Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
petroleumപെട്രാളിയം. ഭൂമിയുടെ അടിയില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന അനേകം ഹൈഡ്രാകാര്‍ബണുകളുടെ മിശ്രിതം. നൈട്രജന്‍, സള്‍ഫര്‍, ഓക്‌സിജന്‍ ഇവ അടങ്ങിയ ചില കാര്‍ബണിക സംയുക്തങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്‌. അനേകകോടി വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന സമുദ്രജീവികളും ജൈവവസ്‌തുക്കളും ഭൂമിക്കടിയിലെ ഉയര്‍ന്ന താപമര്‍ദ്ദാവസ്ഥകളില്‍ അനേക വര്‍ഷത്തെ രാസപരിണാമ പ്രക്രിയകള്‍ക്ക്‌ വിധേയമായാണ്‌ പെട്രാളിയം ഉണ്ടായത്‌ എന്ന്‌ കരുതപ്പെടുന്നു. പെട്രാളിയത്തിന്റെ ആംശികസ്വേദനം വഴി റിഫൈനറിഗ്യാസ്‌, പെട്രാളിയം ഈഥര്‍, പെട്രാള്‍, മണ്ണെണ്ണ, ഡീസല്‍, സ്‌നേഹക എണ്ണകള്‍, ഗ്രീസ്‌, പാരഫിന്‍, മെഴുക്‌, ടാര്‍, പെട്രാള്‍, കരി തുടങ്ങിയ നിരവധി പദാര്‍ത്ഥങ്ങള്‍ കിട്ടുന്നു.
petrologyശിലാവിജ്ഞാനംശിലാവിജ്ഞാനം
petrotectonicsശിലാവിഭജനശാസ്‌ത്രം. ശിലകളുടെ ഘടനയും ഭൂതകാല ചലനങ്ങളും സംബന്ധിച്ച ശാസ്‌ത്രം.
pewterപ്യൂട്ടര്‍. ലെഡും ടിന്നും കലര്‍ന്ന കൂട്ടുലോഹം. ചിലപ്പോള്‍ കാഠിന്യവും വലിച്ചുനീട്ടല്‍ ഗുണവും വര്‍ധിപ്പിക്കാനായി കോപ്പറും ആന്റിമണിയും ചേര്‍ക്കാറുണ്ട്‌.
Pfund seriesഫണ്ട്‌ ശ്രണി. ഹൈഡ്രജന്‍ ആറ്റത്തില്‍ ഇലക്‌ട്രാണുകള്‍ ബാഹ്യപരിപഥങ്ങളില്‍ നിന്ന്‌ അഞ്ചാമത്തെ പരിപഥത്തിലേക്ക്‌ നിപതിക്കുമ്പോഴുണ്ടാകുന്ന സ്‌പെക്‌ട്രരേഖകള്‍. ഇതിലെ ആവൃത്തികള്‍ 1/λ=R(1/52-1/n2) എന്ന പൊതു സമീകരണം കൊണ്ട്‌ സൂചിപ്പിക്കാം. R=റിഡ്‌ബര്‍ഗ്‌ സ്ഥിരാങ്കം, n=6,7.....
pH valueപി എച്ച്‌ മൂല്യം. ഒരു ലായനിയിലെ ഹൈഡ്രജന്‍ അയോണുകളുടെ ഗാഢതയുടെ ഒരു ഏകകം. puissance d’ Hydrogen എന്ന പദത്തില്‍ നിന്നാണ്‌ pH ന്റെ ഉത്ഭവം pH= _log(H+)സാധാരണ ജലത്തിലും ന്യൂട്രല്‍ ലായനികളിലും H+ന്റെ ഗാഢത 10 -7 മോള്‍/ലിറ്റര്‍ ആണ്‌. അതായത്‌ pH=7. അമ്ലത കൂടുമ്പോള്‍ ( H+ഗാഢത വര്‍ദ്ധിക്കുമ്പോള്‍) pH, 7 ല്‍ കുറയുന്നു. ക്ഷാരത കൂടുമ്പോള്‍ pH 7 ല്‍ കൂടൂന്നു. 1 മുതല്‍ 14 വരെയുള്ള സീമയിലാണ്‌ pH അളക്കുന്നത്‌.
phagocytesഭക്ഷകാണുക്കള്‍. ബഹുകോശ ജീവികളുടെ ഒരിനം കോശങ്ങള്‍. സമീപത്തുള്ള പദാര്‍ത്ഥങ്ങളെ കപടപാദങ്ങള്‍ ഉപയോഗിച്ച്‌ അകത്താക്കി ദഹിപ്പിക്കുവാന്‍ കഴിവുളളവയാണിവ. ഉയര്‍ന്നതരം ജന്തുക്കളുടെ രോഗപ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങളാണ്‌. macrophage നോക്കുക.
phagocytosisഫാഗോസൈറ്റോസിസ്‌. പുറത്തുള്ള പദാര്‍ത്ഥങ്ങളെ കോശത്തിനകത്താക്കി ഭക്ഷിക്കുന്നതോ. നശിപ്പിക്കുന്നതോ ആയ പ്രക്രിയ.
phalangesഅംഗുലാസ്ഥികള്‍. ചതുര്‍പാദ കശേരുകികളുടെ കൈവിരലുകളിലെയോ കാല്‍വിരലുകളിലെയോ അസ്ഥികള്‍.
phanerogamsബീജസസ്യങ്ങള്‍. ഉത്‌പാദനാവയവങ്ങള്‍ വ്യക്തമായി കാണുന്ന സസ്യങ്ങള്‍. പൂവുകളോ കോണുകളോ ആയിരിക്കും ഉത്‌പാദനാവയവങ്ങള്‍.
pharmaceuticalഔഷധീയം. ഉദാ: pharmaceutical chemistry ഔഷധീയ രസതന്ത്രം.
pharynxഗ്രസനി. വദനഗഹ്വരത്തിന്റെയും അന്നനാളത്തിന്റെയും ഇടയിലുള്ള ഭാഗം.
phase ഫേസ്‌1(Chem) ഫേസ്‌, പ്രാവസ്ഥ. പൊതുവേ ഏകാത്മകമല്ലാത്ത ഒരു വ്യൂഹത്തിന്റെ ഏകാത്മകമായ ഭാഗം. ഈ ഏകാത്മക ഭാഗത്തിനും മറ്റു ഭാഗങ്ങള്‍ക്കുമിടയില്‍ തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു അതിര്‍ത്തിയുണ്ടാകും. ഉദാ : ഐസിന്റെയും ജലത്തിന്റെയും മിശ്രിതം രണ്ട്‌ ഫേസുള്ള ഒരു വ്യൂഹമാണ്‌. ലവണത്തിന്റെ ജല ലായനി ഒരു ഏകഫേസ്‌ വ്യൂഹമാണ്‌. 2 (Phy) ഫേസ്‌. ആവര്‍ത്തിതമാകുന്ന ഒരു ചലനത്തിന്റെ ഒരു നിര്‍ദ്ദിഷ്‌ട സമയത്തെ അവസ്ഥ കാണിക്കുന്ന രാശി. ചലനക്രമത്തിലെ ഒരു ആധാരസ്ഥാനത്തെ അപേക്ഷിച്ച്‌ ഒരു കോണീയ വിസ്ഥാപനമായാണ്‌ സൂചിപ്പിക്കാറ്‌. ഇതാണ്‌ ഫേസ്‌ കോണ്‍. y=a sin(ωt-φ)എന്ന വ്യജ്ഞകത്തില്‍ ( ωt-φ) ആണ്‌ ഫേസ്‌. φ പ്രാരംഭഫേസ്‌ ആണ്‌. രണ്ട്‌ ആവര്‍ത്തക ചലനങ്ങള്‍ക്ക്‌ ഇടയിലെ ഫേസ്‌ വ്യത്യാസം ആണ്‌ പ്രായോഗിക ഉപയോഗമുള്ള രാശി. 3.(astro) ഫേസ്‌, കല, പ്രാവസ്ഥ. ഉദാ: phase of moon ചന്ദ്രക്കല.
phase diagramഫേസ്‌ ചിത്രം ചിത്രത്തില്‍ A, B, C എന്നീ രേഖകള്‍ യഥാക്രമം ഖര-വാതക, ഖര-ദ്രാവക, ദ്രാവക-ബാഷ്‌പ അവസ്ഥകളെ തമ്മില്‍ വേര്‍തിരിക്കുന്നവയാണ്‌. ഈ മൂന്ന്‌ അവസ്ഥകളും സംതുലനത്തില്‍ ഇരിക്കുന്ന ബിന്ദുവാണ്‌ T. ത്രിക ബിന്ദു എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. Pc, Tc എന്നിവ യഥാക്രമം ക്രാന്തികമര്‍ദ്ദവും ക്രാന്തികതാപനിലയുമാണ്‌. A ഉത്‌പതന രേഖയെന്നും B ഉരുകല്‍ രേഖയെന്നും C ബാഷ്‌പീകരണ രേഖയെന്നും അറിയപ്പെടുന്നു. ഈ രേഖകളെ മുറിച്ചുകടക്കുമ്പോള്‍ പദാര്‍ഥം അവസ്ഥാ മാറ്റത്തിന്‌ അല്ലെങ്കില്‍ ഫേസ്‌ മാറ്റത്തിന്‌ വിധേയമാകുന്നു.
phase differenceഫേസ്‌ വ്യത്യാസം. ഒരേ ആവൃത്തിയുള്ള രണ്ടുതരംഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം കോണ്‍ ആയോ സമയമായേ ാ അളക്കുന്നത്‌. പഥവ്യത്യാസത്തെ ( path difference) 2π/λ കൊണ്ടു ഗുണിച്ചാല്‍ ഫേസ്‌ വ്യത്യാസം കിട്ടും.
phase modulationഫേസ്‌ മോഡുലനം. modulation
phase ruleഫേസ്‌ നിയമം. സംതുലനാവസ്ഥയിലുള്ള ഏതു വ്യൂഹത്തേയും സംബന്ധിച്ച ഒരു അടിസ്ഥാനതത്വം. F=C-P+2 എന്നതാണ്‌ സമവാക്യം. ഇതില്‍ F സ്വതന്ത്ര ചരങ്ങളുടെ എണ്ണം (മര്‍ദ്ദം, താപനില, ഘടകങ്ങളുടെ ഗാഢത തുടങ്ങിയവയെ ആശ്രയിച്ചിരിക്കും). C- സ്വതന്ത്ര ഘടകങ്ങളുടെ എണ്ണം. P- ഫേസുകളുടെ എണ്ണം. ഉദാ: ജലവും ജല ബാഷ്‌പവും ഉള്‍പ്പെടുന്ന ഒരു വ്യൂഹത്തില്‍ C=1, P=2 ആയതിനാല്‍ F=1-2+2=1. അതിനാല്‍ ഒരു പ്രത്യേക താപനിലയില്‍ ജലത്തിന്റെ ബാഷ്‌പമര്‍ദ്ദം സ്ഥിരമായിരിക്കും.
Phase transitionഫേസ്‌ സംക്രമണം. ഒരു വ്യവസ്ഥയുടെ ഏതെങ്കിലും തനത്‌ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റം. ഉദാ: ഖരപദാര്‍ഥത്തിന്റെ ഉരുകല്‍, ബാഷ്‌പത്തിന്റെ ദ്രവീകരണം, പാരാകാന്തിക വസ്‌തു അയസ്‌കാന്തികത കൈവരിക്കല്‍, സാധാരണ ചാലകം അതിചാലകമാകല്‍. താപനില, മര്‍ദം മുതലായ ഭൗതിക ഘടകങ്ങളിലുണ്ടാകുന്ന മാറ്റമാണ്‌ ഫേസ്‌ സംക്രമണത്തിനു കാരണമാകാറ്‌. ഫേസ്‌ വ്യതിയാനത്തിന്റെ ഫലമായി ലീനതാപം മുക്തമാവുകയോ സ്വീകരിക്കപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ ഒന്നാം വര്‍ഗ സംക്രമണം ( first order transition) എന്നും ലീനതാപം പൂജ്യമെങ്കില്‍ രണ്ടാം വര്‍ഗ സംക്രമണം എന്നും പറയും.
phellemഫെല്ലം. സസ്യത്തില്‍ ബാഹ്യദ്വിതീയ വളര്‍ച്ചയുടെ ഫലമായി ഉണ്ടാവുന്ന സംരക്ഷകകലയുടെ പുറത്തെ ഭാഗം.
phellodermഫെല്ലോഡേം. ബാഹ്യദ്വിതീയ വളര്‍ച്ചയുടെ ഫലമായി സസ്യങ്ങളില്‍ രൂപം കൊള്ളുന്ന സംരക്ഷക കലയുടെ അകത്തെ ഭാഗം.
Page 209 of 301 1 207 208 209 210 211 301
Close