ഫേസ് നിയമം.
സംതുലനാവസ്ഥയിലുള്ള ഏതു വ്യൂഹത്തേയും സംബന്ധിച്ച ഒരു അടിസ്ഥാനതത്വം. F=C-P+2 എന്നതാണ് സമവാക്യം. ഇതില്‍ F സ്വതന്ത്ര ചരങ്ങളുടെ എണ്ണം (മര്‍ദ്ദം, താപനില, ഘടകങ്ങളുടെ ഗാഢത തുടങ്ങിയവയെ ആശ്രയിച്ചിരിക്കും). C- സ്വതന്ത്ര ഘടകങ്ങളുടെ എണ്ണം. P- ഫേസുകളുടെ എണ്ണം. ഉദാ: ജലവും ജല ബാഷ്‌പവും ഉള്‍പ്പെടുന്ന ഒരു വ്യൂഹത്തില്‍ C=1, P=2 ആയതിനാല്‍ F=1-2+2=1. അതിനാല്‍ ഒരു പ്രത്യേക താപനിലയില്‍ ജലത്തിന്റെ ബാഷ്‌പമര്‍ദ്ദം സ്ഥിരമായിരിക്കും.