Read Time:1 Minute

[dropcap][/dropcap]ഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ അലക്സി ലിയനോവ് (Alexei Leonov)അന്തരിച്ചു. ഇന്നലെ എൺപത്തിയഞ്ചാം വയസ്സിലാണ് മരണപ്പെട്ടത്. സോവിയറ്റ് ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹം 54 വർഷം മുമ്പ് 1965 മാർച്ച് 18 ന് വോസ്ടോക്ക് – 2 പേടകത്തിലാണ്  ബഹിരാകാശത്തെത്തിയത്. 1975 ലെ US – USSR സംയുക്ത ദൗത്യമായ അപ്പോളോ – സോയൂസ് ദൗത്യത്തിലും ഇദ്ദേഹം ഉണ്ടായിരുന്നു. ബഹിരാകാശ രംഗത്തെ രണ്ട് വൻശക്തികളുടെ വാഹനങ്ങൾ ബഹിരാകാശത്തു വെച്ച് ഡോക്ക് ചെയ്ത് സഹകരണ വഴികൾ വെട്ടിത്തുറന്ന പരീക്ഷണമായിരുന്നു അപ്പോളോ സോയൂസ് ദൗത്യം. മരണത്തിൽ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും യു.എസ് ഏജൻസിയായ നാസയും അനുശേചിച്ചു.

അലക്സി ലിയനോവ് 

ആദ്യമായി ബഹിരാകാശത്ത് നടന്ന വ്യക്തി എന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. വോസ്കോഡ് 2 ബഹിരാകാശ വാഹനത്തിലെ ആദ്യ യാത്രയിലായിരുന്നു ഇത്. അമേരിക്കൻ സോവിയറ്റ് സംയുക്ത ബഹിരാകാശ പദ്ധതിയായ അപ്പോളോ 18 – സോയൂസ് 19 വാഹനങ്ങൾ ബഹിരാകാശത്ത് വെച്ചു സംയോജിപ്പിച്ച സംഭവത്തിൽ സോയൂസ് 19ലെ യാത്രികരിൽ ഒരാളായി അലക്സി ലിയനോവ് പങ്കാളിയായിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴത്തെ പിന്നിലാക്കി ശനി
Next post ഫിസിക്സാണോ സോഷ്യോളജിയാണോ പഠിയ്ക്കാൻ ബുദ്ധിമുട്ട്?
Close