Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
photochromismഫോട്ടോക്രാമിസം. പ്രകാശമേറ്റാല്‍ വസ്‌തുക്കള്‍ക്ക്‌ നിറവ്യത്യാസം വരുന്ന പ്രക്രിയ.
photoconductivityപ്രകാശചാലകത. ഒരു വസ്‌തുവില്‍ പ്രകാശം (വൈദ്യുതകാന്തിക തരംഗം) പതിക്കുമ്പോള്‍ അതിന്റെ വൈദ്യുത ചാലകത വര്‍ധിക്കുന്ന പ്രതിഭാസം. സിലിക്കണ്‍, ജെര്‍മാനിയം, കാഡ്‌മിയം സള്‍ഫൈഡ്‌, സെലീനിയം മുതലായവ ഈ ഗുണം പ്രദര്‍ശിപ്പിക്കുന്നു.
photodisintegrationപ്രകാശികവിഘടനം. ഒരു അണുകേന്ദ്രത്തില്‍ വേണ്ടത്ര ഊര്‍ജമുള്ള ഒരു ഗാമാരശ്‌മി പതിച്ചാല്‍ അണുകേന്ദ്രത്തില്‍ നിന്ന്‌ ഒരു പ്രാട്ടോണോ ന്യൂട്രാണോ ആല്‍ഫാ കണമോ ഉത്സര്‍ജിച്ചുകൊണ്ട്‌ അത്‌ മറ്റൊരു അണുകേന്ദ്രമായി മാറുന്ന പ്രക്രിയ. ഉദാ: മഗ്നീഷ്യം-25 അണു ഗാമാഫോട്ടോണ്‍ ആഗിരണം ചെയ്‌ത്‌, പ്രാട്ടോണിനെ ഉത്സര്‍ജിച്ച്‌ സ്വയം സോഡിയം-24 ആയി മാറുന്നു.
photofissionപ്രകാശ വിഭജനം. വേണ്ടത്ര ഊര്‍ജമുള്ള ഗാമാകിരണം പതിച്ചാല്‍ അണുകേന്ദ്രം രണ്ടായി വിഭജിച്ചുപോകുന്ന പ്രതിഭാസം.
photographyഫോട്ടോഗ്രാഫിഫോട്ടോചിത്രണം. പ്രകാശം ഉപയോഗിച്ച്‌ സുസ്ഥിര പ്രതിരൂപങ്ങള്‍ ചിത്രണം ചെയ്യുന്ന സാങ്കേതികവിദ്യ.
photoionization പ്രകാശിക അയണീകരണം. ആറ്റങ്ങള്‍ പ്രകാശ കണങ്ങള്‍ ആഗിരണം ചെയ്‌തു ഇലക്‌ട്രാണുകളെ ഉത്സര്‍ജിച്ച്‌ അയോണുകള്‍ ആയി മാറുന്ന പ്രക്രിയ.
photoluminescence പ്രകാശ സംദീപ്‌തി. -
photolysisപ്രകാശ വിശ്ലേഷണം. പ്രകാശ സഹായത്താല്‍ ഒരു തന്മാത്ര വിഘടിക്കുന്നപ്രക്രിയ.
photometryപ്രകാശമാപനം. ദൃശ്യപ്രകാശത്തിന്റെ തീവ്രത അളക്കല്‍. cf. Radiometry.
photonഫോട്ടോണ്‍. ക്വാണ്ടംസിദ്ധാന്തം അനുസരിച്ച്‌ ഊര്‍ജം ക്വാണ്ടങ്ങളായാണ്‌ വികിരണം ചെയ്യപ്പെടുന്നത്‌. വിദ്യുത്‌കാന്തിക തരംഗത്തിന്റെ ക്വാണ്ടം ആണ്‌ ഫോട്ടോണ്‍. ഒരു ഫോട്ടോണില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജത്തിന്റെ അളവ്‌ hν ആണ്‌. ( h-പ്ലാങ്ക്‌ സ്ഥിരാങ്കം, ν- ആവൃത്തി). മൗലിക കണ കുടുംബത്തിലെ ഒരു അംഗമാണ്‌ ഫോട്ടോണ്‍.
photoperiodism ദീപ്‌തികാലത. പകല്‍ ദൈര്‍ഘ്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളോട്‌ ജീവികള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രതികരണം. എല്ലാ ജീവികളെയും ദീപ്‌തികാലത സ്വാധീനിക്കുമെങ്കിലും സസ്യങ്ങളുടെ പുഷ്‌പിക്കലാണ്‌ പ്രകടമായ ഉദാഹരണം.
photoreceptorപ്രകാശഗ്രാഹി. പ്രകാശ സംവേദനക്ഷമതയുള്ള ഘടനകള്‍. ജന്തുക്കളുടെ കണ്ണുകളും നേത്രബിന്ദുക്കളും ഇതില്‍പ്പെടും. സസ്യങ്ങളിലും പ്രകാശ സംവേദനക്ഷമതയുള്ള കോശങ്ങളുണ്ട്‌.
photorespirationപ്രകാശശ്വസനം. ചിലയിനം സസ്യങ്ങളില്‍ പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ഒരു പ്രത്യേകതരം ശ്വസനം. ഇതുവഴി ഊര്‍ജലാഭം ഉണ്ടാവുന്നില്ല.
photosensitivityപ്രകാശസംവേദന ക്ഷമത. ഒരു വസ്‌തു പ്രകാശത്തോട്‌ എത്രമാത്രം പ്രതികരിക്കുന്നു എന്നതിന്റെ അളവ്‌.
photosphereപ്രഭാമണ്ഡലം. സൂര്യന്റെ/ഒരു നക്ഷത്രത്തിന്റെ ദൃശ്യമുഖമാണ്‌ പ്രഭാമണ്ഡലം. ദൃശ്യപ്രകാശം വികിരണം ചെയ്യപ്പെടുന്നത്‌ പ്രഭാമണ്ഡലത്തില്‍ നിന്നാണ്‌. ഏകദേശം 6000 കെല്‍വിന്‍ ആണ്‌ സൂര്യന്റെ പ്രഭാമണ്ഡലത്തിലെ താപനില.
photosynthesisപ്രകാശസംശ്ലേഷണം. ഹരിതസസ്യങ്ങള്‍ സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ച്‌ ജലം, കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ എന്നിവയെ സംശ്ലേഷിപ്പിച്ച്‌ കാര്‍ബോഹൈഡ്രറ്റ്‌ നിര്‍മ്മിക്കുന്ന പ്രക്രിയ. ഇതിന്റെ ഉപോത്‌പന്നമെന്ന നിലയില്‍ ഓക്‌സിജന്‍ സ്വതന്ത്രമാവുന്നു.
phototaxisപ്രകാശാനുചലനം. പ്രകാശത്തിനനുസരിച്ച്‌ ജീവി നീങ്ങുന്നത്‌. ഇത്‌ പ്രകാശത്തിന്റെ നേര്‍ക്കോ (ഉദാ: ഈയാംപാറ്റ) എതിര്‍ ദിശയിലോ (ഉദാ: മൂട്ട) ആവാം.
phototropismപ്രകാശാനുവര്‍ത്തനം. പ്രകാശത്തിന്റെ പ്രരണ കൊണ്ട്‌ സസ്യഭാഗങ്ങള്‍ക്കുണ്ടാകുന്ന ചലനം. ഉദാ: സസ്യകാണ്‌ഡത്തിന്റെ പ്രകാശാഭിമുഖമായ വളര്‍ച്ച. heleotropism എന്നും പേരുണ്ട്‌.
photovoltaic effectപ്രകാശ വോള്‍ടാ പ്രഭാവം. ഒരു പി-എന്‍ അര്‍ദ്ധചാലക സന്ധിയില്‍ വിദ്യുത്‌ കാന്തിക തരംഗങ്ങള്‍ പതിക്കുമ്പോള്‍ വിദ്യുത്‌ചാലക ബലം സൃഷ്‌ടിക്കപ്പെടുന്ന പ്രതിഭാസം.
phpപി എച്ച്‌ പി. (pre-processor).ഇന്റര്‍നെറ്റില്‍ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഡൈനാമിക്‌ പേജുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ഒരു പ്രാഗ്രാമിങ്‌ ഭാഷ.
Page 211 of 301 1 209 210 211 212 213 301
Close