പെട്രാളിയം.
ഭൂമിയുടെ അടിയില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന അനേകം ഹൈഡ്രാകാര്‍ബണുകളുടെ മിശ്രിതം. നൈട്രജന്‍, സള്‍ഫര്‍, ഓക്‌സിജന്‍ ഇവ അടങ്ങിയ ചില കാര്‍ബണിക സംയുക്തങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അനേകകോടി വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന സമുദ്രജീവികളും ജൈവവസ്‌തുക്കളും ഭൂമിക്കടിയിലെ ഉയര്‍ന്ന താപമര്‍ദ്ദാവസ്ഥകളില്‍ അനേക വര്‍ഷത്തെ രാസപരിണാമ പ്രക്രിയകള്‍ക്ക് വിധേയമായാണ് പെട്രാളിയം ഉണ്ടായത് എന്ന് കരുതപ്പെടുന്നു. പെട്രാളിയത്തിന്റെ ആംശികസ്വേദനം വഴി റിഫൈനറിഗ്യാസ്, പെട്രാളിയം ഈഥര്‍, പെട്രാള്‍, മണ്ണെണ്ണ, ഡീസല്‍, സ്‌നേഹക എണ്ണകള്‍, ഗ്രീസ്, പാരഫിന്‍, മെഴുക്, ടാര്‍, പെട്രാള്‍, കരി തുടങ്ങിയ നിരവധി പദാര്‍ത്ഥങ്ങള്‍ കിട്ടുന്നു.