Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
phragmoplastഫ്രാഗ്മോപ്ലാസ്റ്റ്‌. കോശവിഭജനവേളയില്‍, സൈറ്റോകൈനസിസ്‌ സമയത്ത്‌ പുത്രികാ ന്യൂക്ലിയസുകള്‍ക്കിടയില്‍ രൂപം കൊള്ളുന്ന നേരിയപാളി. ഇതില്‍ നിന്നാണ്‌ കോശഭിത്തി ഉണ്ടാവുന്നത്‌.
Phycobiontഫൈക്കോബയോണ്ട്‌. ലൈക്കനിലെ ആല്‍ഗ ഘടകം.
phyllocladeഫില്ലോക്ലാഡ്‌. ഇലയുടെ ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന്‌ വേണ്ടി രൂപാന്തരപ്പെട്ട കാണ്‌ഡം. ഇത്‌ സാധാരണ തടിച്ച്‌ മാംസളമായതും ഇലകള്‍ രൂപാന്തരപ്പെട്ട്‌ ശല്‌ക്കങ്ങളോ മുള്ളുകളോ ആയി മാറിയതും ആയിരിക്കും. ഉദാ: കള്ളിച്ചെടി.
phyllodeവൃന്തപത്രം. ഇലയോട്‌ രൂപസാദൃശ്യമുള്ളതും ഇലയുടെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന്‌ വേണ്ടി രൂപാന്തരപ്പെട്ടതുമായ ഇലഞെട്ട്‌. ഉദാ: അക്കേഷ്യ.
phyllotaxyപത്രവിന്യാസം. കാണ്‌ഡത്തില്‍ ഇലകള്‍ ക്രമീകരിച്ചിരിക്കുന്ന രീതി. ഏകാന്തരമായും പരസ്‌പരം എതിരായും മണ്‌ഡലിതമായും ഇലകള്‍ വിന്യസിച്ചിരിക്കുന്നതായി കാണാം.
phylogenetic treeവംശവൃക്ഷംവംശാവലിവൃക്ഷം. ഒരു ജീവിസമൂഹത്തിന്റെ വംശാവലിയുടെ രേഖാചിത്രീകരണം.
phylogenyവംശചരിത്രം. ഒരു സ്‌പീഷീസിന്റെയോ അല്ലങ്കില്‍ മറ്റേതെങ്കിലും വര്‍ഗീകരണ വിഭാഗത്തിന്റെയോ പരിണാമചരിത്രം. ontogeny നോക്കുക.
phylumഫൈലം. ജീവികളുടെ വര്‍ഗീകരണത്തിലെ ഒരു പ്രധാന വിഭാഗം. വര്‍ഗീകരണ വിഭാഗത്തില്‍ ക്ലാസ്‌ എന്ന വിഭാഗത്തിനു മുകളിലായുള്ള ടാക്‌സോണാണിത്‌. ഒരു ഫൈലത്തില്‍ ഒന്നോ അതിലധികമോ ക്ലാസുകളുണ്ടായിരിക്കും.
physical changeഭൗതികമാറ്റം. രാസഘടനയ്‌ക്ക്‌ മാറ്റം വരാതെ ഒരു പദാര്‍ഥത്തിന്റെ അവസ്ഥയ്‌ക്കുണ്ടാകുന്ന മാറ്റം. ഉദാ: ഐസ്‌ ജലമാകുന്നതും ജലം നീരാവിയാകുന്നതും ഭൗതിക മാറ്റങ്ങളാണ്‌.
physical vacuumഭൗതിക ശൂന്യത. ആപേക്ഷികതാ ക്വാണ്ടം ക്ഷേത്രത്തിന്റെ ( relativistic quantum field) തറനില. ശൂന്യത എന്നത്‌ ഭൗതികശാസ്‌ത്രത്തില്‍ ഒന്നുമില്ലായ്‌മ അല്ല. ഹിഗ്‌സ്‌ ക്ഷേത്രം ഉള്‍പ്പെടെ പലതരം ഊര്‍ജ ക്ഷേത്രങ്ങള്‍ സ്‌പേസില്‍ നിലനില്‍ക്കുന്നു. അവിടെ ഉണ്ടാകുന്ന ചാഞ്ചല്യങ്ങള്‍ ( vacuum fluctuations) കണ പ്രതികണ ദ്വന്ദ്വങ്ങളുടെ സൃഷ്‌ടിയും നാശവും നിരന്തരം നടക്കാന്‍ ഇടയാക്കുന്നു.
physicsഭൗതികം. പദാര്‍ഥം, ഊര്‍ജം, സ്ഥലകാലങ്ങള്‍, ചലനം തുടങ്ങിയവ പഠനവിധേയമാക്കുന്ന ശാസ്‌ത്രശാഖ.
physiologyശരീരക്രിയാ വിജ്ഞാനം. ജീവികളുടെ ശരീരപ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കുന്ന വിജ്ഞാനശാഖ.
phytophagousസസ്യഭോജി. സസ്യങ്ങളെ ആഹരിക്കുന്ന ജീവി.
phytoplanktonsസസ്യപ്ലവകങ്ങള്‍. വെള്ളത്തില്‍ പൊങ്ങിക്കിടന്നു ജീവിക്കുന്ന സൂക്ഷ്‌മ സസ്യങ്ങള്‍ ഉദാ: ക്ലോറെല്ല.
piപൈ. ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അംശബന്ധം. ഇതിനെ πഎന്ന്‌ രേഖപ്പെടുത്തുന്നു. ഇതൊരു അഭിന്നകമാണ്‌. ഇതിന്റെ ഏകദേശ മൂല്യം 3.14 ആണ്‌.
pi mesonപൈ മെസോണ്‍. മൗലികകണങ്ങളിലെ ഒരിനം. മെസോണ്‍ ഗ്രൂപ്പില്‍ പെടുന്നു. pion എന്നും പറയും. elementary particles നോക്കുക.
piamaterപിയാമേറ്റര്‍. കശേരുകികളുടെ മസ്‌തിഷ്‌കത്തെയും സുഷുമ്‌നാനാഡിയെയും ആവരണം ചെയ്യുന്ന സ്‌തരം. ഇതിനു പുറമേയുള്ള മറ്റു രണ്ടു സ്‌തരങ്ങള്‍ കൂടിച്ചേര്‍ന്നതാണ്‌ മെനിഞ്ചസ്‌.
picoപൈക്കോ. 10 -12 എന്ന്‌ സൂചിപ്പിക്കുന്ന ഉപസര്‍ഗം.
pie diagramവൃത്താരേഖം. ഡാറ്റ വൃത്തഖണ്ഡങ്ങളായി ചിത്രീകരിക്കുന്ന രീതി.
piedmont glacierഗിരിപദ ഹിമാനി. പര്‍വതസാനുക്കളില്‍ രൂപംകൊള്ളുന്ന വിസ്‌തൃത ഹിമാനി. ഇതിന്‌ ചലനം താരതമ്യേന കുറവായിരിക്കും.
Page 212 of 301 1 210 211 212 213 214 301
Close