Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
siphonostele സൈഫണോസ്റ്റീല്‍. സസ്യശരീരത്തില്‍ മധ്യത്തിലുള്ള മജ്ജയ്‌ക്കു ചുറ്റും, സൈലവും ഫ്‌ളോയവും സംകേന്ദ്രസിലിണ്ടറായി കാണുന്ന സ്റ്റീല്‍.
Siriusസിറിയസ്‌രുദ്രന്‍. ബൃഹത്‌ ശ്വാനന്‍ ( Canis Major) എന്ന നക്ഷത്ര മണ്ഡലത്തിലെ ഒരു നക്ഷത്രം. ഭൂമിയില്‍ നിന്ന്‌ കാണാവുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്‌. Dog star എന്നും പേരുണ്ട്‌.
skeletal muscle അസ്ഥിപേശി. അസ്ഥികളെ ചലിപ്പിക്കുന്ന പേശികള്‍. ഓരോ അസ്ഥിപേശിയും സംയോജകകലകൊണ്ടുള്ള അതിസൂക്ഷ്‌മങ്ങളായ അനേകം പേശീനാരുകളുടെ സഞ്ചയമാണ്‌.
skin ത്വക്ക്‌ . ജന്തുശരീരത്തിലെ ബാഹ്യപാളി. അധിചര്‍മം, ചര്‍മം എന്നീ പാളികള്‍ ചേര്‍ന്നതാണ്‌ ഇത്‌.
skin effect സ്‌കിന്‍ ഇഫക്‌റ്റ്‌ ചര്‍മപ്രഭാവം. പ്രത്യാവര്‍ത്തി വൈദ്യുത ധാര ഒരു കമ്പിയിലൂടെ പ്രവഹിക്കുമ്പോള്‍ കമ്പിയുടെ അകത്തുള്ളതിലും അധികം ധാരാ തീവ്രത അതിന്റെ ഉപരിതലത്തിലാണ്‌. ഉപരിതലത്തിലെ ധാരാതീവ്രത ആവൃത്തിക്കനുസരിച്ച്‌ വര്‍ദ്ധിക്കുന്നു. അങ്ങനെ വളരെ ഉയര്‍ന്ന ആവൃത്തിയില്‍ വൈദ്യുത ധാരാ പ്രവാഹം ഉപരിതലത്തില്‍ മാത്രമായിരിക്കും.
skullതലയോട്‌. കശേരുകികളുടെ തലയിലെ അസ്ഥികൊണ്ടുള്ള ചട്ടക്കൂട്‌. മസ്‌തിഷ്‌ക പേടകവും വദനാസ്ഥികളും ചേര്‍ന്ന വ്യൂഹമാണ്‌ ഇത്‌.
sky wavesവ്യോമതരംഗങ്ങള്‍. അയണമണ്ഡലത്തില്‍ നിന്ന്‌ പ്രതിഫലിച്ച്‌ പ്രസരിക്കുന്ന റേഡിയോ തരംഗങ്ങള്‍. ഹ്രസ്വതരംഗങ്ങളുപയോഗിച്ച്‌ വിദൂരദേശങ്ങളിലേക്ക്‌ പ്രഷണം സാധ്യമാക്കുന്നത്‌ അയണമണ്ഡലത്തില്‍ പ്രതിഫലിച്ച്‌ ഭൂമിയിലേക്ക്‌ മടങ്ങുന്ന ഇത്തരം തരംഗങ്ങളാണ്‌.
slagസ്ലാഗ്‌. ഫ്‌ളക്‌സ്‌ ചേര്‍ത്ത്‌ ചൂടാക്കുമ്പോള്‍ ഒരു അയിരിലെ മാലിന്യങ്ങളും ഫ്‌ളക്‌സും ചേര്‍ന്ന്‌ ഉണ്ടാകുന്ന, എളുപ്പത്തില്‍ ഉരുകുന്ന പദാര്‍ഥം. അയിരിലെ മാലിന്യം+ഫ്‌ളക്‌സ്‌=സ്ലാഗ്‌.
slant heightപാര്‍ശ്വോന്നതി ചരിവുയരം. ചരിഞ്ഞ പ്രതലത്തോടുകൂടിയ ഘനരൂപത്തിന്‌, ആധാരതലത്തില്‍ നിന്ന്‌ ശീര്‍ഷത്തിലേക്ക്‌ പ്രതലത്തിലൂടെയുള്ള ഉയരം. ഒരു വൃത്ത സ്‌തൂപികയുടെ വ്യാസാര്‍ധം r ഉം ഉന്നതി h ഉം ആയാല്‍ പാര്‍ശ്വോന്നതി. √h2+r2 ആകുന്നു. ഒരു സമചതുരസ്‌തൂപികയുടെ ഉന്നതി h ഉം അടിഭാഗത്തിന്റെ വശം 2a യും ആയാല്‍ പാര്‍ശ്വോന്നതി √h2+a2 ആണ്‌.
slateസ്ലേറ്റ്‌. ഒരിനം കായാന്തരിത ശില. കളിമണ്ണ്‌, ഷെയ്‌ല്‍ എന്നിവയുടെ താപീയ കായാന്തരണത്തിന്റെ ഫലമായി രൂപം കൊള്ളുന്നു.
sleep movementനിദ്രാചലനം. ചില സസ്യങ്ങളുടെ ഇലകള്‍ വൈകുന്നേരം കൂമ്പി അടയുന്നത്‌.
sliding frictionതെന്നല്‍ ഘര്‍ഷണം. ഒരു വസ്‌തു മറ്റൊരു വസ്‌തുവിന്മേല്‍ തെന്നി നീങ്ങുമ്പോഴുണ്ടാകുന്ന ഘര്‍ഷണം.
slimyവഴുവഴുത്ത. ഉദാ: വഴുവഴുത്ത പ്രതലം.
slope ചരിവ്‌. വക്രത്തിന്റെ നിര്‍ദിഷ്‌ട ബിന്ദുവിലെ സ്‌പര്‍ശരേഖയും x അക്ഷത്തിന്റെ ധനദിശയുമായുള്ള കോണിന്റെ ടാര്‍ജന്റ്‌ അളവ്‌. ഒരു രേഖയിലെ രണ്ട്‌ ബിന്ദുക്കള്‍ ( x1, y1), (x2, y2) ഇവയായാല്‍ രേഖയുടെ ചരിവ്‌ ആയിരിക്കും.
slump അവപാതം. ശ്ലഥമായ അവസാദ ശിലകള്‍ താഴേക്ക്‌ ഊര്‍ന്നുവീഴല്‍. ഭൂകമ്പങ്ങള്‍ ഇതിനു കാരണമാകാറുണ്ട്‌.
smelting സ്‌മെല്‍റ്റിംഗ്‌. അയിരില്‍ നിന്ന്‌ ലോഹം വേര്‍തിരിച്ചെടുക്കുന്ന ഒരു പ്രക്രിയ. ഏതെങ്കിലും നിരോക്‌സീകാരിയും (ഉദാ: കാര്‍ബണ്‍) ഒരു ഫ്‌ളക്‌സും (ഉദാ: ചുണ്ണാമ്പുകല്ല്‌) ചേര്‍ത്ത്‌ അയിര്‌ അനുയോജ്യമായ ചൂളയിലിട്ട്‌ ഉയര്‍ന്ന താപനിലയിലേക്ക്‌ ചൂടാക്കുന്നു.
smog പുകമഞ്ഞ്‌. പുകയും മഞ്ഞും കൂടി ചേര്‍ന്നത്‌. വ്യവസായ മേഖലയില്‍ സാധാരണയായി കാണപ്പെടുന്ന ഒരു പരിസരമലിനീകരണ പ്രതിഭാസം.
smooth muscleമൃദുപേശി രക്തക്കുഴലുകളുടെയും ദഹനേന്ദ്രിയ വ്യവസ്ഥയുടെയും ഭിത്തികളില്‍ കാണുന്ന അനൈച്ഛിക പേശി.
SMPS എസ്‌ Switching mode power supply എന്നതിന്റെ ചുരുക്കം. കമ്പ്യൂട്ടറിന്‌ പവര്‍ നല്‍കാനുപയോഗിക്കുന്ന പ്രത്യേകതരം പവര്‍ യൂണിറ്റ്‌. ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക്‌ പകരം IC കള്‍ ആണ്‌ പവര്‍ നിയന്ത്രണം നടത്തുന്നത്‌.
SMS എസ്‌ എം എസ്‌. Short Messaging Service എന്നതിന്റെ ചുരുക്കം. മൊബൈല്‍ ഫോണുകള്‍ തമ്മില്‍ സന്ദേശങ്ങള്‍ ലിഖിത രൂപത്തില്‍ അയയ്‌ക്കുന്ന രീതി.
Page 254 of 301 1 252 253 254 255 256 301
Close