Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
dermis | ചര്‍മ്മം. | കശേരുകികളുടെ ത്വക്കിലെ രണ്ടു പാളികളില്‍ അകത്തേത്. കൊളാജന്‍ നാരുകള്‍ അടങ്ങിയ സംയോജക ടിഷ്യൂ ആണിത്. രക്തക്കുഴലുകള്‍, നാഡികള്‍ ഇവയുണ്ട്. സ്വേദഗ്രന്ഥികളും രോമങ്ങളും ആരംഭിക്കുന്നത് ഈ ഭാഗത്തുനിന്നാണ്. |
Descartes' rule of signs | ദക്കാര്‍ത്തെ ചിഹ്നനിയമം. | f(x)=0 വാസ്‌തവിക ഗുണോത്തരങ്ങളോടു കൂടിയ ഒരു സമവാക്യമാണെങ്കില്‍, f(x)=0 ന്റെ വാസ്‌തവിക ധനമൂലങ്ങളുടെ എണ്ണം പ്രസ്‌തുത സമവാക്യത്തിലെ ചിഹ്നഭേദങ്ങളുടെ (+ല്‍ നിന്ന് -ലേക്കും, -ല്‍ നിന്ന് +ലേക്കും ഉള്ള മാറ്റങ്ങളുടെ) എണ്ണത്തില്‍ കൂടുകയില്ല. അതുപോലെ വാസ്‌തവിക ഋണമൂലങ്ങളുടെ എണ്ണം f(-x)=0 എന്ന സമവാക്യത്തിലെ ചിഹ്നഭേദങ്ങളുടെ എണ്ണത്തില്‍ കവിയുകയില്ല. ഉദാ: x2 + 1= 0 ല്‍ ചിഹ്നഭേദങ്ങളില്ല. അതിനാല്‍ ധനമൂലങ്ങളുമില്ല. x3 + 1= 0 ല്‍ x ന് പകരം -x കൊടുത്താല്‍ -x3 + 1= 0 ആവും. ചിഹ്നഭേദം 1 ആയതിനാല്‍ ഒരു ഋണമൂലം ( x = -1) ഉണ്ട്. |
desert | മരുഭൂമി. | രൂക്ഷമായ ജലദര്‍ൗലഭ്യമുള്ള വിസ്‌തൃത ഭൂപ്രദേശം. വര്‍ഷത്തില്‍ 250 മി. മീ.ല്‍ കുറവ് മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമിയുടെ നിര്‍വചനത്തില്‍ പെടുന്നത്. സഹാറ പോലുള്ള ഉഷ്‌ണമരുഭൂമികളും ഗോബി പോലുള്ള ശൈത്യമരുഭൂമികളുമുണ്ട്. |
desert rose | മരുഭൂറോസ്. | ശുഷ്‌ക കാലാവസ്ഥാ മേഖലകളില്‍ ഉയര്‍ന്ന ബാഷ്‌പീകരണത്തിന്റെ ഫലമായി മണല്‍ത്തരികളുടെ ക്രിസ്റ്റലുകള്‍ ചേര്‍ന്നുണ്ടാകുന്ന ഗുച്ഛം. ശിലാറോസ് എന്നും പേരുണ്ട്. |
desertification | മരുവത്‌കരണം. | കാലാവസ്ഥാ പരിവര്‍ത്തനത്തിന്റെയോ മനുഷ്യ പ്രവര്‍ത്തനത്തിന്റെയോ ഫലമായി ഒരു പ്രദേശം ക്രമേണ നശിച്ചുപോകല്‍. |
desiccation | ശുഷ്‌കനം. | ജലാംശം പൂര്‍ണമായി നീക്കം ചെയ്യല്‍. |
Desmids | ഡെസ്‌മിഡുകള്‍. | ഏകകോശ ഹരിത ആല്‍ഗകളുടെ ഒരു ഗ്രൂപ്പ്. |
desmotropism | ടോടോമെറിസം. | - |
desorption | വിശോഷണം. | ഒരു വസ്‌തുവിന്റെ പ്രതലത്തില്‍ അവശോഷണം ചെയ്യപ്പെട്ട തന്മാത്രകള്‍ അവിടെ നിന്നു വിട്ടുപോകുന്ന പ്രക്രിയ. |
destructive distillation | ഭഞ്‌ജക സ്വേദനം. | കാര്‍ബണിക വസ്‌തുക്കളുടെ, ഓക്‌സിജന്റെ അസാന്നിദ്ധ്യത്തിലുള്ള സ്വേദനം. കല്‍ക്കരി ഇപ്രകാരം സ്വേദനം നടത്തിയാല്‍ കോള്‍ഗ്യാസ്, അമോണിയാക്കല്‍ ലിക്കര്‍, കോള്‍ടാര്‍, കരി(കോക്ക്) തുടങ്ങിയ പദാര്‍ഥങ്ങള്‍ ലഭിക്കും. |
destructive plate margin | വിനാശക ഫലക അതിര്. | സന്ധിക്കുന്ന ശിലാമണ്ഡല ഫലകങ്ങള്‍ ( lithosphere plates) ക്കിടയിലുള്ള അതിര്. ഇവിടെ ഒരു ഫലകം മറ്റേതിനടിയിലേക്ക് നിരന്തരം തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. സമുദ്രഗര്‍ത്തങ്ങള്‍, മടക്കു പര്‍വതങ്ങള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ക്കു കാരണമാകുന്നത് ഇതാണ്. |
detection | ഡിറ്റക്‌ഷന്‍. | - |
detector | ഡിറ്റക്‌ടര്‍. | 1. വിമോഡുലനം നടത്തുന്ന ഉപകരണം. ഡയോഡിന് ഡിറ്റക്‌ടര്‍ ആയി പ്രവര്‍ത്തിക്കുവാന്‍ കഴിയും. 2. സംസൂചകം. ഉദാ: particle detector. മൗലിക കണങ്ങളെ തിരിച്ചറിയുന്ന സംവിധാനം |
detergent | ഡിറ്റര്‍ജന്റ്. | അഴുക്ക് കഴുകിക്കളയാന്‍ ഉപയോഗിക്കുന്ന സോപ്പുപോലെയുള്ള കൃത്രിമ പദാര്‍ഥം. സിന്തറ്റിക് ഡിറ്റര്‍ജന്റുകള്‍ അധികവും ആല്‍ക്കൈല്‍ സള്‍ഫോണിക അമ്ലങ്ങളുടെയോ അമീനുകളുടെയോ ലവണങ്ങളാണ്. |
determinant | ഡിറ്റര്‍മിനന്റ്. | സാരണികം. എന്ന രീതിയില്‍ വിന്യസിച്ചിരിക്കുന്ന സംഖ്യകള്‍. ഈ സംഖ്യകളെ എലിമെന്റ്‌സ് എന്ന് പറയും. IAIഎന്നോ Iai jIഎന്നോ ആണ് സൂചിപ്പിക്കാറ്. മാട്രിക്‌സില്‍ നിന്ന് വ്യത്യസ്‌തമായി ഇതിന് മൂല്യമുണ്ട്. വരികളുടെ (നിരകളുടെ) എണ്ണമാണ് ഡിറ്റര്‍മിനന്റിന്റെ കോടി ( order). |
detrital mineral | ദ്രവണശിഷ്‌ട ധാതു. | മാതൃശിലയില്‍ നിന്ന് വേര്‍തിരിഞ്ഞ് ഉടലെടുക്കുന്ന ധാതുതരികള്‍. സാധാരണ ഗതിയില്‍ അപക്ഷയത്തിന് വിധേയമാകാത്ത ധാതുക്കളായിരിക്കുമിവ. ഉദാ: വജ്രം, സ്വര്‍ണം, സിര്‍ക്കോണ്‍. |
detrition | ഖാദനം. | കാറ്റിന്റെയോ ഒഴുക്കുജലത്തിന്റെയോ ഹിമനദിയുടെയോ പ്രവര്‍ത്തനഫലമായി ശിലാപടലങ്ങളില്‍ തേയ്‌മാനമുണ്ടാകുന്ന പ്രക്രിയ. |
detritus | അപരദം. | അഴുകിക്കൊണ്ടിരിക്കുന്ന ജൈവാവശിഷ്‌ടം. |
deuterium | ഡോയിട്ടേറിയം. | ഹൈഡ്രജന്റെ ഒരു ഐസോടോപ്. അണുകേന്ദ്രത്തില്‍ ഒരു പ്രാട്ടോണും ഒരു ന്യൂട്രാണും ഉണ്ട്. ഘന ഹൈഡ്രജന്‍ എന്നും പേരുണ്ട്. ഡോയിട്ടേറിയത്തിന്റെ അണുകേന്ദ്രമാണ് ഡോയിട്ടറോണ്‍. പ്രകൃതിയില്‍ കാണുന്ന ഹൈഡ്രജനില്‍ 0.15% ഡോയിട്ടേറിയം ഉണ്ട്. |
deuteromycetes | ഡ്യൂറ്റെറോമൈസെറ്റിസ്. | ഫംഗസുകളുടെ ഒരു വര്‍ഗം. |