Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
precession of equinoxesവിഷുവപുരസ്സരണം. ഭൂഅക്ഷം 72 വര്‍ഷത്തില്‍ ഒരു ഡിഗ്രി എന്ന തോതില്‍ പുരസ്സരണം നടത്തുന്നതുകൊണ്ട്‌ വിഷുവസ്ഥാനങ്ങളും ഇതേ വേഗത്തില്‍ കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ട്‌ നീങ്ങിപ്പോകുന്നു. ഭൂമിയുടെ മധ്യഭാഗത്തെ വീര്‍പ്പില്‍ സൂര്യചന്ദ്രന്മാരുടെ ഗുരുത്വബലം സൃഷ്ടിക്കുന്ന ബല ആഘൂര്‍ണം ആണ്‌ പുരസ്സരണത്തിനു കാരണം.
precipitateഅവക്ഷിപ്‌തം.അവക്ഷിപ്‌തം.
preciseസംഗ്രഹിതം.സൂക്ഷ്‌മം. ഉദാ: precise report സംഗ്രഹിത കുറിപ്പ്‌, precise measurement സൂക്ഷ്‌മ അളവ്‌.
predatorപരഭോജി. മറ്റുജന്തുക്കളെ പിടിച്ചു തിന്നുന്ന മൃഗം.
premolarsപൂര്‍വ്വചര്‍വ്വണികള്‍. സസ്‌തനികളുടെ ദന്തനിരയില്‍ ദംഷ്‌ട്രപല്ലുകള്‍ക്കും അണപ്പല്ലുകള്‍ക്കും ( molar) ഇടയിലുള്ള പല്ലുകള്‍.
presbyopiaവെള്ളെഴുത്ത്‌. പ്രായമാകുമ്പോള്‍ മനുഷ്യരുടെ കണ്ണിലെ ലെന്‍സിന്റെ ഇലാസ്‌തികത നഷ്‌ടപ്പെടുന്നതുമൂലമുണ്ടാകുന്ന കാഴ്‌ചാവൈകല്യം. ഇതുകാരണം അടുത്തുള്ള വസ്‌തുക്കളെ വ്യക്തമായി കാണാന്‍ കഴിയാതെ വരുന്നു.
preservativeപരിരക്ഷകം. ഭക്ഷണം, മരം, കേടുവരാവുന്ന മറ്റ്‌ വസ്‌തുക്കള്‍ ഇവ സംരക്ഷിക്കാന്‍ ചേര്‍ക്കുന്ന പദാര്‍ഥം.
pressureമര്‍ദ്ദം. യൂണിറ്റ്‌ വിസ്‌തീര്‍ണ്ണത്തില്‍ ലംബമായി അനുഭവപ്പെടുന്ന ബലം. ഏകകം പാസ്‌കല്‍.
Pressure Potentialമര്‍ദ പൊട്ടന്‍ഷ്യല്‍. കോശത്തിലുള്ള ജലത്തില്‍ ഹൈഡ്രാസ്റ്റാററിക മര്‍ദം കൊണ്ട്‌ ജല പൊട്ടന്‍ഷ്യലിലുണ്ടാവുന്ന വ്യത്യാസം, ബാഷ്‌പീകരണഫലമായി സൈലം കോശങ്ങളില്‍ പ്രഷര്‍ പൊട്ടന്‍ഷ്യല്‍ നെഗറ്റീവ്‌ ആയിരിക്കും.
presumptive tissueപൂര്‍വഗാമകല. ഭ്രൂണത്തിന്റെ ഒരു കല മുതിര്‍ന്ന ജീവിയുടെ ശരീരത്തിന്റെ ഏത്‌ കലയുടെ മുന്നോടിയാണെന്ന്‌ സൂചിപ്പിക്കുന്ന പദം.
primary axisപ്രാഥമിക കാണ്‌ഡം. ഭ്രൂണശീര്‍ഷം വളര്‍ന്നുണ്ടാവുന്ന കാണ്‌ഡം.
primary cellപ്രാഥമിക സെല്‍. രാസപ്രവര്‍ത്തനം വഴി വിദ്യുത്‌ചാലകബലം സൃഷ്‌ടിക്കുന്ന ഒരു ഉപാധി. ഒരു പ്രാഥമിക സെല്ലില്‍ വൈദ്യുതി കടത്തിവിട്ട്‌ രാസപ്രവര്‍ത്തനം പുനഃസൃഷ്‌ടിക്കാന്‍ കഴിയില്ല. ദ്വിതീയ സെല്ലുകളില്‍ ഇത്‌ സാധിക്കും.
primary coloursപ്രാഥമിക നിറങ്ങള്‍. ശരിയായ അനുപാതത്തില്‍ ചേര്‍ന്നാല്‍ വെള്ളനിറം നല്‍കുന്ന മൂന്ന്‌ നിറങ്ങള്‍. പ്രകാശത്തിന്റെ കാര്യത്തില്‍ചുവപ്പ്‌, പച്ച, നീല എന്നിവയാണ്‌ അംഗീകരിക്കപ്പെട്ട പ്രാഥമിക നിറങ്ങള്‍. ചായങ്ങളുടെ കാര്യത്തില്‍ സിയാന്‍, മജന്റാ, മഞ്ഞ എന്നിവയും.
primary consumerപ്രാഥമിക ഉപഭോക്താവ്‌. സസ്യങ്ങളെ നേരിട്ട്‌ ഭക്ഷിക്കുന്ന ജന്തുക്കള്‍.
primary growthപ്രാഥമിക വൃദ്ധി. പ്രാഥമിക മെരിസ്റ്റങ്ങളുടെ പ്രവര്‍ത്തനം മൂലം സസ്യങ്ങള്‍ക്കുണ്ടാവുന്ന വളര്‍ച്ച. കാണ്‌ഡവും വേരുകളും നീളം വെക്കുന്നത്‌ ഈ വളര്‍ച്ചകൊണ്ടാണ്‌.
primary keyപ്രൈമറി കീ. ഒരു ഡാറ്റാബേസ്‌ ടേബിളിന്റെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവശ്യ വിവരം. ഇതിനെ ആധാരമാക്കിയാണ്‌ ബാക്കി ഡാറ്റ എല്ലാം ഉണ്ടാവുന്നത്‌. ഉദാ: id പേര്‌. ഇതില്‍ id പ്രമറി കീ എന്നു പറയാം. പേര്‌ ഒരുപോലെ ഒന്നിലധികം ഉണ്ടായാലും ഐ ഡി ഒന്നേ ഉണ്ടായിരിക്കുകയുള്ളു. ഐ ഡിയെ ആധാരമാക്കിയാണ്‌ ബാക്കി വിവരങ്ങള്‍ നിലകൊള്ളുന്നത്‌.
primary meristemപ്രാഥമിക മെരിസ്റ്റം. ഭ്രൂണാവസ്ഥ മുതല്‍ സസ്യശരീരത്തിലുള്ള മെരിസ്റ്റം.
prime factorsഅഭാജ്യഘടകങ്ങള്‍. നിര്‍ദ്ദിഷ്‌ട സംഖ്യയെ പൂര്‍ണ്ണമായി ഹരിക്കാവുന്ന അഭാജ്യസംഖ്യകള്‍ അഥവാ നിര്‍ദ്ദിഷ്‌ട സംഖ്യയുടെ ഘടകങ്ങളിലെ അഭാജ്യസംഖ്യകള്‍. ഉദാ: 45 ന്റെ അഭാജ്യഘടകങ്ങള്‍ 3, 3, 5 ഇവയാണ്‌ (45=3x3x5) എല്ലാ പൂര്‍ണ്ണസംഖ്യകളെയും അഭാജ്യസംഖ്യകളുടെ ഗുണിതമായി വ്യഞ്‌ജിപ്പിക്കാം.
prime numbersഅഭാജ്യസംഖ്യ. ഒന്നുകൊണ്ടോ അതേ സംഖ്യകൊണ്ടോ അല്ലാതെ, മറ്റൊരു പൂര്‍ണ്ണസംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാനാവാത്ത, ഒന്നിനേക്കാള്‍ വലിയ സംഖ്യ. ഉദാ: 2, 3, 5, 7, 11, 13... അഭാജ്യസംഖ്യകളുടെ എണ്ണം അനന്തമാണ്‌. അവയില്‍ ഇരട്ട സംഖ്യയായി 2 മാത്രമേ ഉള്ളൂ. ഏറ്റവും ചെറിയ അഭാജ്യസംഖ്യയും 2 തന്നെ.
primitive streakആദിരേഖ. ഉരഗങ്ങളുടെയും പക്ഷികളുടെയും സസ്‌തനങ്ങളുടെയും ഭ്രൂണവളര്‍ച്ചയില്‍ ബ്ലാസ്റ്റോഡേമിന്റെ മധ്യത്തില്‍ രൂപം കൊള്ളുന്ന കോശവരമ്പ്‌. ഭ്രൂണത്തിന്റെ ഭാവി അക്ഷം ഇതിനനുസരിച്ചായിരിക്കും.
Page 221 of 301 1 219 220 221 222 223 301
Close