പ്രതികാന്തികത.
ഒരു പദാര്‍ഥത്തില്‍ സൃഷ്‌ടിക്കപ്പെടുന്ന കാന്തമണ്ഡലം അതിനു കാരണമായ ബാഹ്യകാന്തമണ്ഡലത്തിന്റെ എതിര്‍ദിശയിലാകുന്ന സ്വഭാവം. തന്മൂലം പദാര്‍ഥത്തിനുള്ളിലെ മൊത്തം കാന്തമണ്ഡലത്തില്‍ കുറവുണ്ടാകുന്നു. എല്ലാ പദാര്‍ഥങ്ങളും പ്രതികാന്തികത പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ പല പദാര്‍ഥങ്ങളും ശക്തിയേറിയ അയസ്‌കാന്തികതയോ, അനുകാന്തികതയോ കൂടി പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് അവയെ പ്രതികാന്തികങ്ങളായി പരിഗണിക്കാറില്ല.