Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
super fluidity അതിദ്രവാവസ്ഥ. അതിശീതീകൃതമായ ഒരു ദ്രാവകത്തിന്റെ ശ്യാനത പൂജ്യം ആവുകയും ഗുരുത്വബലത്തിനെതിരെ (മുകളിലേയ്‌ക്ക്‌) ഒഴുകാന്‍ പോലും കഴിയുകയും ചെയ്യുന്ന അവസ്ഥ. പിയതര്‍ കപിത്‌സ എന്ന റഷ്യന്‍ ശാസ്‌ത്രജ്ഞന്‍ ദ്രാവക ഹീലിയത്തില്‍ ആദ്യമായി കണ്ടെത്തി.
super heterodyne receiver സൂപ്പര്‍ ഹെറ്ററോഡൈന്‍ റിസീവര്‍. സ്വീകരിക്കുന്ന സിഗ്നലിനെ ഹെറ്ററോഡൈന്‍ ചെയ്‌ത്‌ മറ്റൊരു ആവൃത്തിയിലാക്കിയ ശേഷം (മധ്യമ ആവൃത്തി) സംസ്‌ക്കരണവും പ്രവര്‍ധനവും നടത്തുന്ന തരം റേഡിയോ സ്വീകരണി. മധ്യമ ആവൃത്തി എപ്പോഴും സ്ഥിരമായിരിക്കുന്നതിനാല്‍ ഈ ആവൃത്തിക്ക്‌ അനുയോജ്യമായ വിധത്തില്‍ തുടര്‍ന്നുള്ള പരിപഥഭാഗങ്ങള്‍ തെരഞ്ഞെടുക്കാം. തന്മൂലം സ്വീകരണി കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കും.
super imposed stream അധ്യാരോപിത നദി. പ്രായമേറിയ ശിലകളുടെ മീതെ സ്ഥിതി ചെയ്യുന്ന പ്രായം കുറഞ്ഞ ശിലകളിലൂടെ ഒഴുകുന്ന നദി, അവയെ മുറിച്ച്‌ താഴ്‌ത്തുകയും തുടര്‍ന്ന്‌ പഴയ ശിലകളില്‍ കൂടി ഒഴുകുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നത്‌.
super nova സൂപ്പര്‍നോവ. ദ്രവ്യമാനം കൂടിയ നക്ഷത്രങ്ങളുടെ പരിണാമദശയിലെ ഒരു ഘട്ടം. ചുവന്ന ഭീമന്‍ അവസ്ഥയിലെത്തിയ നക്ഷത്രം. ഇന്ധനം തീരുമ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം അതിദ്രുതം പൊട്ടിയമരുകയും, തത്‌ഫലമായി പുറം അടരുകള്‍ വിസ്‌ഫോടനത്തിലൂടെ തെറിച്ചുപോവുകയും ചെയ്യുന്ന അവസ്ഥ. ഈ ഘട്ടത്തില്‍ അതിഭീമമായ അളവില്‍ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുന്നു.
super oxide സൂപ്പര്‍ ഓക്‌സൈഡ്‌. O2 അയോണുകളടങ്ങിയ സംയുക്തം.
super symmetry സൂപ്പര്‍ സിമെട്രി. അടിസ്ഥാനബലങ്ങളുടെ വ്യത്യസ്‌ത ശക്തികളെ ( strengths) വിശദീകരിക്കാന്‍ ശ്രമിക്കുന്ന തത്ത്വം. മൂന്ന്‌ അടിസ്ഥാന ബലങ്ങളെ (വിദ്യുത്‌കാന്തിക, അശക്ത, സുശക്ത ബലങ്ങളെ) കൃത്യമായി വിശദീകരിക്കാനും ബൃഹത്‌ ഏകീകരണം ( grand unification) സാധ്യമാക്കാനും അതുവഴി കഴിഞ്ഞിട്ടുണ്ട്‌. അതനുസരിച്ച്‌ ഓരോ ഫെര്‍മിയോണിനോടും അനുബന്ധിച്ച്‌ ഒരു ബോസോണും ഓരോ ബോസോണിനും ഒരു ഫെര്‍മിയോണും ഉണ്ടായിരിക്കും. ഇലക്ട്രാണിന്‌ (ഫെര്‍മിയോണ്‍) സെലക്‌ട്രാണ്‍ (ബോസോണ്‍), ക്വാര്‍ക്കിന്‌ സ്‌ക്വാര്‍ക്ക്‌, ലെപ്‌റ്റോണിന്‌ സ്‌ലെപ്‌റ്റോണ്‍ എന്നിങ്ങനെ എസ്സ്‌ ( S) ചേര്‍ത്ത്‌ ബോസോണുകളെയും ഗ്ലൂഓണിന്‌ ഗ്ലൂഇനോ, ഫോട്ടോണിന്‌ ഫോട്ടിനോ, w കണത്തിന്‌ വിനോ ( wino) എന്നിങ്ങനെ ബോസോണ്‍ നാമങ്ങളോട്‌ ഇനോ ( ino) ചേര്‍ത്ത്‌ ഫെര്‍മിയോണുകളെയും അവതരിപ്പിച്ചിരിക്കുന്നു. സൂപ്പര്‍ സിമട്രി നിര്‍ദേശിക്കുന്ന ഈ കണങ്ങളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവ ഇരുണ്ട പദാര്‍ഥത്തിന്റെ ഭാഗമായിരിക്കാം എന്നു ചിലര്‍ അനുമാനിക്കുന്നു.
superimposing അധ്യാരോപണം. ഒന്നിനു മീതെ മറ്റൊന്ന്‌ വെക്കല്‍
supernatant liquid തെളിഞ്ഞ ദ്രവം. കീഴെ ഊറിയടിഞ്ഞ അവക്ഷിപ്‌തത്തിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന തെളിഞ്ഞ ദ്രാവകം.
superposition law സൂപ്പര്‍ പൊസിഷന്‍ നിയമം. സ്‌തരിത ശിലകളില്‍ മേലട്ടി താഴെ അട്ടിയേക്കാള്‍ പ്രായം കുറഞ്ഞതായിരിക്കുമെന്ന നിയമം. ശക്തമായ വലനം നടന്ന സ്ഥലങ്ങളില്‍ മാറ്റമുണ്ടാകും.
supersaturated അതിപൂരിതം. ഒരു പൂരിത ലായനിയില്‍ സാധാരണ സാഹചര്യത്തില്‍ ലയിക്കാവുന്നതിലും കൂടുതല്‍ ലേയവസ്‌തു ലയിച്ചു ചേര്‍ന്നിരിക്കുന്ന അവസ്ഥ.
superscript ശീര്‍ഷാങ്കം. ഉദാ: X znഎന്നതില്‍ z ശീര്‍ഷാങ്കമാണ്‌. n പാദാങ്കവും.
superset അധിഗണം. A യുടെ ഉപഗണം B യെങ്കില്‍ B യുടെ അധിഗണമാണ്‌ A; A⊃B എന്ന്‌ കുറിക്കുന്നു. ഉദാ: A= {1, 2, 3, 4}ഉം B={3, 2}ഉം ആയാല്‍ A⊃B ആയിരിക്കും.
supersonic സൂപ്പര്‍സോണിക്‌അതിധ്വനികം, ശബ്‌ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നത്‌. ഉദാ: സൂപ്പര്‍സോണിക്‌ വിമാനം.
supplementary angles അനുപൂരക കോണുകള്‍. തുക 180 0 ആയ രണ്ടു കോണുകള്‍.
suppressed (phy) നിരുദ്ധം. ഉദാ: നിരുദ്ധ ആവൃത്തികള്‍.
suppression നിരോധം. ഉദാ: ഒച്ച നിരോധ സംവിധാനം. ( noise suppression device).
suppressor mutation സപ്രസ്സര്‍ മ്യൂട്ടേഷന്‍. മറ്റൊരു ജീനിലെ മ്യൂട്ടേഷന്‍ അമര്‍ച്ച ചെയ്‌ത്‌ അതിന്റെ സാധാരണ പ്രവര്‍ത്തനം സാധ്യമാക്കുന്ന മ്യൂട്ടേഷന്‍.
surd കരണി. 1. ഭിന്നകസംഖ്യകളുടെ അഭിന്നക മൂലം. ഉദാ: √2, . ഒരു പദമെങ്കിലും കരണിയായുള്ള ദ്വിപദമാണ്‌ ദ്വിപദകരണി.2. എന്ന രൂപത്തില്‍ ഭിന്നകങ്ങളായി ( rational) എഴുതുവാന്‍ സാധിക്കാത്ത റാഡിക്കലുകള്‍. ഉദാ: √3, √7, √15.
surface tension പ്രതലബലം. തന്മാത്രകളുടെ ആകര്‍ഷണഫലമായി ദ്രാവകങ്ങളുടെ പ്രതലത്തില്‍ അനുഭവപ്പെടുന്ന സ്‌പര്‍ശരേഖീയ ബലം. ദ്രാവക പ്രതലത്തിന്റെ വിസ്‌തീര്‍ണം ഏറ്റവും കുറഞ്ഞതാക്കും എന്നതാണ്‌ ഈ ബലത്തിന്റെ ഫലം. ദ്രാവക പ്രതലത്തിലെ യൂണിറ്റ്‌ വിസ്‌തീര്‍ണത്തിലുള്ള സ്ഥാനികോര്‍ജം ആയി ഇതിനെ അളക്കാം.
surfactant പ്രതലപ്രവര്‍ത്തകം. പ്രതലബലം കൂട്ടുവാനോ കുറയ്‌ക്കുവാനോ കഴിവുള്ള പദാര്‍ഥം. ഉദാ: സോപ്പ്‌.
Page 268 of 301 1 266 267 268 269 270 301
Close