Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
pollen tubeപരാഗനാളി. പരാഗരേണു മുളയ്‌ക്കുമ്പോള്‍ അതിന്റെ ആന്തരികകഞ്ചുകം വളര്‍ന്നുണ്ടാകുന്ന ചെറു നാളിക. വര്‍ത്തികയില്‍കൂടി താഴോട്ടു വളരുന്ന ഇതിന്റെ അറ്റത്ത്‌ രണ്ട്‌ പുംബീജ ന്യൂക്ലിയസ്സുകള്‍ ഉണ്ട്‌.
pollexതള്ളവിരല്‍. കശേരുകികളുടെ കൈയിലെ തള്ളവിരല്‍.
pollinationപരാഗണം. കേസരത്തിലെ പരാഗകോശത്തില്‍ നിന്നുള്ള പരാഗം പരാഗണസ്ഥലത്ത്‌ പതിക്കുന്ന പ്രക്രിയ. സ്വയപരാഗണം, പരപരാഗണം എന്നിങ്ങനെ രണ്ടു വിധമുണ്ട്‌.
polliniumപരാഗപുഞ്‌ജിതം. പരാഗങ്ങള്‍ കൂട്ടമായി ചേര്‍ന്ന്‌ രൂപപ്പെടുന്ന ഘടന, ഓര്‍ക്കിഡുകളിലും എരിക്കിലും മറ്റും ഇതുകാണാം.
pollutionപ്രദൂഷണംമലിനീകരണം. സ്വാഭാവിക പ്രകൃതിയില്‍ ദോഷഫലങ്ങളുണ്ടാക്കുന്ന ദൂഷകങ്ങള്‍ ( contaminents) കലരല്‍. ദൂഷകങ്ങള്‍ രാസവസ്‌തുക്കളോ ശബ്‌ദം, ചൂട്‌, പ്രകാശം തുടങ്ങിയ ഊര്‍ജരൂപങ്ങളോ ആവാം.
Poly basicബഹുബേസികത. ക്ഷാരത ഒന്നിലധികമായ അമ്ലം. ഉദാ: സള്‍ഫ്യൂരിക്‌ അമ്ലം - ദ്വിബേസിക്‌, ഫോസ്‌ഫോറിക്‌ അമ്ലം - ത്രിബേസിക്‌.
poly clonal antibodies ബഹുക്ലോണല്‍ ആന്റിബോഡികള്‍ . പലതരം ആന്റിജന്‍ ഘടകങ്ങളുമായി ഒരേസമയം പ്രവര്‍ത്തിക്കുന്ന ആന്റിബോഡികളടങ്ങിയ സീറം.
polyadelphonsബഹുസന്ധി. സ്റ്റാമനുകളുടെ തന്തുക്കള്‍ പല കൂട്ടങ്ങളായി ഒന്നുചേര്‍ന്നിരിക്കുന്ന അവസ്ഥ.
polyatomic gasബഹുഅറ്റോമിക വാതകം. ഒരു തന്മാത്രയില്‍ ഒന്നിലധികം ആറ്റങ്ങളുള്ള വാതകം. ഉദാ: O2,N2-ദ്വിഅണുകം, O3-ത്രിഅണുകം.
polycarbonatesപോളികാര്‍ബണേറ്റുകള്‍. തെര്‍മോപ്ലാസ്‌തികറെസിന്‍. ഘടക യൂണിറ്റുകള്‍ കാര്‍ബണേറ്റു റാഡിക്കലുകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.
polycarpellary ovaryബഹുകാര്‍പെല്ലീയ അണ്‌ഡാശയം. കുറേ കാര്‍പല്ലുകള്‍ ചേര്‍ന്നുണ്ടാകുന്ന അണ്‌ഡാശയം. ഉദാ: ചെമ്പരത്തി.
polychetaപോളിക്കീറ്റ. സമുദ്രജീവികളായ അനലിഡുകളുടെ ഒരു ക്ലാസ്സ്‌. ഉദാ: നീരിസ്‌.
polycyclicബഹുസംവൃതവലയം. ഒന്നില്‍ കൂടുതല്‍ സംവൃതവലയങ്ങള്‍ ഉള്ള സംയുക്തം.
polyembryonyബഹുഭ്രൂണത. ബീജാണ്ഡം, വിത്ത്‌, ഭ്രൂണസഞ്ചി എന്നിവയില്‍ ഏതിലെങ്കിലും ഒന്നില്‍ കൂടുതല്‍ ഭ്രൂണങ്ങളുണ്ടാവുന്ന അവസ്ഥ.
polyesterപോളിയെസ്റ്റര്‍. പോളിഹൈഡ്രിക്‌ ആല്‍ക്കഹോളുകളും പോളി ബേസിക്‌ ആസിഡുകളും തമ്മിലുള്ള രാസ പ്രവര്‍ത്തനത്തിലൂടെ രൂപം കൊള്ളുന്ന ഒരു ഘനീകൃത പോളിമര്‍. ഉദാ: ടെറിലിന്‍.
polygenesബഹുജീനുകള്‍. ഒരേ ലക്ഷണത്തെ നിയന്ത്രിക്കുന്ന ജീന്‍ സമുച്ചയം. ഉദാ: മനഷ്യന്റെ ഉയരം, നിറം എന്നിവ നിര്‍ണ്ണയിക്കുന്നത്‌ ഒരുകൂട്ടം ജീനുകളാണ്‌.
polygenic inheritanceബഹുജീനീയ പാരമ്പര്യം. ഒന്നിലേറെ (സാധാരണയായി രണ്ടില്‍ കൂടുതല്‍) ജീനുകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന പാരമ്പര്യം. ഉയരം, തൂക്കം എന്നിവപോലെ അളക്കാവുന്ന ലക്ഷണങ്ങളാകയാല്‍ പരിമാണാത്മകപാരമ്പര്യം എന്നും പറയും.
polygonബഹുഭുജം. ഒരു തലത്തില്‍ മൂന്നോ അതിലധികമോ വശങ്ങളും ശീര്‍ഷങ്ങളും ഉള്ള സംവൃത ചിത്രം.
polyhedronബഹുഫലകം. സമതലബഹുഭുജങ്ങള്‍ അതിരായുള്ള, ഘനരൂപം. അതില്‍ മൂന്നോ അധികമോ മുഖങ്ങള്‍ സന്ധിക്കുന്ന ബിന്ദുവിന്‌ ബഹുഫലകത്തിന്റെ "ശീര്‍ഷം' എന്നും, രണ്ട്‌ മുഖങ്ങള്‍ സന്ധിച്ചു കിട്ടുന്ന രേഖയ്‌ക്ക്‌ "വക്ക്‌' എന്നും പറയുന്നു.
polyhydricബഹുഹൈഡ്രികം. ഒന്നില്‍ കൂടുതല്‍ ഹൈഡ്രാക്‌സില്‍ (-OH) ഗ്രൂപ്പുള്ള സംയുക്തം.
Page 218 of 301 1 216 217 218 219 220 301
Close