Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
syncarpous gynoecium യുക്താണ്ഡപ ജനി. കൂടിച്ചേര്‍ന്ന അണ്ഡപര്‍ണങ്ങളുള്ള ജനി. ഉദാ: ചെമ്പരത്തി.
synchrocyclotron സിങ്ക്രാസൈക്ലോട്രാണ്‍. കണികാത്വരിത്രങ്ങളില്‍ ഒരു വിഭാഗം. സൈക്ലോട്രാണുകളുടെ പരിഷ്‌കൃത രൂപം. ത്വരണം മൂലം കണങ്ങളുടെ വേഗത വര്‍ധിച്ച്‌ പ്രകാശവേഗത്തോടടുക്കുമ്പോള്‍ അവയുടെ പിണ്ഡം കൂടുന്നതിനനുസരിച്ച്‌ ത്വരണകാരകമായ വൈദ്യുതക്ഷേത്രത്തിന്റെ ആവൃത്തി കുറയ്‌ക്കുന്നതുകൊണ്ട്‌ കണങ്ങള്‍ ക്ഷേത്രവുമായി തുല്യ കാലത്തില്‍ വര്‍ത്തിക്കുന്നു. തന്മൂലം ഉയര്‍ന്ന ഊര്‍ജത്തിലേയ്‌ക്ക്‌ ത്വരിപ്പിക്കാന്‍ കഴിയും.
synchronisation തുല്യകാലനം. ഉദാ: രണ്ട്‌ ക്ലോക്കുകളുടെ തുല്യകാലനം (പ്രാരംഭസമയം ഒന്നാക്കല്‍); സംഭവങ്ങളുടെ തുല്യകാലനം (ഒന്നിച്ചു സംഭവിക്കും വിധമാക്കല്‍)
Synchroton radiation സിങ്ക്രാട്രാണ്‍ വികിരണം. ഒരു കണികാത്വരിത്രത്തിലെ കാന്തികക്ഷേത്രത്തില്‍ ത്വരണം ചെയ്യപ്പെടുന്ന, അത്യധികം ഊര്‍ജമുള്ള ചാര്‍ജിത കണങ്ങള്‍ ത്വരിത്രത്തിലൂടെ വലംവെക്കുമ്പോള്‍ ഉത്സര്‍ജിക്കുന്ന വികിരണങ്ങള്‍. ഇവ വളരെയേറെ ധ്രുവിതമായിരിക്കും. കണങ്ങളുടെ പ്രവേഗമാണ്‌ വികിരണ ആവൃത്തി തീരുമാനിക്കുന്നത്‌.
syncline അഭിനതി. സ്‌തരിത ശിലകളിലെ ഒരു വലനം അഥവാ മടക്ക്‌. ഈ മടക്കില്‍ പാര്‍ശ്വങ്ങള്‍ എതിര്‍ ദിശകളില്‍ നിന്ന്‌ അന്യോന്യം അഭിമുഖമായി നമിക്കുന്നു.
syncytium സിന്‍സീഷ്യം.അനേകം കോശമര്‍മ്മങ്ങളുള്ള ഒരു കോശഘടന. ഒന്നിലേറെ കോശങ്ങള്‍ ഒന്നുചേര്‍ന്ന്‌ അവയ്‌ക്കിടയിലുള്ള കോശസ്‌തരങ്ങള്‍ അപ്രത്യക്ഷമായിട്ടാണ്‌ ഇവയുണ്ടാകുന്നത്‌.
syndrome സിന്‍ഡ്രാം.ഒരുകൂട്ടം രോഗലക്ഷണങ്ങള്‍ ഒന്നിച്ചുകാണുന്ന ഒരു രോഗമോ വൈകല്യമോ. മിക്ക സിന്‍ഡ്രാമുകളും അത്‌ കണ്ടുപിടിച്ച ആളുടെ പേരിലാണ്‌ അറിയപ്പെടുന്നത്‌. ഉദാ: ഡണ്‍ൗസ്‌ സിന്‍ഡ്രാം, ടെര്‍ണറുടെ സിന്‍ഡ്രാം.
synecology സമുദായ പരിസ്ഥിതി വിജ്ഞാനം. ജീവസമുദായങ്ങളെപ്പറ്റിയുള്ള പരിസ്ഥിതി പഠനം.
syngamy സിന്‍ഗമി. ബീജങ്ങള്‍ തമ്മില്‍ കൂടിച്ചേരുന്ന പ്രക്രിയ. fertilization എന്നും പേരുണ്ട്‌.
syngenesious സിന്‍ജിനീഷിയസ്‌. പൂവിലെ കേസരങ്ങളുടെ പരാഗകോശങ്ങള്‍ ഒന്നിച്ചു ചേര്‍ന്നും കേസരവൃന്തങ്ങള്‍ വെവ്വേറെയും കാണുന്ന അവസ്ഥ. ഉദാ: സൂര്യകാന്തി. ചിത്രം stamen നോക്കുക.
synodic month സംയുതി മാസം. രണ്ടു കറുത്ത വാവുകള്‍ക്കിടയിലുള്ള കാലം. ശരാശരി 29 ദിവസം, 12 മണിക്കൂര്‍, 44 മിനിറ്റ്‌. രണ്ടു വെളുത്ത വാവുകള്‍ക്കിടയിലുള്ള കാലയളവും സംയുതി മാസമാണ്‌.
synodic period സംയുതി കാലം. സൂര്യനെ ഭ്രമണം ചെയ്യുന്ന ഖഗോള വസ്‌തുക്കള്‍, ഭൂമിയില്‍ നിന്നു നിരീക്ഷിക്കുമ്പോള്‍, സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ (ഒരേ സ്ഥാനത്തേക്ക്‌ മടങ്ങിവരാന്‍) എടുക്കുന്ന സമയം.
synovial membrane സൈനോവീയ സ്‌തരം. സ്വതന്ത്രമായി ചലിപ്പിക്കാവുന്ന വിധത്തിലുള്ള അസ്ഥിസന്ധി (ഉദാ: കൈമുട്ട്‌) കളെ ആവരണം ചെയ്യുന്ന സ്‌തരം. വെളുത്ത കൊളാജന്‍ നാരുകളുള്‍പ്പെട്ട ബലവത്തായ സംയോജകകലകൊണ്ടു നിര്‍മിതമായ ഈ സ്‌തരം ഒരു സഞ്ചിയെന്നപോലെ സന്ധിയെ പൊതിഞ്ഞിരിക്കുന്നു.
syntax സിന്റാക്‌സ്‌. ഒരു പ്രാഗ്രാം കമ്പ്യൂട്ടറിന്‌ ശരിയായി മനസ്സിലാക്കാനായി പ്രാഗ്രാമര്‍ അനുവര്‍ത്തിക്കേണ്ട പ്രാഗ്രാമിങ്‌ രീതി. ഇത്‌ ശരിയായില്ലെങ്കില്‍ പ്രാഗ്രാമില്‍ എറര്‍ സംഭവിക്കുന്നു.
synthesis സംശ്ലേഷണം. സംശ്ലേഷണം.
syrinx ശബ്‌ദിനി. പക്ഷികളുടെ ശബ്‌ദോത്‌പാദന അംഗം. ശ്വാസനാളിയുടെ താഴത്തെ അഗ്രത്താണ്‌ ഇതു സ്ഥിതി ചെയ്യുന്നത്‌.
system വ്യൂഹംവ്യവസ്ഥ, പദ്ധതി. ഉദാ; നിര്‍ദേശാങ്ക വ്യവസ്ഥ; ഒരു ബലക്ഷേത്രത്തില്‍ ചലിക്കുന്ന കണങ്ങളുടെ വ്യൂഹം; മൂല്യനിര്‍ണയ പദ്ധതി.
systematics വര്‍ഗീകരണം വര്‍ഗീകരണം
systole ഹൃദ്‌സങ്കോചം. ഹൃദയമിടിപ്പില്‍ മാംസപേശികള്‍ സങ്കോചിക്കുന്ന ഘട്ടം.
T cellsടി കോശങ്ങള്‍.പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുള്ള ഒരിനം ലിംഫോസൈറ്റുകള്‍. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ തൈമസ്‌ ഗ്രന്ഥിയിലൂടെ കടന്നുപോകുന്നതിനാലാണ്‌ ടി കോശങ്ങള്‍ എന്നു പറയുന്നത്‌.
Page 270 of 301 1 268 269 270 271 272 301
Close