Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
sieve tube അരിപ്പനാളിക. ഫ്‌ളോയത്തിന്റെ ഒരു ഘടകം. നീളമുള്ള കോശങ്ങള്‍ കുഴല്‍ പോലെ ഇതില്‍ വിന്യസിച്ചിരിക്കും. കോശത്തിന്റെ രണ്ടഗ്രങ്ങളിലുള്ള ഭിത്തി (സീവ്‌ പ്ലേറ്റ്‌)യില്‍ ദ്വാരങ്ങളുണ്ട്‌. ഇതിലൂടെയാണ്‌ ഫ്‌ളോയം സംവഹനം നടത്തുന്നത്‌.
Sievert സീവര്‍ട്ട്‌. അയണീകരണ വികിരണത്തിന്റെ SI ഏകകം. സൂചകം Sv. 1 Sv = 100 Rem. Rem നോക്കുക.
signal സിഗ്നല്‍. വിവരങ്ങള്‍ സംവഹിക്കുന്ന തരംഗങ്ങള്‍. ശബ്‌ദത്തെയും ചിത്രത്തെയും മറ്റും ദൂരദിക്കിലേയ്‌ക്കയക്കുവാനായി വൈദ്യുത ധാരയായോ തുല്യമായ വിദ്യുത്‌ കാന്തതരംഗങ്ങളായോ മാറ്റിയെടുത്തത്‌.
significant digits സാര്‍ഥക അക്കങ്ങള്‍.significant digits
significant figures സാര്‍ഥക അക്കങ്ങള്‍. ഒരു സംഖ്യയില്‍ സ്ഥാനത്തിനനുസരിച്ച്‌ വില ലഭിക്കുന്ന അക്കങ്ങള്‍. ഉദാ: 830 ല്‍ 8, 3, 0 എന്നിവ സാര്‍ത്ഥക അക്കങ്ങള്‍. .830ത്തില്‍ 0 സാര്‍ത്ഥകമല്ല. .083 ല്‍ 0 സാര്‍ത്ഥകമാണ്‌. significant digits എന്നും പറയുന്നു.
signs of zodiac രാശികള്‍. ക്രാന്തിവൃത്തത്തിലെ 12 തുല്യഭാഗങ്ങള്‍. ഓരോന്നും 30 0 വീതം. മേടം, ഇടവം, മിഥുനം തുടങ്ങി മീനം വരെ. നക്ഷത്രരൂപങ്ങളെ അടിസ്ഥാനമാക്കി നല്‍കിയ പേരുകളാണ്‌. ഒരു മാസം വീതം സൂര്യന്‍ ഇവയിലോരോന്നിലുമായിരിക്കും. ഇതാണ്‌ മലയാള മാസങ്ങള്‍. zodiac നോക്കുക.
silanes സിലേനുകള്‍. SinH2n+2 എന്ന രാസസൂത്രമുള്ള സിലിക്കണ്‍ ഹൈഡ്രഡുകള്‍. ആള്‍ക്കേനുകളെപ്പോലെ ഇവയും ഒരു സജാതീയ ശ്രണിയാണ്‌. ഉദാ: SiH4.
silica gel സിലിക്കാജെല്‍. ജെല്‍ രൂപത്തിലുള്ള സിലിക്ക. സിലിക്കേറ്റ്‌ ലായനിയില്‍ അമ്ലം ചേര്‍ത്ത്‌ അവക്ഷേപമായി കിട്ടുന്ന സിലിസിക്‌ അമ്ലം വേര്‍തിരിച്ചെടുത്ത്‌ ചൂടാക്കിയാണ്‌ സിലിക്കാജെല്‍ ഉണ്ടാക്കുന്നത്‌. ഇതിന്‌ സരന്ധ്രമായ സംരചനയുള്ളതിനാല്‍ വാതകങ്ങളെയും ലീനങ്ങളെയും വളരെയേറെ അധിശോഷണം ചെയ്യാന്‍ കഴിയും. വായുവില്‍ നിന്ന്‌ ജലബാഷ്‌പം നീക്കുന്നതിനും രാസഉല്‍പ്രരകവാഹകമായും ചിലപ്പോള്‍ ഉല്‍പ്രരകമായും ഉപയോഗിക്കുന്നു.
silica sand സിലിക്കാമണല്‍. വളരെയധികം സിലിക്കണ്‍ ഡയോക്‌സൈഡ്‌ ചേര്‍ന്ന മണല്‍. ഇത്‌ ഒരു സിലിക്കണ്‍ സ്രാതസ്സാണ്‌.
silicol process സിലിക്കോള്‍ പ്രക്രിയ. സിലിക്കണും സോഡിയം ഹൈഡ്രാക്‌സൈഡും തമ്മിലുള്ള പ്രവര്‍ത്തനം വഴി ഹൈഡ്രജന്‍ നിര്‍മ്മിക്കുന്ന പ്രക്രിയ.
silicon carbide സിലിക്കണ്‍ കാര്‍ബൈഡ്‌. സിലിക്കണും കാര്‍ബണും ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന വളരെ കടുപ്പമുള്ള വസ്‌തു. കാര്‍ബോറണ്ടം എന്നറിയപ്പെടുന്നു. വസ്‌തുക്കളെ രാകി മിനുക്കുവാനുപയോഗിക്കുന്നു.
silicones സിലിക്കോണുകള്‍. Si-O-Si കണ്ണികളുള്ള കാര്‍ബണിക സിലിക്കണ്‍ പോളിമറുകള്‍. പശകള്‍, സന്ദൗര്യവര്‍ധകങ്ങള്‍, സിലിക്കോണ്‍ റബ്ബര്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു.
siliqua സിലിക്വാ. ഒരിനം ശുഷ്‌ക സ്‌ഫോട്യഫലം. രണ്ട്‌ അണ്ഡപര്‍ണങ്ങള്‍ ഉള്ള സംയുക്തമായ അണ്ഡാശയത്തില്‍ നിന്നാണ്‌ ഇതുണ്ടാകുന്നത്‌. ഉദാ: കടുക്‌.
sill സില്‍. ഒരിനം അന്തര്‍ജാത ആഗ്നേയശില. ഇരുവശങ്ങളിലുമുള്ള പാറയുടെ ലംബപാളിക്കനുസൃതമായിട്ടാണ്‌ ഇത്‌ രൂപീകരിക്കപ്പെടുന്നത്‌.
silt എക്കല്‍. നദിയുടെയും തടാകത്തിന്റെയും അണക്കെട്ടുകളുടെയും അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന പദാര്‍ഥം. മണലിനേക്കാള്‍ നേര്‍ത്തതും കളിമണ്ണിനേക്കാള്‍ പരുത്തതും ആണ്‌. കണങ്ങള്‍ക്ക്‌ 0.02 മി. മീ മുതല്‍ 0.002 മി. മീ വരെ വലിപ്പം.
silurian സിലൂറിയന്‍. പാലിയോസോയിക്‌ മഹാകല്‌പത്തിലെ ഒരു കല്‌പം. 44 കോടി വര്‍ഷം മുമ്പ്‌ മുതല്‍ 39.5 കോടി വര്‍ഷം മുമ്പ്‌ വരെ. കരയില്‍ സസ്യങ്ങള്‍ ജന്മമെടുത്തതും താടിയെല്ലില്ലാത്ത ആദിമ മത്സ്യങ്ങളുടെ ആവിര്‍ഭാവവും ഈ കാലഘട്ടത്തിന്റെ സവിശേഷതകളാണ്‌.
silvi chemical സില്‍വി കെമിക്കല്‍. മരത്തടിയില്‍ നിന്ന്‌ ലഭിക്കുന്ന രാസികങ്ങള്‍.
sima സിമ. ഭൂവല്‍ക്കത്തിന്റെ കീഴ്‌തലത്തെ സൂചിപ്പിക്കുവാന്‍ മുമ്പ്‌ ഉപയോഗിച്ചിരുന്ന പദം. സമുദ്രത്തിന്റെ അടിത്തറയുടെ ഭൂരിഭാഗവും വന്‍കരയുടെ സിയാലിനു താഴെയുള്ള അടിത്തട്ടും ഇതാണ്‌. സിലിക്കണും മഗ്നീഷ്യവുമാണ്‌ മുഖ്യ ഘടകങ്ങള്‍. silicon magnesium എന്നതിന്റെ ചുരുക്കരൂപമാണ്‌.
similar figures സദൃശരൂപങ്ങള്‍. വിഭിന്ന വലിപ്പങ്ങളാണുള്ളതെങ്കിലും എല്ലാ വിധത്തിലും ഒരേപോലുള്ള രൂപങ്ങള്‍. ഒരു ഫോട്ടോയും അതിന്റെ എന്‍ലാര്‍ജ്‌മെന്റും സദൃശരൂപങ്ങളാണ്‌. എല്ലാ വൃത്തങ്ങളും സദൃശരൂപങ്ങളാണ്‌.
simple equation ലഘുസമവാക്യം. ഒരു ചരം മാത്രമുള്ളതും ഒന്നാം കൃതി ആയിട്ടുള്ളതുമായ സമവാക്യത്തെ ലഘുസമവാക്യം എന്നുപറയുന്നു. ഉദാ: n+2=5, 3a+2=14
Page 252 of 301 1 250 251 252 253 254 301
Close