വജ്രമോതിര പ്രതിഭാസം.
ഒരു സൂര്യഗ്രഹണം സമ്പൂര്‍ണമാകുന്നതിന്റെ തുടക്കത്തിലോ അന്ത്യത്തിലോ കാണാന്‍ കഴിയുന്ന ഒരു ദൃശ്യപ്രതിഭാസം. സൂര്യനെ മറച്ച ചന്ദ്രബിംബത്തിന്റെ വക്കിലെ ഗര്‍ത്തത്തിലൂടെ സൂര്യന്റെ പ്രഭാമണ്ഡലം പെട്ടെന്നു ദൃശ്യമാകുമ്പോള്‍ അതൊരു മോതിരത്തിലെ വജ്രം പോലെ കാണപ്പെടും. ഇരുട്ടില്‍ വികസിച്ചിരിക്കുന്ന കണ്ണിലേക്ക് അപ്പോള്‍ ഏറെ പ്രകാശം ഒന്നിച്ചു കടന്ന് റെട്ടിനയ്‌ക്കു കേടുവരുത്താം എന്നതുകൊണ്ടാണ് നഗ്നദൃഷ്‌ടികൊണ്ട് സൂര്യഗ്രഹണം കാണുന്നതിനെ നിരുത്സാഹപ്പെടുത്തുന്നത്.