മര്‍ദവൈദ്യുതപ്രഭാവം.
ചിലയിനം ക്രിസ്റ്റലുകളുടെ എതിര്‍മുഖങ്ങളെ സമ്മര്‍ദ്ദത്തിനോ, വലിവിനോ വിധേയമാക്കുമ്പോള്‍ അവയ്‌ക്ക് ലംബമായ മുഖങ്ങളില്‍ പൊട്ടന്‍ഷ്യല്‍ വ്യത്യാസം പ്രകടമാകുന്ന പ്രതിഭാസം. ഇതേ ക്രിസ്റ്റലിന്റെ തന്നെ എതിര്‍ മുഖങ്ങള്‍ തമ്മില്‍ ഒരു പൊട്ടന്‍ഷ്യല്‍ വ്യത്യാസം സൃഷ്‌ടിച്ചാല്‍ ലംബമുഖങ്ങളില്‍ മര്‍ദ്ദവ്യത്യാസം അനുഭവപ്പെടുന്നു. തന്നിമിത്തം ക്രിസ്റ്റലിന്റെ ദൈര്‍ഘ്യം കൂടുകയോ കുറയുകയോ ചെയ്യും. ഇതിന് വിലോമമര്‍ദവൈദ്യുതി പ്രഭാവം എന്നു പറയുന്നു.