സിങ്ക്രാസൈക്ലോട്രാണ്‍.
കണികാത്വരിത്രങ്ങളില്‍ ഒരു വിഭാഗം. സൈക്ലോട്രാണുകളുടെ പരിഷ്‌കൃത രൂപം. ത്വരണം മൂലം കണങ്ങളുടെ വേഗത വര്‍ധിച്ച് പ്രകാശവേഗത്തോടടുക്കുമ്പോള്‍ അവയുടെ പിണ്ഡം കൂടുന്നതിനനുസരിച്ച് ത്വരണകാരകമായ വൈദ്യുതക്ഷേത്രത്തിന്റെ ആവൃത്തി കുറയ്‌ക്കുന്നതുകൊണ്ട് കണങ്ങള്‍ ക്ഷേത്രവുമായി തുല്യ കാലത്തില്‍ വര്‍ത്തിക്കുന്നു. തന്മൂലം ഉയര്‍ന്ന ഊര്‍ജത്തിലേയ്‌ക്ക് ത്വരിപ്പിക്കാന്‍ കഴിയും.