Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
polymerase chain reaction (PCR) പോളിമറേസ്‌ ചെയിന്‍ റിയാക്‌ഷന്‍. ഉയര്‍ന്ന താപനിലയില്‍ DNA ഖണ്ഡത്തിലടങ്ങിയ ബേസ്‌ ക്രമങ്ങളുടെ നിരവധി കോപ്പികള്‍ പോളിമറേസ്‌ എന്ന എന്‍സൈം ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന രീതി.
polymerisationപോളിമറീകരണം. അടിസ്ഥാനപരമായ ഒരു രാസപദാര്‍ത്ഥത്തിന്റെ നിരവധി തന്മാത്രകള്‍ കൂടിച്ചേര്‍ന്ന്‌ ഭീമന്‍ തന്മാത്ര ഉണ്ടാകുന്ന രാസപ്രതിപ്രവര്‍ത്തനം. അടിസ്ഥാനയൂണിറ്റിന്‌ മോണോമര്‍ എന്നും ഭീമന്‍ തന്മാത്രയ്‌ക്ക്‌ പോളിമര്‍ എന്നും പറയുന്നു.
polymersപോളിമറുകള്‍. ധാരാളം ആറ്റങ്ങള്‍ ചേര്‍ന്നുണ്ടായ ഭീമന്‍ തന്മാത്രകള്‍. ഉദാ: റബ്ബര്‍. പൂര്‍ണ്ണമായും കൃത്രിമമായ ആദ്യത്തെ പോളിമറാണ്‌ പ്ലാസ്റ്റിക്ക്‌. തുടര്‍ന്ന്‌, കൃത്രിമ റബ്ബറും മറ്റനേകം ഭീമന്‍ തന്മാത്രകളും നിര്‍മ്മിക്കപ്പെട്ടു.
polymorphism1. (Chem) ബഹുരൂപത. ഒരു മൂലകത്തിനോ, സംയുക്തത്തിനോ ഒന്നിലധികം ക്രിസ്റ്റലീയ അവസ്ഥയില്‍ സ്ഥിതി ചെയ്യുവാന്‍ കഴിയുന്ന പ്രതിഭാസം. ഉദാ: കാര്‍ബണിന്റെ വ്യത്യസ്‌ത ക്രിസ്റ്റലീയ രൂപങ്ങളാണ്‌ ഡയമണ്ടും ഗ്രാഫൈറ്റും. 2. (gen) ബഹുരൂപത. ഒരു ജീവസമഷ്‌ടിയില്‍ ഒരേസമയത്ത്‌ കാണുന്ന വ്യത്യസ്‌ത പ്രകട രൂപങ്ങള്‍. ഇവയെല്ലാം ഒരേ ജീനിന്റെ പര്യായരൂപങ്ങള്‍ കൊണ്ട്‌ നിയന്ത്രിക്കപ്പെടുന്നവയായിരിക്കണം. മാത്രമല്ല ഇതില്‍ ഏറ്റവും വിരളമായത്‌ ആ സമയത്തു നടന്ന ജീന്‍ മ്യൂട്ടേഷന്‍ മൂലമുണ്ടായത്‌ ആയിരിക്കരുത്‌. ഉദാ: മനുഷ്യന്റെ രക്തഗ്രൂപ്പുകള്‍. ഒരു സമഷ്‌ടിയില്‍ A, B, AB, O എന്നീ പ്രകടരൂപങ്ങളുണ്ടായിരിക്കും. 3. (Zoo) ബഹുരൂപത. ഒരു സ്‌പീഷീസില്‍ തന്നെ രൂപപരമായും ധര്‍മ്മപരമായും വ്യത്യസ്‌ത വ്യക്തികള്‍ ഉണ്ടായിരിക്കുന്ന അവസ്ഥ. ഉദാ: തേനീച്ചകളില്‍ കാണുന്ന റാണി, തൊഴിലാളികള്‍, ഡ്രാണുകള്‍ എന്നിവ.
polynomialബഹുപദം. കൃതി അഖണ്ഡസംഖ്യകളായ ബീജഗണിത വാചകം. ചരത്തിന്റെ കൃതി ഒന്ന്‌ ആണെങ്കില്‍ അതിനെ ഏകപദം ( monomial-പൊതുരൂപം: ax+b) എന്നും കൃതി രണ്ടാണെങ്കില്‍ ദ്വിപദം ( binomial-പൊതുരൂപം: ax2+bx+c) എന്നും കൃതി മൂന്നാണെങ്കില്‍ ത്രിപദം ( trinomial- ax3+bx2+cx+d) എന്നും വിളിക്കുന്നു. a, b, c, d എന്നിവ ഗുണോത്തരങ്ങള്‍, കരണികള്‍, ഭിന്നസംഖ്യകള്‍, നെഗറ്റീവ്‌ സംഖ്യകള്‍ എന്നിവയാകാം.
polynucleotideബഹുന്യൂക്ലിയോടൈഡ്‌. ന്യൂക്ലിയോടൈഡുകള്‍ ശൃംഖലാരൂപേണ സംയോജിച്ചുണ്ടാകുന്ന നീണ്ട കാര്‍ബണിക പോളിമറുകള്‍. RNA യും DNA യും ഇത്തരത്തിലുള്ളവയാണ്‌.
polypപോളിപ്‌. സീലന്ററേറ്റുകളുടെ ബഹുരൂപതകളില്‍ ഒന്ന്‌. ഇവ സ്ഥാനബദ്ധമായിരിക്കും. സാധാരണയായി അലൈംഗിക പ്രജനം വഴിയാണ്‌ പ്രത്യുത്‌പാദനം നടത്തുന്നത്‌. ഉദാ: ഹൈഡ്ര, കടല്‍ അനിമോണ്‍.
polypeptideബഹുപെപ്‌റ്റൈഡ്‌. നിരവധി അമിനോ അമ്ലങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന പെപ്‌റ്റൈഡ്‌ ശൃംഖല. ഒന്നോ അതിലധികമോ ബഹുപെപ്‌റ്റൈഡുകളാണ്‌ പ്രാട്ടീനുകള്‍.
polypetalousബഹുദളീയം. ദളപുടത്തില്‍ ദളങ്ങള്‍ വ്യക്തവും വേര്‍പെട്ടതും ആയി കാണപ്പെടുന്ന അവസ്ഥ.
polyphyodontചിരദന്തി. ജീവിതത്തില്‍ ഏത്‌ ഘട്ടത്തിലും നശിച്ചു പോകുന്ന പല്ലുകള്‍ക്ക്‌ പകരം പുതിയ പല്ലുകള്‍ മുളക്കുന്ന ജന്തുക്കള്‍. ഉദാ: തവള.
polyploidyബഹുപ്ലോയ്‌ഡി. രണ്ടിലധികം ക്രാമസോം ജോഡികളുള്ള അവസ്ഥ. ഉദാ: മൂന്ന്‌ സെറ്റുണ്ടെങ്കില്‍ ത്രിപ്ലോയ്‌ഡ്‌, നാലാണെങ്കില്‍ ചതുര്‍പ്ലോയ്‌ഡ്‌.
polysaccharidesപോളിസാക്കറൈഡുകള്‍. നിരവധി മോണോസാക്കറൈഡുകള്‍ അടങ്ങിയ ഭീമന്‍ കാര്‍ബോഹൈഡ്രറ്റ്‌ തന്മാത്രകള്‍. ഉദാ: അന്നജം, സെല്ലുലോസ്‌.
polysomesപോളിസോമുകള്‍. ഒരു സന്ദേശക RNA തന്മാത്രയില്‍ കൂടിച്ചേര്‍ന്ന നിലയിലുള്ള കുറേ റൈബോസോമുകള്‍.
polysomyപോളിസോമി. ദ്വിപ്ലോയ്‌ഡ്‌ കോശത്തില്‍ ഏതെങ്കിലുമൊന്നോ ഒന്നിലധികമോ ക്രാമസോമുകള്‍ ഒരു ജോഡിയില്‍ കൂടുതലായി ഉള്ള അവസ്ഥ. ഉദാ: മംഗോളിസത്തിന്‌ കാരണമായ ട്രസോമി. ഇതില്‍ ക്രാമസോം-21 മൂന്നെണ്ണം ഉണ്ടായിരിക്കും.
polytene chromosomeപോളിറ്റീന്‍ ക്രാമസോം. നിരവധി ക്രാമാറ്റിഡുകള്‍ ചേര്‍ന്നുണ്ടാകുന്ന ഭീമന്‍ ക്രാമസോം. ഇവയ്‌ക്ക്‌ ചായം നല്‍കിയാല്‍ വീതിയുള്ള രേഖകളും അവയ്‌ക്കിടയിലുളള ഭാഗങ്ങളുമായി വേര്‍തിരിച്ച്‌ കാണാം. ഈച്ച വര്‍ഗത്തില്‍പെട്ട പ്രാണികളുടെ ഉമിനീര്‍ ഗ്രന്ഥികളിലാണ്‌ സാധാരണയായി കാണുന്നത്‌. അതിനാല്‍ ഉമിനീര്‍ ഗ്രന്ഥി ക്രാമസോം എന്നു പറയും.
polytheneപോളിത്തീന്‍. ഉയര്‍ന്ന മര്‍ദ്ദത്തിലും ഉയര്‍ന്ന താപത്തിലും ഉല്‍പ്രരകത്തിന്റെ സാന്നിദ്ധ്യത്തില്‍ അനേകം എഥിലിന്‍ തന്മാത്രകള്‍ സംയോജിച്ച്‌ ഉണ്ടാകുന്ന പോളിമര്‍. നിത്യോപയോഗ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ നിര്‍മ്മിക്കുന്നതിന്‌ വ്യാപകമായി ഉപയോഗിക്കുന്നു.
Polyzoaപോളിസോവ. ജലജീവികളുടെ ഒരു ഫൈലം. Ectoprota, Bryozoa എന്നീ പേരുകളുമുണ്ട്‌.
pomeപോം. റോസേസ്‌ കുടുംബത്തിലെ സസ്യങ്ങളില്‍ കാണുന്ന ഒരിനം സരസമാംസളഫലം. ഉദാ: ആപ്പിള്‍.
popപി ഒ പി. post office protocol എന്നതിന്റെ ചുരുക്കം. ഇ മെയിലുകള്‍ വിനിമയം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം സങ്കേതം. പോസ്റ്റോഫീസുകളില്‍ കത്തുകള്‍ കൈകാര്യം ചെയ്യുന്ന രീതിയിലാണ്‌ ഇവയുടെ പ്രവര്‍ത്തന രീതി.
populationജീവസമഷ്‌ടി. ഒരു നിര്‍ദിഷ്‌ട മേഖലയിലോ പ്രദേശത്തോ ഉള്ള ഒരേ സ്‌പീഷീസില്‍പെട്ട ജീവികളുടെ സഞ്ചയം.
Page 219 of 301 1 217 218 219 220 221 301
Close