Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
T-lymphocyteടി-ലിംഫോസൈറ്റ്‌. രോഗപ്രതിരോധ വ്യൂഹത്തിലെ പ്രധാനപ്പെട്ട ഒരിനം ലിംഫോസൈറ്റ്‌.
tabunടേബുന്‍.ഒരു കാര്‍ബണിക ഫോസ്‌ഫറസ്‌ സംയുക്തം. നാഡീവാതക (വിഷവാതക)മായി ഉപയോഗിക്കുന്നു.
tachycardiaടാക്കികാര്‍ഡിയ.ഹൃദയമിടിപ്പിന്റെ നിരക്ക്‌ സാധാരണയില്‍ കൂടുതലാകുന്ന അവസ്ഥ.
tachyonടാക്കിയോണ്‍.പ്രകാശവേഗതയിലും കവിഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്ന കണം. ജോര്‍ജ്‌ സുദര്‍ശന്‍ സൈദ്ധാന്തികമായി അവതരിപ്പിച്ചു. ഇന്നേവരെ കണ്ടെത്തിയിട്ടില്ല.
tactile cellസ്‌പര്‍ശകോശം.സ്‌പര്‍ശം അറിയാന്‍ കഴിയുന്ന കോശം.
tadpoleവാല്‍മാക്രി.ഉഭയജീവികളുടെ ലാര്‍വ. ട്യൂണിക്കേറ്റ വിഭാഗത്തില്‍പ്പെട്ട കടല്‍ സ്‌ക്വിര്‍ടുകള്‍ക്കും വാല്‍മാക്രി ലാര്‍വ ദശയുണ്ട്‌.
taggelationബന്ധിത അണു.ജൈവ രാസിക ഗവേഷണത്തിലും എന്‍ജിനീയറിംഗ്‌ ഗവേഷണങ്ങളിലും ഒരു പദാര്‍ഥത്തിന്റെ പെരുമാറ്റം കണ്ടുപിടിക്കുന്നതിനായി ഉപയോഗിക്കുന്ന റേഡിയോ ആക്‌റ്റീവ്‌ ഐസോടോപ്പ്‌.
taigaതൈഗ.ഉത്തരാര്‍ദ്ധഗോളത്തില്‍ തുണ്‍ഡ്രയ്‌ക്കും സ്റ്റെപ്പി പുല്‍മേടുകള്‍ക്കുമിടയ്‌ക്കുള്ള വനപ്രദേശം.
talcടാല്‍ക്ക്‌.വെളുത്ത നിറമുള്ള ഏറ്റവും മൃദുവായ ഖനിജം. പ്രധാനമായും മഗ്നീഷ്യം സിലിക്കേറ്റ്‌ ( Mg3Si4O10(OH)2) ആണ്‌. പേപ്പര്‍, റബ്ബര്‍, സിറാമിക്‌സ്‌, സന്ദൗര്യസംവര്‍ധക വസ്‌തുക്കള്‍ എന്നിവയില്‍ ഫില്ലര്‍ ആയി ഉപയോഗിക്കുന്നു.
tanടാന്‍.tangent എന്നതിന്റെ ചുരുക്കം. trigonometric functions നോക്കുക.
tan hടാന്‍ എഛ്.hyperbolic tangent എന്നതിന്റെ ചുരുക്കം. hyperbolic functions നോക്കുക.
tangentസ്‌പര്‍ശരേഖസ്‌പര്‍ശകം, 1. ഒരു വക്രത്തെ ഖണ്ഡിക്കാത്ത, അതില്‍ സ്‌പര്‍ശിക്കുന്ന രേഖ. സ്‌പര്‍ശരേഖയ്‌ക്കും വക്രത്തിനും പൊതുവായി ഒരു ബിന്ദു മാത്രമേയുള്ളു. 2. പ്രതലത്തെ ഖണ്ഡിക്കാതെ, അതില്‍ സ്‌പര്‍ശിക്കുന്ന സമതലം. 3. trigonometric functions നോക്കുക.
tangent galvanometerടാന്‍ജെന്റ്‌ ഗാല്‍വനോമീറ്റര്‍.വൈദ്യുതി പ്രവാഹ സാന്നിധ്യം അറിയാനുള്ള ഉപകരണം. ലംബതലത്തിലുള്ള ഒരു കമ്പിച്ചുരുളിന്റെ കേന്ദ്രത്തില്‍ തിരശ്ചീനമായി നിലനിര്‍ത്തിയ കാന്തിക സൂചി പ്രധാനഭാഗമായുള്ള ഗാല്‍വനോമീറ്റര്‍. കാന്തിക സൂചിക്ക്‌ സ്വതന്ത്രമായി തിരിയാന്‍ കഴിയും. കമ്പിച്ചുരുളിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഉണ്ടാകുന്ന കാന്തിക മണ്ഡലം സൂചിയുടെ ചലനത്തിന്‌ കാരണമാവുന്നു. ഇതാണ്‌ പ്രവര്‍ത്തന തത്വം.
tangent lawസ്‌പര്‍ശരേഖാസിദ്ധാന്തം.ഒരു വൃത്തത്തിന്റെ ബഹിര്‍ഭാഗത്തുള്ള ഒരു ബിന്ദുവില്‍ നിന്നും വൃത്തത്തിലേക്കുള്ള സ്‌പര്‍ശരേഖാ ഖണ്ഡങ്ങള്‍ തുല്യനീളം ഉള്ളവയായിരിക്കും.
tangential stressസ്‌പര്‍ശരേഖീയ പ്രതിബലം.ഒരു വസ്‌തുവിന്റെ ഛേദതലത്തിനു സമാന്തരമായി ഏകക പ്രതലത്തില്‍ പ്രയോഗിക്കുന്ന ബലം വസ്‌തുവില്‍ സൃഷ്‌ടിക്കുന്ന പ്രതിബലം. shear stress എന്നും പറയും.
tanninsടാനിനുകള്‍ .സസ്യങ്ങളുടെ ഇല, തൊലി, പഴങ്ങളുടെ തൊലി ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന സങ്കീര്‍ണ കാര്‍ബണിക സംയുക്തങ്ങള്‍. ഇതിലെ പ്രധാന ഘടകങ്ങള്‍ ടാനിക്‌ ആസിഡ്‌, ഗാലൊ ടാനിക്‌ ആസിഡ്‌ എന്നിവയാണ്‌. തുകല്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്നു.
tantironടേന്റിറോണ്‍.ഇരുമ്പ്‌, സിലിക്ക, കാര്‍ബണ്‍, മാംഗനീസ്‌, ഫോസ്‌ഫറസ്‌, സള്‍ഫര്‍ എന്നീ മൂലകങ്ങളടങ്ങിയ കൂട്ടുലോഹം.
tap rootതായ്‌ വേര്‌.ഭ്രൂണത്തിന്റെ ബീജമൂലം വളര്‍ന്നുണ്ടാകുന്ന വേര്‌. ഇതില്‍ നിന്നും അനവധി ശാഖകള്‍ ഉണ്ടാകുന്നു. ചില സസ്യങ്ങളില്‍ തായ്‌വേര്‌, സംഭരണ വേരായി രൂപാന്തരപ്പെട്ടിരിക്കുന്നു.
tape driveടേപ്പ്‌ ഡ്രവ്‌.ഡാറ്റ സംഭരിക്കുന്നതിനുള്ള മാഗ്നറ്റിക്‌ ടേപ്പുകള്‍ റീഡുചെയ്യുന്നതിനുള്ള ഉപകരണം. മാഗ്നറ്റിക്‌ ടേപ്പ്‌ ഒരു സ്‌പൂളില്‍ ചുറ്റിവച്ചിരിക്കും.
tapetum 1 (bot)ടപ്പിറ്റം.സംവഹനസസ്യങ്ങളുടെ ആന്തറിലെ സ്‌പോര്‍ മാതൃകോശങ്ങള്‍ക്കുചുറ്റും കാണുന്ന പോഷണ പദാര്‍ഥങ്ങള്‍ നിറഞ്ഞ കോശനിര.
Page 271 of 301 1 269 270 271 272 273 301
Close