Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
shock waves ആഘാതതരംഗങ്ങള്‍. ഒരു മാധ്യമത്തില്‍ ഉണ്ടാകുന്ന ശക്തമായ വിസ്‌ഫോടന ഫലമായോ, മാധ്യമത്തിലൂടെ ശബ്‌ദാതിവേഗത്തില്‍ ഒരു വസ്‌തു സഞ്ചരിക്കുന്നതു മൂലമോ ഉണ്ടാകുന്ന ഉയര്‍ന്ന ആയാമമുള്ള മര്‍ദ്ദതരംഗങ്ങള്‍.
shoot (bot) സ്‌കന്ധം. സംവഹന സസ്യങ്ങളുടെ മണ്ണിനു മുകളിലുള്ള ഭാഗം.
shooting star ഉല്‍ക്ക. ഭൂ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുന്ന ശിലാഖണ്ഡങ്ങളും മറ്റും ഘര്‍ഷണം മൂലം ജ്വലിച്ചു പതിക്കുന്നത്‌. meteor നോക്കുക.
short circuit ലഘുപഥം. ഒരു പരിപഥത്തിലെ രണ്ടു സ്ഥാനങ്ങള്‍ തമ്മില്‍, താരതമ്യേന കുറഞ്ഞ രോധമുള്ള ഘടകത്താലുള്ള വൈദ്യുത സംബന്ധനം. ഇത്‌ യാദൃച്ഛികമോ ബോധപൂര്‍വ്വമോ ആവാം.
short sight ഹ്രസ്വദൃഷ്‌ടി. ദൂരെയുള്ള വസ്‌തുക്കളെ വ്യക്തമായി കാണാന്‍ കഴിയാത്ത ദൃഷ്‌ടിദോഷം. ഇത്‌ കോണ്‍കേവ്‌ ലെന്‍സ്‌ ഉപയോഗിച്ച്‌ പരിഹരിക്കാം.
short wave ഹ്രസ്വതരംഗം. റേഡിയോ തരംഗസീമയിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ വിഭാഗം. 1.6 MHz മുതല്‍ 30 MHz വരെയുള്ള ആവൃത്തി എന്ന്‌ പൊതുവേ അംഗീകരിച്ചിരിക്കുന്നു.
shrub കുറ്റിച്ചെടി. ഓഷധികളേക്കാള്‍ വലിപ്പമുള്ളതും മരങ്ങളേക്കാള്‍ വലിപ്പം കുറഞ്ഞതുമായ സസ്യങ്ങള്‍. ഉദാ: ചെമ്പരത്തി.
shunt ഷണ്ട്‌. ഒരു വൈദ്യുത ഉപകരണത്തിലൂടെയുള്ള വിദ്യുത്‌ധാര നിയന്ത്രിക്കുവാനായി സമാന്തരമായി ഘടിപ്പിക്കുന്ന മറ്റൊരു ചാലകം. (ചിത്രത്തില്‍ S). ഷണ്ട്‌ ഘടിപ്പിച്ചാണ്‌ ഗാല്‍വനോമീറ്ററിനെ അമ്മീറ്റര്‍ ആക്കി മാറ്റുന്നത്‌.
SI units എസ്‌. ഐ. ഏകകങ്ങള്‍. ഏഴ്‌ അടിസ്ഥാന ഏകകങ്ങളെ ആധാരമാക്കിയുള്ള ഏകക പദ്ധതി. മീറ്റര്‍, സെക്കന്റ്‌, കിലോഗ്രാം, ആംപിയര്‍, കെല്‍വിന്‍, കാന്‍ഡെല എന്നിവയും ദ്രവ്യത്തിന്റെ അളവിനായുള്ള മോള്‍ എന്ന മാത്രയുമാണവ. റേഡിയന്‍, സ്റ്റെറേഡിയന്‍ എന്നിങ്ങനെ രണ്ട്‌ പൂരക ഏകകങ്ങളുമുണ്ട്‌. Systeme Internationale എന്നതിന്റെ ചുരുക്കരൂപമാണ്‌.
sial സിയാല്‍. ഭൂവല്‍ക്കത്തിന്റെ ഉപരിതലത്തെ സൂചിപ്പിക്കുവാന്‍ മുമ്പ്‌ ഉപയോഗിച്ചിരുന്ന പദം. സിലിക്കണും അലൂമിനിയവുമാണ്‌ മുഖ്യഘടകം. silicon aluminium എന്നതിന്റെ ചുരുക്കരൂപമാണ്‌. sima നോക്കുക.
siamese twins സയാമീസ്‌ ഇരട്ടകള്‍. ജനിക്കുമ്പോള്‍ ശരീരം അന്യോന്യം ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഇരട്ടകള്‍.
side chain പാര്‍ശ്വ ശൃംഖല. ബെന്‍സീന്‍ തന്മാത്രയോട്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും സംവൃത വലയത്തോട്‌ ഘടിപ്പിക്കപ്പെടുന്ന മീഥൈല്‍, ഈഥൈല്‍ മുതലായ ആലിഫാറ്റിക ഗ്രൂപ്പുകള്‍.
side reaction പാര്‍ശ്വ പ്രതിപ്രവര്‍ത്തനം. ഒരു രാസ അഭിക്രിയയില്‍ മുഖ്യ പ്രതിപ്രവര്‍ത്തനം നടക്കുന്നതോടൊപ്പം ചെറിയ തോതില്‍ നടക്കുന്ന, വ്യത്യസ്‌ത ഉത്‌പന്നങ്ങള്‍ ഉണ്ടാക്കുന്ന ഉപരാസപ്രതിപ്രവര്‍ത്തനം.
sidereal day നക്ഷത്ര ദിനം. മഹാവിഷുവ ബിന്ദു തുടര്‍ച്ചയായി രണ്ടുതവണ നിരീക്ഷകന്റെ ഉച്ചധ്രുവരേഖ (മെറിഡിയന്‍) കടക്കാനെടുക്കുന്ന സമയം. ഭൂമി ഒരു സ്വയംഭ്രമണം പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയമാണിത്‌. ഇത്‌ സൗരദിനത്തേക്കാള്‍ 3 മിനിറ്റ്‌ 56 സെക്കന്റ്‌ കുറവാണ്‌.
sidereal month നക്ഷത്ര മാസം. വിദൂരനക്ഷത്രത്തെ അടിസ്ഥാനമാക്കി നിരീക്ഷിക്കുമ്പോള്‍, ചന്ദ്രന്‌ ഭൂമിയെ ഒരുതവണ പ്രദക്ഷിണം ചെയ്യുവാന്‍ ആവശ്യമായ സമയം. 27.33 ദിവസത്തിലും അല്‌പം കുറവാണ്‌.
sidereal time നക്ഷത്ര സമയം. വിദൂര നക്ഷത്രങ്ങളുടെ ദൈനികചലനത്തെ അടിസ്ഥാനമാക്കിയുള്ള സമയം. ജ്യോതിശ്ശാസ്‌ത്രജ്ഞര്‍ ഉപയോഗിക്കുന്നതാണ്‌ ഇത്‌. സാധാരണ ആവശ്യങ്ങള്‍ക്ക്‌ യോജിച്ചതല്ല.
sidereal year നക്ഷത്ര വര്‍ഷം. വിദൂര നക്ഷത്രങ്ങളെ ആധാരമാക്കി നിരീക്ഷിക്കുമ്പോള്‍, ഭൂമിക്ക്‌ സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുവാനാവശ്യമായ സമയം. സൂര്യന്‌ മേഷാദിയില്‍ തുടങ്ങി മേഷാദിയില്‍ തിരിച്ചെത്താന്‍ വേണ്ട സമയത്തിനു തുല്യം. ഇത്‌ ഏകദേശം 365.2564 മാധ്യസൗരദിനങ്ങള്‍ ആണ്‌.
siderite സിഡെറൈറ്റ്‌. പ്രകൃത്യാ ലഭിക്കുന്ന അയണ്‍ കാര്‍ബണേറ്റ്‌, FeCO3. തവിട്ടുകലര്‍ന്ന്‌ ചുവന്ന നിറമുള്ള ഖനിജം.
Siemens സീമെന്‍സ്‌. വൈദ്യുത ചാലകതയുടെ SI ഏകകം. ഒരു ചാലകത്തിന്റെ രോധം RΩആണെങ്കില്‍ അതിന്റെ ചാലകത 1/R Siemens ആയിരിക്കും. സൂചകം S.1971 വരെ ഇതിന്‌ മോ ( mho) എന്നാണ്‌ വിളിച്ചിരുന്നത്‌. ഏണസ്റ്റെ്‌ വെര്‍ണര്‍ സീമെന്‍സിന്റെ (1816-1892) ബഹുമാനാര്‍ഥം നല്‍കിയ പേര്‍.
sieve plate സീവ്‌ പ്ലേറ്റ്‌. സീവ്‌ ട്യൂബിലെ ഓരോ കോശത്തിന്റെയും ഇടയില്‍ കാണുന്ന അരിപ്പപോലുള്ള ഭിത്തി.
Page 251 of 301 1 249 250 251 252 253 301
Close