Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
piezo electric effectമര്‍ദവൈദ്യുതപ്രഭാവം. ചിലയിനം ക്രിസ്റ്റലുകളുടെ എതിര്‍മുഖങ്ങളെ സമ്മര്‍ദ്ദത്തിനോ, വലിവിനോ വിധേയമാക്കുമ്പോള്‍ അവയ്‌ക്ക്‌ ലംബമായ മുഖങ്ങളില്‍ പൊട്ടന്‍ഷ്യല്‍ വ്യത്യാസം പ്രകടമാകുന്ന പ്രതിഭാസം. ഇതേ ക്രിസ്റ്റലിന്റെ തന്നെ എതിര്‍ മുഖങ്ങള്‍ തമ്മില്‍ ഒരു പൊട്ടന്‍ഷ്യല്‍ വ്യത്യാസം സൃഷ്‌ടിച്ചാല്‍ ലംബമുഖങ്ങളില്‍ മര്‍ദ്ദവ്യത്യാസം അനുഭവപ്പെടുന്നു. തന്നിമിത്തം ക്രിസ്റ്റലിന്റെ ദൈര്‍ഘ്യം കൂടുകയോ കുറയുകയോ ചെയ്യും. ഇതിന്‌ വിലോമമര്‍ദവൈദ്യുതി പ്രഭാവം എന്നു പറയുന്നു.
pigmentവര്‍ണകം.വര്‍ണകം.
pileiformഛത്രാകാരം. കുടരൂപമുള്ളത്‌ എന്നര്‍ഥം.
pileusപൈലിയസ്‌ഛത്രകം. ചിലതരം ഫംഗസുകളില്‍ കുടപോലെ കാണപ്പെടുന്ന ഭാഗം. ഉദാ: കൂണ്‍.
piliferous layerപൈലിഫെറസ്‌ ലെയര്‍. വേരിന്റെ എപ്പിഡെര്‍മിസില്‍ മൂലലോമങ്ങള്‍ ഉള്ള ഭാഗം. ആഗിരണം ഇവിടെയാണ്‌ നടക്കുന്നത്‌.
pillow lavaതലയണലാവ. സമുദ്രത്തിനടിയിലെ വരമ്പുകളില്‍ നിന്ന്‌ പുറത്തുവരുന്ന മാഗ്മ തണുത്ത്‌ ഉണ്ടാകുന്ന ഏതാണ്ട്‌ ഒരു മീറ്റര്‍ വ്യാസമുള്ളതും ഗോളാകാരമോ, സിലിണ്ടറാകാരമോ ആയ ലാവ. സമുദ്രത്തിനടിയിലെ ഭൂവല്‍ക്കത്തിന്റെ ഭൂരിഭാഗവും ഇത്തരം ലാവയാണ്‌. മുകളില്‍ അവസാദങ്ങളുടെ ഒരു പാളി ഉണ്ടായിരിക്കും.
pilot projectആരംഭിക പ്രാജക്‌ട്‌. പരീക്ഷണാര്‍ത്ഥ പദ്ധതി.
pilusപൈലസ്‌. ചില ബാക്‌റ്റീരിയങ്ങളുടെ കോശഭിത്തിയില്‍ നിന്നും പുറത്തേക്ക്‌ നീണ്ടു നില്‍ക്കുന്ന സൂക്ഷ്‌മരോമങ്ങള്‍ പോലുള്ള പ്രവര്‍ധങ്ങള്‍. ലൈംഗിക പ്രജനം നടക്കുമ്പോള്‍ ഇതിലൊന്ന്‌ ഒരു നളികയായിത്തീരും. ഇതിലൂടെയാണ്‌ ജനിതക പദാര്‍ഥം കൈമാറ്റം ചെയ്യപ്പെടുന്നത്‌.
pin outപിന്‍ ഔട്ട്‌. ഒരു പ്രാസസറിന്റെ ഓരോ പിന്നും ഏതൊക്കെ നിര്‍ദ്ദേശങ്ങള്‍ക്കുവേണ്ടി നല്‍കപ്പെട്ടിരിക്കുന്നു എന്ന്‌ വിവരിക്കുന്ന ചിത്രം.
PIN personal identification number. പിന്‍ നമ്പര്‍ക്രഡിറ്റ്‌ കാര്‍ഡുകളിലും സിം കാര്‍ഡുകളിലുമെല്ലാം കാര്‍ഡ്‌ ഏതെന്ന്‌ തിരിച്ചറിയാന്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള നമ്പര്‍. മിക്കവാറും എല്ലാത്തരം സ്‌മാര്‍ട്ട്‌ കാര്‍ഡുകള്‍ക്കും പിന്‍ ഉണ്ടായിരിക്കും.
pineal eyeപീനിയല്‍ കണ്ണ്‌. ചിലയിനം പല്ലികളില്‍ തലയുടെ മുകളില്‍ മധ്യത്തിലായി കാണുന്ന പ്രകാശസംവേദനക്ഷമതയുള്ള ഒരു ഘടന. മുന്‍ മസ്‌തിഷ്‌കത്തില്‍ നിന്ന്‌ മുകള്‍ഭാഗത്തേക്കുള്ള ഒരു വളര്‍ച്ചയായ പീനിയല്‍ വസ്‌തു രൂപാന്തരപ്പെട്ടാണിതുണ്ടാകുന്നത്‌. ന്യൂസിലാന്‍ഡില്‍ കാണുന്ന സ്‌ഫീനോഡോണ്‍ എന്ന പല്ലിയില്‍ ഈ ഘടനയ്‌ക്ക്‌ ലെന്‍സും റെറ്റിനയുമെല്ലാമുണ്ട്‌.
pineal glandപീനിയല്‍ ഗ്രന്ഥി. കശേരുകികളുടെ പൂര്‍വമസ്‌തിഷ്‌കത്തിന്റെ ഊര്‍ധ്വതലത്തില്‍ നിന്ന്‌ പുറത്തേക്ക്‌ വളര്‍ന്നുണ്ടാകുന്ന ഒരു ഗ്രന്ഥി. ഇതില്‍ നിന്ന്‌ മെലാറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.
pingപിങ്ങ്‌. കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകളില്‍ കണക്‌ഷന്‍ ഉണ്ടോ എന്ന്‌ പരിശോധിക്കാനായി ഉപയോഗിക്കുന്ന ലളിതമായ ഒരു പ്രാഗ്രാം. ഏതു കമ്പ്യൂട്ടറിലേക്കാണോ പിങ്ങ്‌ ചെയ്യുന്നത്‌ അതിന്റെ ip വിലാസം നല്‌കണം. അപ്പോള്‍ ഒരു ഡബിള്‍ ഡാറ്റ പാക്കറ്റ്‌ അയക്കുകയും അതിന്റെ മറുപടി ശേഖരിക്കുകയും ചെയ്യും.
pinnaചെവി. സസ്‌തനങ്ങളുടെ ബാഹ്യ കര്‍ണത്തോട്‌ ചേര്‍ന്ന ചര്‍മ്മ മടക്ക്‌. ശബ്‌ദതരംഗങ്ങളെ കര്‍ണപുടത്തിലേക്ക്‌ നയിക്കാന്‍ സഹായിക്കുന്നു.
pinnately compound leafപിച്ഛകബഹുപത്രം. ഒരു തണ്ടിന്റെ ഇരുവശത്തും പത്രകങ്ങള്‍ വിന്യസിച്ചിരിക്കുന്ന ബഹുപത്രം. ഉദാ: നെല്ലിയില.
pinnuleചെറുപത്രകം. ചില സംയുക്ത പത്രങ്ങളില്‍ കാണപ്പെടുന്ന ഉപപത്രം. ഉദാ: പന്നല്‍ച്ചെടി.
pinocytosisപിനോസൈറ്റോസിസ്‌. കോശങ്ങള്‍ ചെറുദ്രാവകത്തുള്ളികളെ ഗ്രസിക്കുന്ന പ്രക്രിയ.
pionപയോണ്‍. പൈ-മെസോണിന്റെ മറ്റൊരു പേര്‍.
pipeliningപൈപ്പ്‌ ലൈനിങ്‌. പ്രാഗ്രാമുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രാസ്സസറില്‍ നടക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഒന്നിനുപിറകെ ഒന്നായി അയക്കുന്ന തരത്തിലുള്ള സങ്കേതം.
Pisces മീനം1. (astr) മീനം. ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ രണ്ട്‌ മത്സ്യങ്ങളുടെ രൂപം കിട്ടും. സൂര്യന്‍ ഈ രാശിയിലാവുമ്പോഴാണ്‌ മീനമാസം. 2. (Zoo) പിസിസ്‌. മത്‌സ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ്‌.
Page 213 of 301 1 211 212 213 214 215 301
Close