ത്രികോണമീതീയ അംശബന്ധങ്ങള്‍.
ഒരു മട്ടത്രികോണത്തിന്റെ ഭുജങ്ങളെ അനുപാതമാക്കി, ഒരു കോണ്‍ ചരമായെടുത്ത് നിര്‍വ്വചിക്കപ്പെടുന്ന ആറു ഏകദങ്ങളായ സൈന്‍, കൊസൈന്‍, ടാന്‍ജന്റ്, സീക്കന്റ്, കൊസീക്കന്റ്, കോടാന്‍ജന്റ് എന്നിവ. sin, cos, tan, sec, cosec, cot എന്നിങ്ങനെ കുറിക്കുന്നു. ത്രികോണം ABC യില്‍ B=900 ആയാല്‍ A യുടെ വിവിധ ത്രികോണമിതീയ ഏകദങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു. മട്ടത്രികോണത്തിനു പകരം വൃത്തവുമായി ബന്ധപ്പെടുത്തി ഇവയെ നിര്‍വചിക്കുമ്പോള്‍ ത്രികോണമിതീയ ഏകദങ്ങള്‍ ( trigonometric functions) ലഭിക്കും. ഇതിന് circular functions എന്നും പേരുണ്ട്.