Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
dimensional equation | വിമീയ സമവാക്യം. | അടിസ്ഥാന യൂണിറ്റുകള്‍ എപ്രകാരം ചേര്‍ന്നാണ് തന്നിരിക്കുന്ന രാശി ഉണ്ടാവുന്നത് എന്ന് കാണിക്കുന്ന സൂത്രം. അടിസ്ഥാന രാശികളായ ദ്രവ്യമാനം, നീളം, സമയം എന്നിവയുടെ വിമകളായി യഥാക്രമം M, L, T എന്നിവയെ നിശ്ചയിച്ചിരിക്കുന്നു. തന്നിരിക്കുന്ന രാശിയില്‍ M, L, T എന്നിവ ഏത് ഘാതത്തില്‍ അടങ്ങിയിരിക്കുന്നു എന്ന് വിമീയ സൂത്രം കാണിക്കുന്നു. ഉദാ: ബലത്തിന്റെ വിമീയ സൂത്രം M1L1T-2. |
dimensions | വിമകള്‍ | മാനങ്ങള്‍. ഒരു ഭൗതിക രാശിയെ നിര്‍വചിക്കാനുപയോഗിക്കുന്ന മൗലിക രാശികളുടെ ഘാതങ്ങള്‍. ഉദാ: ചതുര്മാനങ്ങള് ( x, y, z, t) |
dimorphism | ദ്വിരൂപത. | 1. (chem) ഒരു മൂലകത്തിന്റെയോ സംയുക്തത്തിന്റെയോ രണ്ട് വ്യത്യസ്ത രീതിയിലുള്ള ക്രിസ്റ്റലീകരണം. ഉദാ: കാര്‍ബണ്‍ വജ്രമായും ഗ്രാഫൈറ്റായും രൂപാന്തരപ്പെടുന്നു. |
dimorphism | ദ്വിരൂപത. | 2. (biol) ഒരേ സ്പീഷീസില്‍ പെട്ട ജീവിയുടെ ഒരേ അവയവം തന്നെ രണ്ടു വ്യത്യസ്ത രൂപങ്ങളില്‍ കാണുന്ന അവസ്ഥ. ഉദാ: ലൈംഗിക ദ്വിരൂപത. |
dinosaurs | ഡൈനസോറുകള്‍. | മീസോസോയിക മഹാകല്പത്തില് ഭൂമിയില്‍ ജീവിച്ചിരുന്ന പ്രമുഖ ഉരഗവര്‍ഗം. ഏകദേശം 65 ദശലക്ഷം വര്‍ഷം മുമ്പ് ഇവയ്ക്ക് വംശനാശം സംഭവിച്ചു. ഇവയുടെ ധാരാളം ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. |
diode | ഡയോഡ്. | രണ്ട് ഇലക്ട്രാഡുകള്‍ ഉള്ള ഒരു ഉപകരണം. തെര്‍മയോണിക് ഡയോഡ്, അര്‍ധചാലക ഡയോഡ് എന്നിങ്ങനെ പലവിധത്തിലുണ്ട്. റെക്ടിഫയര്‍ ആയി ഉപയോഗിക്കുന്നു. |
dioecious | ഏകലിംഗി. | ചില സ്പീഷീസുകളില്‍ ആണ്സസ്യവും പെണ്സസ്യവും വെവ്വേറെ കാണുന്ന അവസ്ഥ. ഉദാ: ജാതി. |
dioptre | ഡയോപ്റ്റര്‍. | ലെന്‍സ് പവറിന്റെ ഏകകം. ഫോക്കല്‍ ദൂരത്തിന്റെ വ്യുല്‍ക്രമമാണ് പവര്‍. ഒരു മീറ്റര്‍ ഫോക്കസ് ദൂരമുള്ള ഒരു ലെന്‍സിന്റെ പവര്‍, ഒരു ഡയോപ്റ്റര്‍ ആയി എടുത്തിരിക്കുന്നു. |
dip | നതി. | ഒരു സ്ഥലത്തെ ഭൂകാന്ത ക്ഷേത്രത്തിന്റെ ദിശയും ഭൂകാന്ത ക്ഷേത്രത്തിന്റെ തിരശ്ചീന ഘടകവും തമ്മിലുള്ള കോണ്‍. ഭൂമധ്യരേഖാ പ്രദേശത്ത് ഇത് പൂജ്യത്തോട് അടുത്താണ്. ധ്രുവപ്രദേശങ്ങളില്‍ ഏതാണ്ട് തൊണ്ണൂറ് ഡിഗ്രിയും. |
diplanetic | ദ്വിപ്ലാനെറ്റികം. | ഒന്നിനു പുറകെ ഒന്നായി രണ്ട് സ്പോറുകള്‍ ഉണ്ടാവുന്നത്. |
diplobiontic | ദ്വിപ്ലോബയോണ്ടിക്. | രണ്ടുതരം കായിക രൂപങ്ങളുള്ളത്. ഒന്ന് ഏകപ്ലോയിഡും മറ്റേത് ദ്വിപ്ലോയിഡും. |
diploblastic | ഡിപ്ലോബ്ലാസ്റ്റിക്. | എക്റ്റോഡേം, എന്‍ഡോഡേം എന്നീ രണ്ടു കോശപാളികള്‍ കൊണ്ടുമാത്രം നിര്‍മ്മിക്കപ്പെട്ട ശരീരമുള്ള ജന്തുക്കള്‍. ഉദാ: ഹൈഡ്ര. |
diploidy | ദ്വിഗുണം | കോശങ്ങളില്‍ ഓരോതരം ക്രാമസോമും ജോഡികളായി കാണുന്ന അവസ്ഥ. ഈ അവസ്ഥയിലുള്ള കോശത്തെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കും. |
diplont | ദ്വിപ്ലോണ്ട്. | ജീവിതചക്രത്തിലെ ദ്വിപ്ലോയിഡ് ഘട്ടം. |
diplotene | ഡിപ്ലോട്ടീന്‍. | ഊനഭംഗരീതിയിലുള്ള കോശവിഭജനത്തിന്റെ പ്രാഫേസിലെ ഒരു ഘട്ടം. ഈ ഘട്ടത്തിലാണ് ജോഡി ചേര്‍ന്ന ക്രാമസോമുകള്‍ വേര്‍പിരിയാന്‍ തുടങ്ങുന്നത്. കയാസ്മകള്‍ ഉണ്ടാവുന്നതും ഈ ഘട്ടത്തിലാണ്. |
dipnoi | ഡിപ്നോയ്. | ശ്വാസകോശ മത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന ഉപക്ലാസ്. പ്രാട്ടോപ്റ്റെറസ്, ലെപിഡോസൈറന്‍, നിയോസെററ്റോഡസ് എന്നീ മൂന്ന് ശ്വാസകോശ മത്സ്യങ്ങളാണ് ഇപ്പോഴുള്ളത്. |
dipolar co-ordinates | ദ്വിധ്രുവനിര്ദേശാങ്കങ്ങള്. | - |
dipole | ദ്വിധ്രുവം. | 1. തുല്യവും വിപരീതവുമായ രണ്ട് കാന്തധ്രുവങ്ങള് വളരെ ചെറിയ അകലത്തില്‍ സ്ഥിതി ചെയ്യുന്നത്. 2. തുല്യവും വിപരീതവുമായ രണ്ട് വൈദ്യുത ചാര്‍ജുകള്‍ വളരെ ചെറിയ അകലത്തില്‍ സ്ഥിതി ചെയ്യുന്നത്. ചാര്‍ജും (അല്ലെങ്കില്‍ കാന്തികധ്രുവ ശക്തി) അവയ്ക്കിടയിലെ അകലവും തമ്മിലുള്ള ഗുണിതമാണ് ദ്വിധ്രുവ ആഘൂര്‍ണം. |
dipole moment | ദ്വിധ്രുവ ആഘൂര്‍ണം. | - |
Diptera | ഡിപ്റ്റെറ. | ഒരു ജോഡി ചിറകുകള് മാത്രമുള്ള ഷഡ്പദ ഓര്‍ഡര്‍. ഉദാ: ഈച്ച, കൊതുക്. |