ബയോളജിക്കൽ സയൻസ്

 • ഡോ. ശുഭദീപ് ചാറ്റര്‍ജി (ബയോളജിക്കല്‍ സയന്‍സസില്‍ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിംഗ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ്)
 • ഡോ. വത്സല തിരുമലൈ (നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സ്)

കെമിക്കൽ സയൻസ്

 • ഡോ. ജ്യോതിര്‍മയി ഡാഷ്  (ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്)
 • ഡോ. സുബി ജേക്കബ് (ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്)

ഭൂമി, അന്തരീക്ഷം, സമുദ്രം, പ്ലാനറ്ററി സയന്‍സസ്

 • ഡോ. അഭിജിത് മുഖര്‍ജി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂർ)
 • ഡോ. സൂര്യേന്ദ ദത്ത (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബോംബെ)

എഞ്ചിനീയറിംഗ് സയന്‍സസ്

 • ഡോ. അമോല്‍ അരവിന്ദ്രാവു കുല്‍ക്കര്‍ണി (സിഎസ്‌ഐആര്‍ ദേശീയ കെമിക്കല്‍ ലബോറട്ടറി, പൂനെ)
 • ഡോ. കിന്‍ഷുക് ദാസ് ഗുപ്ത (ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റർ)

മാത്തമാറ്റിക്കല്‍ സയന്‍സസ്

 • ഡോ. രജത് സുബ്ര ഹസ്ര (ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്)
 • ഡോ. യു കെ ആനന്ദവര്‍ദ്ധനന്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബോംബെ)

മെഡിക്കല്‍ സയന്‍സസ്

 • ഡോ. ബുഷ്‌റ അതീഖ് (കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി)
 • ഡോ. രാജേഷ് അഗര്‍വാള്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ചണ്ഡിഗഢ്)

ഫിസിക്കല്‍ സയന്‍സസ്

 • ഡോ. രാജേഷ് ഗണപതി (ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്)
 • ഡോ. സുജാത ഖാരസ (ഹൈദരാബാദ് യൂണിവേഴ്‌സിറ്റി)
കൊവിഡ് പരിശോധനാ രീതി വികസിപ്പിച്ചെടുത്ത ഗവേഷകരിലൊരാളായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ഡോ. ഡെബ്‌ജോതി ചക്രബര്‍ത്തിക്ക് CSIR Young Scientist Award 2020 ഉം ലഭിച്ചു..

ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം

ജീവശാസ്ത്രം, രസതന്ത്രം, പരിസ്ഥിതി – കാലാവസ്ഥാ ശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, ഭൌതിക ശാസ്ത്രം, എഞ്ചിനിയറിംഗ്, എന്നീ വിഭാഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് സി. എസ്. ഐ. ആർ (Council of Scientific and Industrial Research)
നൽകുന്ന വാർഷിക പുരസ്കാരമാണ് ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയാണ് ഇത്. CSIRന്റെ സ്ഥാപക ഡയറക്ടറായ പ്രശസ്ത ശാസ്ത്രജ്ഞൻ ശാന്തി സ്വരൂപ് ഭട്നാഗറിന്റെ പേരിലാണ് ഈ ബഹുമതി അറിയപ്പെടുന്നത്. ആദ്യമായി ഈ പുരസ്കാരം നൽകപ്പെട്ടത് 1958 ലാണ്.

Leave a Reply