Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
susceptibility ശീലത. 1. ഒരു ഡൈ ഇലക്‌ട്രിക പദാര്‍ഥത്തിന്‍മേല്‍ വൈദ്യുതക്ഷേത്രം ( E) പ്രയോഗിക്കുമ്പോള്‍ അതില്‍ സംഭവിക്കുന്ന ധ്രുവണത്തിന്റെ ( P) അളവ്‌ സൂചിപ്പിക്കുന്ന ഒരു അനുപാതം. χe=P/ε0ε r. ശൂന്യ സ്ഥലത്തിന്റെ വിദ്യുത്‌ പാരഗമ്യതയാണ്‌ ε0. മാധ്യമത്തിന്റെ ആപേക്ഷിക പാരഗമ്യത εr ആയാല്‍ χe=εr-1. 2. ബാഹ്യമായ കാന്തിക ക്ഷേത്ര( H)ത്താല്‍ പദാര്‍ഥത്തിനുണ്ടാകുന്ന കാന്തമണ്ഡലത്തിന്റെ അളവ്‌ സൂചിപ്പിക്കുന്ന ഒരു അനുപാതം. χm=1/μ0H, μ0 ശൂന്യ സ്ഥലത്തിന്റെ കാന്തിക പാരഗമ്യത, χm=μr-1; μr പദാര്‍ഥത്തിന്റെ ആപേക്ഷിക പാരഗമ്യത.
suspended നിലംബിതം. ഉദാ: ജലത്തില്‍ നിലംബിതമായ കണികകള്‍.
svga എസ്‌ വി ജി എ. ഇന്ന്‌ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍ പ്രദര്‍ശിപ്പിക്കാന്‍ മോണിറ്ററുകളിലുപയോഗിക്കുന്ന കണക്‌ഷന്‍ സങ്കേതം. ഇത്‌ vga എന്ന സങ്കേതത്തിന്റെ തുടര്‍ച്ചയാണ്‌.
swamps ചതുപ്പുകള്‍. ഭൂജലവിതാനം എന്തെങ്കിലും കാരണവശാല്‍ ഭമോപരിതലത്തില്‍ അനാവൃതമാകുന്നത്‌ മൂലം ഉണ്ടാകുന്ന താഴ്‌ന്ന പ്രദേശങ്ങള്‍.
swap file സ്വാപ്പ്‌ ഫയല്‍. കമ്പ്യൂട്ടറിലെ റാമിനെ മാനേജ്‌ ചെയ്യാനായി ഹാര്‍ഡ്‌ ഡിസ്‌കിന്റെ ഒരു ഭാഗം റാം പോലെ ഉപയോഗിക്കുന്നു. ഇതിനെയാണ്‌ സ്വാപ്പ്‌ ഫയല്‍ എന്നു പറയുന്നത്‌. ചിലപ്പോള്‍ ഒരു പ്രത്യേക പാര്‍ട്ടീഷന്‍ തന്നെ ഇങ്ങനെ സ്വാപ്പ്‌ ആയി ഉപയോഗിക്കാറുണ്ട്‌.
swim bladder വാതാശയം. അസ്ഥി മത്സ്യങ്ങളിലെ വായുസഞ്ചി.
switch സ്വിച്ച്‌. നെറ്റ്‌വര്‍ക്കില്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. ഇതുപയോഗിച്ചാണ്‌ ഒരു ലോക്കല്‍ നെറ്റ്‌ വര്‍ക്ക്‌ ഉണ്ടാക്കുന്നത്‌. ഇതില്‍ ഓരോ കമ്പ്യൂട്ടറും കണക്‌ടു ചെയ്യാനുള്ള പോര്‍ട്ടുകള്‍ ഉണ്ടായിരിക്കും. എത്ര പോര്‍ട്ടുകള്‍ ഉണ്ടോ അത്രയും കമ്പ്യൂട്ടറുകളെ തമ്മില്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും.
symbiosis സഹജീവിതം. രണ്ട്‌ വ്യത്യസ്‌ത ജീവികള്‍ തമ്മില്‍ അന്യോന്യം പ്രയോജനപ്പെടുന്ന രീതിയില്‍ ഉള്ള ഒരു ബന്ധം. ഉദാ: സന്യാസി ഞണ്ടും കടല്‍ അനിമോണും.
symmetryസമമിതിപ്രതിസാമ്യത.ഒരേ അളവുള്ള എന്നര്‍ഥം. ഉദാ: വൃത്തത്തിന്റെ ഏതു വ്യാസമെടുത്താലും ഇരുവശവും സമമിതമാണ്‌. ചതുരം, സമഭുജത്രികോണങ്ങള്‍ തുടങ്ങി പല രൂപങ്ങള്‍ക്കും ഇരുവശവും സമമിതമായ രേഖകള്‍ സങ്കല്‍പ്പിക്കാന്‍ കഴിയും. (ചിത്രം കാണുക) ആ രേഖയില്‍ ഒരു കണ്ണാടി വെച്ചാല്‍ ഒരു ഭാഗത്തിന്റെ പ്രതിഫലിതരൂപം മറുവശവുമായി സംപതിക്കും. ഇതാണ്‌ പ്രതിഫലന സമമിതി. ചില രൂപങ്ങളെ നിശ്ചിത അക്ഷത്തില്‍ നിശ്ചിത കോണളവില്‍ കറക്കിയാല്‍ അതേ രൂപം കിട്ടും. ഇതാണ്‌ ഘൂര്‍ണന സമമിതി. ഉദാ: സമഭുജത്രികോണത്തെ ലംബാക്ഷത്തില്‍ 120 0 കറക്കിയാല്‍. ഈ വിധം സമമിതികള്‍ പലതരമുണ്ട്‌.
sympathetic nervous system അനുകമ്പാനാഡീ വ്യൂഹം. സ്വതന്ത്ര നാഡീവ്യൂഹത്തിന്റെ രണ്ട്‌ വിഭാഗങ്ങളില്‍ ഒന്ന്‌. ഹൃദയമിടിപ്പ്‌, ശ്വസനം, രക്തസമ്മര്‍ദ്ദം ഇവ കൂട്ടുകയും പചന ക്രിയകളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.
sympathin അനുകമ്പകം. കശേരുകികളുടെ അനുകമ്പാ നാഡീവ്യൂഹത്തിലെ ആവേഗസംവഹന പദാര്‍ഥം. അഡ്രീനലിനോ നോറഡ്രീനലിനോ ആകാം.
sympetalous flower സംയുക്ത ദളപുഷ്‌പം. കൂടിച്ചേര്‍ന്ന ദളങ്ങളുള്ള പുഷ്‌പം. ഉദാ തെച്ചി.
symphysis സന്ധാനം. വളരെക്കുറഞ്ഞ അളവില്‍ മാത്രം ചലിപ്പിക്കാവുന്ന വിധം യോജിപ്പിച്ചിരിക്കുന്ന അസ്ഥിസന്ധി. ഉദാ: pubic symphysis.
symplast സിംപ്ലാസ്റ്റ്‌. കോശങ്ങള്‍ തമ്മില്‍ നേരിയ കോശദ്രവ്യ നാരുകള്‍ വഴിയുള്ള പ്രാട്ടോപ്ലാസ്‌മിക സമ്പര്‍ക്കം.
symporter സിംപോര്‍ട്ടര്‍. ഒരേ ദിശയില്‍ രണ്ടു വ്യത്യസ്‌ത വസ്‌തുക്കള്‍ കോശസ്‌തരത്തിലൂടെ ഒരേ സമയം കടത്തുന്ന ചാനല്‍ പ്രാട്ടീന്‍.
symptomatic ലാക്ഷണികം.
synangium സിനാന്‍ജിയം. സ്‌പൊറാഞ്ചിയങ്ങളുടെ സംയോജനം മൂലമുണ്ടാകുന്ന ഘടന. ചില പന്നലുകളില്‍ കാണാം.
synapse സിനാപ്‌സ്‌. രണ്ട്‌ നാഡീകോശങ്ങള്‍ തമ്മില്‍ ബന്ധപ്പെടുന്ന സന്ധി.
synapsis സിനാപ്‌സിസ്‌. ഊനഭംഗത്തില്‍ ക്രാമസോമുകള്‍ തമ്മില്‍ ജോഡി ചേരുന്ന പ്രക്രിയ.
synaptic vesicles സിനാപ്‌റ്റിക രിക്തികള്‍. സിനാപ്‌സ്‌ സന്ധികളിലെ പൂര്‍വനാഡീയ അഗ്രത്തുനിന്ന്‌ ഉത്ഭവിക്കുന്ന രിക്തികള്‍. ആക്‌സോണിന്റെ അറ്റത്ത്‌ രാസപ്രക്ഷകങ്ങള്‍ അടങ്ങിയ ഇത്തരം നിരവധി സഞ്ചികള്‍ കാണാം. നാഡീ ആവേഗം വരുമ്പോള്‍, സഞ്ചികളിലെ രാസപ്രക്ഷകങ്ങള്‍ സിനാപ്‌സിക വിടവിലേക്ക്‌ സ്വതന്ത്രമാക്കപ്പെടുന്നു. ഇവ ഡെന്‍ഡ്രറ്റിന്റെ കോശസ്‌തരത്തിലെ ഗ്രാഹികളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ആ ന്യൂറോണില്‍ ഒരു നാഡീ ആവേഗം ഉടലെടുക്കുന്നു.
Page 269 of 301 1 267 268 269 270 271 301
Close