Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
porinsപോറിനുകള്‍. കോശസ്‌തരത്തിനു കുറുകെ ജലംനിറച്ച ചാനലുകള്‍ ഉണ്ടാക്കുന്ന പ്രാട്ടീന്‍.
porosityപോറോസിറ്റി. ഒരു പാറയുടെ യൂണിറ്റ്‌ വ്യാപ്‌തത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സുഷിരങ്ങളുടെ ആകെ അളവ്‌.
porous rockസരന്ധ്ര ശില. സുഷിരങ്ങള്‍ നിറഞ്ഞതും ദ്രവങ്ങള്‍ വലിച്ചെടുക്കാന്‍ കഴിവുള്ളതുമായ ശില.
portal veinവാഹികാസിര. ശരീരത്തിന്റെ ഒരു ഭാഗത്ത്‌ കാപില്ലറികളില്‍ ഉദ്‌ഭവിച്ച്‌ മറ്റൊരു ഭാഗത്ത്‌ കാപില്ലറികളില്‍ അവസാനിക്കുന്ന സിര. ഉദാ: ഹെപാറ്റിക്‌ പോര്‍ട്ടല്‍സിര, റീനല്‍ പോര്‍ട്ടല്‍ സിര.
position effectസ്ഥാനപ്രഭാവം. ഒരു ജീനിന്റെ സ്ഥാനം മാറുമ്പോള്‍ അത്‌ നിയന്ത്രിക്കുന്ന ലക്ഷണത്തിലുണ്ടാവുന്ന വ്യത്യാസം.
positronപോസിട്രാണ്‍. ഇലക്‌ട്രാണിന്റെ പ്രതികണം. ദ്രവ്യമാനം ഇലക്‌ട്രാണിന്റേതു തന്നെ, ചാര്‍ജ്‌ നേരെ വിപരീതവും.
positroniumപോസിട്രാണിയം. ഹൈഡ്രജന്‍ ആറ്റത്തിന്‌ സമാനമായി പ്രാസിട്രാണും ഇലക്‌ട്രാണും ബന്ധിതമായ അവസ്ഥ. സ്‌പെക്‌ട്രം ഹൈഡ്രജന്‍ സ്‌പെക്‌ട്രത്തിന്‌ സമാനമാണ്‌. ആവൃത്തി വ്യത്യസ്‌തമായിരിക്കും. രണ്ടു കണങ്ങളുടെയും സ്‌പിന്‍ സമാന്തരമാണെങ്കില്‍ ഓര്‍ത്തോപോസിട്രാണിയം എന്നും പ്രതിസമാന്തരം ആണെങ്കില്‍ പാരാപോസിട്രാണിയം എന്നും വിളിക്കുന്നു. ഓര്‍ത്തോപോസിട്രാണിയത്തിന്റെ ആയുസ്സ്‌ 1.5K10-7 സെക്കന്റും (3 ഫോട്ടോണുകള്‍ക്ക്‌ ജന്മം നല്‍കിക്കൊണ്ട്‌ നശിക്കുന്നു) പാരാപോസിട്രാണിയത്തിന്റേത്‌ 10 -10 സെക്കന്റും (2 ഫോട്ടോണ്‍ ക്ഷയം) ആണ്‌.
post caval veinപോസ്റ്റ്‌ കാവല്‍ സിര. ചതുര്‍പാദകശേരുകികളില്‍ കൈകള്‍ക്ക്‌ പിന്നിലുള്ള ഭാഗങ്ങളില്‍ നിന്ന്‌ ഹൃദയത്തിലേക്ക്‌ രക്തം എത്തിക്കുന്ന സിര.
posteriorപശ്ചംപിന്‍. ജന്തുശരീരത്തിലെ പൃഷ്‌ഠാഗ്രത്തെക്കുറിക്കാനുപയോഗിക്കുന്ന പദം.
postingപോസ്റ്റിംഗ്‌. ചര്‍ച്ചാ ഗ്രൂപ്പുകളിലും ബ്ലോഗുകളിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന രീതി. ഒരു വിഷയത്തില്‍ എത്ര പോസ്റ്റിംഗുകള്‍ വന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ വിഷയത്തിന്റെ പ്രാധാന്യം തീരുമാനിക്കുന്നത്‌.
postulateഅടിസ്ഥാന പ്രമാണംനിര്‍ദേശക തത്വം. തുടര്‍ന്ന്‌ അവതരിപ്പിക്കുന്ന ന്യായവാദങ്ങള്‍ക്കോ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കോ അടിസ്ഥാനമായി സ്വീകരിക്കുന്ന പ്രഥമ സങ്കല്‍പ്പനങ്ങള്‍. ഉദാ: ശൂന്യതയിലെ പ്രകാശ പ്രവേഗം പരമമാണെന്ന ഐന്‍സ്റ്റൈന്‍ പ്രമാണം.
potassium-argon datingപൊട്ടാസ്യം ആര്‍ഗണ്‍ കാലനിര്‍ണ്ണയം. -
potentialശേഷിപൊട്ടന്‍ഷ്യല്‍, ഫിസിക്‌സില്‍, പ്രവൃത്തി ചെയ്യാനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. വിവിധ തരം ബലക്ഷേത്രങ്ങളില്‍ നിര്‍വചിക്കാന്‍ കഴിയും. വൈദ്യുത പൊട്ടന്‍ഷ്യല്‍, കാന്തിക പൊട്ടന്‍ഷ്യല്‍, ഗുരുത്വ പൊട്ടന്‍ഷ്യല്‍, യുക്കാവാ പൊട്ടന്‍ഷ്യല്‍ തുടങ്ങിയവ. ക്ഷേത്രത്തിന്റെ സ്വഭാവമനുസരിച്ച്‌ സ്‌കാലാര്‍ പൊട്ടന്‍ഷ്യല്‍, വെക്‌ടര്‍ പൊട്ടന്‍ഷ്യല്‍ എന്നിങ്ങനെയും വിഭജിക്കാം. പ്രായോഗികമായി, കേവല പൊട്ടന്‍ഷ്യലിനേക്കാള്‍ പ്രധാനം രണ്ട്‌ സ്ഥാനങ്ങള്‍ക്കിടയിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസമാണ്‌. ഉദാ: ഒരു യൂനിറ്റ്‌ വൈദ്യുത ചാര്‍ജിനെ Aഎന്ന ബിന്ദുവില്‍ നിന്ന്‌ Bഎന്ന ബിന്ദുവിലേക്ക്‌ സ്ഥാനാന്തരം നടത്താന്‍ ചെയ്യേണ്ട പ്രവര്‍ത്തിയെ ആ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം ( VAB) എന്നു പറയും. ഇത്‌ പോസിറ്റീവോ നെഗറ്റീവോ ആവാം. സമാനമായ രീതിയില്‍ കാന്തിക, ഗുരുത്വ പൊട്ടന്‍ഷ്യല്‍ വ്യത്യാസങ്ങളും നിര്‍വചിക്കാം.(phy)
potential energyസ്ഥാനികോര്‍ജം. ഒരു വസ്‌തുവിന്‌ അതിന്റെ സ്ഥാനം കൊണ്ടോ അവസ്ഥ കൊണ്ടോ ഉണ്ടാവുന്ന ഊര്‍ജം. ഉദാ: അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ഒരു സ്‌പ്രിംഗിന്റെ ഊര്‍ജം. ഉയരത്തില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളത്തിന്റെ ഊര്‍ജം.
potometerപോട്ടോമീറ്റര്‍. സസ്യം വലിച്ചെടുക്കുന്ന വെള്ളത്തിന്റെ അളവ്‌ കണക്കാക്കുക വഴി സ്വേദനം മൂലം പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ്‌ കണ്ടെത്താനുള്ള ഉപകരണം.
powder metallurgyധൂളിലോഹവിദ്യ. ധൂളിരൂപത്തിലുള്ള ലോഹങ്ങളോ, കൂട്ടുലോഹങ്ങളോ ഉയര്‍ന്ന താപനിലയില്‍ സമ്മര്‍ദ്ദം ചെലുത്തി വിവിധ രൂപങ്ങളിലാക്കുന്ന പ്രക്രിയ.
power പവര്‍1. (maths) ഘാതം. 1. ഒരു രാശിയെ അതേ രാശികൊണ്ടുതന്നെ എത്രതവണ ഗുണിക്കുന്നു എന്നു കാണിക്കുന്ന സംഖ്യ. ഉദാ: 34=3x3x3x3=81, 3-ന്റെ നാലാം ഘാതമാണ്‌ 81. 2. (phy) പവര്‍. 1. ലെന്‍സിന്റെ പവര്‍. ലെന്‍സിന്റെ ഫോക്കല്‍ദൂരത്തിന്റെ വ്യൂല്‍ക്രമം എന്നു നിര്‍വ്വചിച്ചിരിക്കുന്നു. p=1/f. ഫോക്കല്‍ദൂരം മീറ്ററില്‍ ആണ്‌ പറയുന്നതെങ്കില്‍ പവറിനെ ഡയോപ്‌റ്റര്‍ എന്നു പറയുന്നു. ദര്‍പ്പണത്തിന്റെയും പവര്‍ ഇപ്രകാരം നിര്‍വ്വചിക്കാം. 2. ഒരു എന്‍ജിനോ ഒരു വ്യൂഹമോ ഒരു സെക്കന്റില്‍ ചെയ്യുന്ന പ്രവൃത്തിയാണ്‌ പവര്‍. അതായത്‌ പ്രവൃത്തി ചെയ്യുന്ന നിരക്ക്‌-ഏകകം വാട്ട്‌.
pre caval veinപ്രീ കാവല്‍ സിര. ചതുര്‍പാദ കശേരുകികളില്‍ കൈകളില്‍ നിന്നും തലയില്‍ നിന്നും ഹൃദയത്തില്‍ രക്തം എത്തിക്കുന്ന സിര. വലതുവശത്തും ഇടതുവശത്തും ഓരോന്നുവീതമുണ്ട്‌.
pre-cambrianപ്രി കേംബ്രിയന്‍. കേംബ്രിയന്‍ മഹായുഗത്തിന്‌ മുമ്പുള്ള ജിയോളജീയ കാലഘട്ടം. ജീവന്റെ ആദ്യരൂപങ്ങള്‍ ഉടലെടുത്തു. 60 കോടി വര്‍ഷം മുമ്പ്‌ ഈ മഹായുഗം അവസാനിച്ചു. ജിയോളജീയ കാലത്തിന്റെ 90% ഇതില്‍ പെട്ടതാണ്‌.
precessionപുരസ്സരണം. സ്വയംഭ്രമണം നടത്തുന്ന ഒരു വസ്‌തുവിന്റെ അക്ഷത്തിന്റെ ദിശ നിരന്തരം മാറുന്നത്‌. ഉദാ: കറങ്ങുന്ന പമ്പരത്തിന്റെ അക്ഷം തന്നെ, കറക്കം നിലയ്‌ക്കുന്നതിനു തൊട്ടുമുമ്പ്‌ കറങ്ങുന്നത്‌, ഭൂമിയുടെ ഭ്രമണാക്ഷം പരിക്രമണാക്ഷവുമായി 23.5 ഡിഗ്രി ചരിഞ്ഞിട്ടാണ്‌. ഭ്രമണാക്ഷം 25800 വര്‍ഷം കൊണ്ട്‌ പരിക്രമണ അക്ഷത്തെ ഒന്നു വലംവെക്കുന്നു. ഇതുമൂലം ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം ഉത്തരധ്രുവസ്ഥാനത്തു നിന്ന്‌ 72 വര്‍ഷത്തില്‍ ഒരു ഡിഗ്രി എന്ന തോതില്‍ മാറിക്കൊണ്ടിരിക്കും. ഇത്‌ വക്രഗതി, പശ്ചാദ്‌ഗമനം എന്നീ പേരുകളിലും അറിയപ്പെടുന്നു.
Page 220 of 301 1 218 219 220 221 222 301
Close