Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
dialysis | ഡയാലിസിസ്. | ലവണങ്ങള്‍ പോലുള്ള ചെറിയ തന്മാത്രകളെ പ്രാട്ടീനുകള്‍ മുതലായ വലിയ തന്മാത്രകളില്‍ നിന്നു നേര്‍ത്ത സ്‌തരമുപയോഗിച്ച് വേര്‍തിരിക്കുന്ന പ്രക്രിയ. കോളോഡിയോണ്‍ സ്‌തരമാണിതിനുപയോഗിക്കുന്നത്. ഈ സ്‌തരത്തിലൂടെ ചെറിയ തന്മാത്രകള്‍ക്കു മാത്രമേ പുറത്തേക്ക് കടക്കുവാന്‍ സാധിക്കൂ. വൃക്കകളുടെ പ്രവര്‍ത്തനം ഏതാണ്ടിതേ രീതിയില്‍ ആകയാല്‍, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ഈ പ്രക്രിയയാണ് രക്തം ശുദ്ധീകരിക്കുവാനായി ഉപയോഗിക്കുന്നത്. |
diamagnetism | പ്രതികാന്തികത. | ഒരു പദാര്‍ഥത്തില്‍ സൃഷ്‌ടിക്കപ്പെടുന്ന കാന്തമണ്ഡലം അതിനു കാരണമായ ബാഹ്യകാന്തമണ്ഡലത്തിന്റെ എതിര്‍ദിശയിലാകുന്ന സ്വഭാവം. തന്മൂലം പദാര്‍ഥത്തിനുള്ളിലെ മൊത്തം കാന്തമണ്ഡലത്തില്‍ കുറവുണ്ടാകുന്നു. എല്ലാ പദാര്‍ഥങ്ങളും പ്രതികാന്തികത പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ പല പദാര്‍ഥങ്ങളും ശക്തിയേറിയ അയസ്‌കാന്തികതയോ, അനുകാന്തികതയോ കൂടി പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് അവയെ പ്രതികാന്തികങ്ങളായി പരിഗണിക്കാറില്ല. |
diameter | വ്യാസം. | 1. വൃത്തത്തിന്റെ കേന്ദ്രത്തിലൂടെ കടന്നുപോകുന്നതും അഗ്രങ്ങള്‍ വൃത്തത്തിന്മേലായതുമായ രേഖാഖണ്ഡം. 2. ഈ രേഖാഖണ്ഡത്തിന്റെ ദൈര്‍ഘ്യം. |
diamond | വജ്രം. | കാര്‍ബണിന്റെ ഒരു ക്രിസ്റ്റലീയ രൂപാന്തരം. ഏറ്റവും കാഠിന്യമുള്ള പദാര്‍ഥമാകയാല്‍ വസ്‌തുക്കളെ മുറിക്കുന്നതിനും രാകി മിനുക്കുന്നതിനും ഉപയോഗിക്കുന്നു. |
diamond ring effect | വജ്രമോതിര പ്രതിഭാസം. | ഒരു സൂര്യഗ്രഹണം സമ്പൂര്‍ണമാകുന്നതിന്റെ തുടക്കത്തിലോ അന്ത്യത്തിലോ കാണാന്‍ കഴിയുന്ന ഒരു ദൃശ്യപ്രതിഭാസം. സൂര്യനെ മറച്ച ചന്ദ്രബിംബത്തിന്റെ വക്കിലെ ഗര്‍ത്തത്തിലൂടെ സൂര്യന്റെ പ്രഭാമണ്ഡലം പെട്ടെന്നു ദൃശ്യമാകുമ്പോള്‍ അതൊരു മോതിരത്തിലെ വജ്രം പോലെ കാണപ്പെടും. ഇരുട്ടില്‍ വികസിച്ചിരിക്കുന്ന കണ്ണിലേക്ക് അപ്പോള്‍ ഏറെ പ്രകാശം ഒന്നിച്ചു കടന്ന് റെട്ടിനയ്‌ക്കു കേടുവരുത്താം എന്നതുകൊണ്ടാണ് നഗ്നദൃഷ്‌ടികൊണ്ട് സൂര്യഗ്രഹണം കാണുന്നതിനെ നിരുത്സാഹപ്പെടുത്തുന്നത്. |
diapause | സമാധി. | ഷഡ്‌പദങ്ങളുടെയും മറ്റും ജീവിത ചക്രത്തിലെ നിഷ്‌ക്രിയ ഘട്ടം. വളര്‍ച്ചയും വികാസവും നിലയ്‌ക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള അനുകൂലനമാണിത്. |
diaphragm | പ്രാചീരം. | സസ്‌തനികളില്‍ ഔരസാശയത്തെ ഉദരാശയത്തില്‍ നിന്നു വേര്‍തിരിക്കുന്ന പാളി. ഇത് മാംസപേശികള്‍, ടെന്‍ഡന്‍ എന്നിവയാല്‍ നിര്‍മിതമാണ്. ശ്വസനസമയത്ത് വായു അകത്തേക്കെടുക്കുന്നതില്‍ ഇതിന്റെ ചലനത്തിന് വലിയൊരു പങ്കുണ്ട്. |
diaphysis | ഡയാഫൈസിസ്. | കൈകാലുകളിലെ എല്ലുകളിലെ അഗ്രങ്ങള്‍ക്കിടയിലുള്ള തണ്ട്. |
diapir | ഡയാപിര്‍. | പൂര്‍വസ്ഥമായ ശിലകളിലേക്ക് ഘനത്വം കുറഞ്ഞ മാഗ്‌മയോ ദ്രവലവണമോ തള്ളിക്കയറല്‍ . ഇത് ബാഹ്യ ശിലകളെ കമാനാകൃതിയില്‍ വളയ്‌ക്കാറുണ്ട്. |
diastereo isomer | ഡയാസ്റ്റീരിയോ ഐസോമര്‍. | ഒരു കാര്‍ബണിക സംയുക്തത്തിന്റെ, ധ്രുവിത പ്രകാശവുമായി പ്രവര്‍ത്തനമുള്ള, എന്നാല്‍ ഒന്ന് മറ്റൊന്നിന്റെ കണ്ണാടി പ്രതിബിംബം എന്ന തരത്തില്‍ ബന്ധപ്പെട്ടിട്ടില്ലാത്ത ഐസോമറുകള്‍. |
diastole | ഡയാസ്റ്റോള്‍. | ഹൃദയമിടിപ്പില്‍, ഹൃദയം സങ്കോചിച്ച ശേഷം വീണ്ടും വികസിക്കുന്ന ഘട്ടം. ഈ സമയത്താണ് സിരകളില്‍ നിന്ന് രക്തം ഹൃദയത്തിലേക്കൊഴുകുന്നത്. |
diathermic | താപതാര്യം. | താപത്തെ തടസ്സമില്ലാതെ കടത്തിവിടുന്നത് |
diathermy | ഡയാതെര്‍മി. | ഉന്നത ആവൃത്തിയുള്ള വിദ്യുത്‌പ്രവാഹം ശരീരഭാഗത്തേക്ക് കടത്തിവിട്ട് കലകളുടെ രോധത്തിനനുസരിച്ച് ആ ഭാഗം ചൂടാക്കി ചികിത്സിക്കുന്ന പ്രക്രിയ. |
diatomic | ദ്വയാറ്റോമികം. | രണ്ട് ആറ്റങ്ങളുള്ള എന്ന് സൂചിപ്പിക്കുന്ന പദം. ഒരു മൂലക തന്മാത്രയില്‍ രണ്ട് ആറ്റങ്ങളുണ്ടെങ്കില്‍ അതിനെ ദ്വയാറ്റോമിക തന്മാത്ര എന്നു പറയുന്നു. ഉദാ: O2, N2. |
diatoms | ഡയാറ്റങ്ങള്‍. | ഏകകോശ ആല്‍ഗകളുടെ ഒരു വിഭാഗം. ചിലത് കോളനികളുണ്ടാക്കുന്നു. കോശഭിത്തി സിലിക്കാ ആവരണമുള്ളതും ശില്‍പഭംഗിയാര്‍ന്നതുമാണ്. ചത്ത ഡയാറ്റങ്ങളുടെ കോശഭിത്തി അടിഞ്ഞാണ് കടലിന്റെ അടിത്തട്ടിലെ ഡയാറ്റം മണ്ണ് രൂപപ്പെടുന്നത്. |
diatrophism | പടല വിരൂപണം. | ഭൂവല്‍ക്കപടലത്തില്‍ വന്‍തോതിലുണ്ടാകുന്ന വിരൂപണം. |
Diazotroph | ഡയാസോട്രാഫ്. | അന്തരീക്ഷ നൈട്രജന്‍ നേരിട്ട് ഉപയോഗപ്പെടുത്തുന്ന സൂക്ഷ്‌മ ജീവി. |
dicarboxylic acid | ഡൈകാര്‍ബോക്‌സിലിക് അമ്ലം. | ഒരു തന്മാത്രയില്‍ രണ്ട് കാര്‍ബോക്‌സിലിക് ഗ്രൂപ്പുള്ള സംയുക്തങ്ങള്‍. ഉദാ:- ഓക്‌സാലിക് അമ്ലം HOOC-COOH. |
dicaryon | ദ്വിന്യൂക്ലിയം. | രണ്ട് ന്യൂക്ലിയസുകളുള്ള കോശം. |
dichasium | ഡൈക്കാസിയം. | ഏതാണ്ട് തുല്യവും വിപരീതവുമായ ശാഖകളോടുകൂടിയ നിയത പുഷ്‌പമഞ്‌ജരി. ചിത്രം inflorescence നോക്കുക. |