പെല്‍തിയേ പ്രഭാവം.
രണ്ടു വ്യത്യസ്‌ത ലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച ഒരു പരിപഥത്തിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചാല്‍ ലോഹസന്ധികള്‍ തമ്മില്‍ താപവ്യത്യാസം സൃഷ്ടിക്കപ്പെടുന്ന പ്രതിഭാസം. വൈദ്യുതിയുടെ ദിശ മാറ്റിയാല്‍ മുമ്പ് താപനില കൂടിയ സന്ധിയുടെ താപനില കുറയുകയും മറ്റേ സന്ധിയുടേത് ഉയരുകയും ചെയ്യും. 1834ല്‍ ഫ്രഞ്ച് ഭൗതികശാസ്‌ത്രജ്ഞനായ ഴാങ് പെല്‍തിയെ ( Jean Peltier) ബിസ്‌മത്ത് - കോപ്പര്‍ ചാലകങ്ങള്‍ ഉപയോഗിച്ച് ആദ്യമായി നിരീക്ഷിച്ചു.