Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
dichlamydeousദ്വികഞ്ചുകീയം.ലൈംഗികാവയവങ്ങളെ പൊതിഞ്ഞുസൂക്ഷിക്കാന്‍ വിദളപുടം, ദളപുടം എന്നിങ്ങനെ രണ്ടു പുഷ്‌പഭാഗങ്ങളുള്ള അവസ്ഥ.
dichogamyഭിന്നകാല പക്വത.ഒരു പൂവിലെ ആണ്‍ പെണ്‍ ലിംഗാവയവങ്ങള്‍ വ്യത്യസ്‌ത സമയത്ത്‌ വളര്‍ച്ചയെത്തുന്ന അവസ്ഥ.
dichotomous branchingദ്വിശാഖനം.ശാഖന വേളയില്‍ രണ്ട്‌ തുല്യ ശിഖരങ്ങള്‍ ഉണ്ടാകുന്ന രീതി.
dichromismദ്വിവര്‍ണത.ചില ക്രിസ്റ്റലുകളില്‍ വ്യത്യസ്‌ത ദിശകളില്‍ നിന്ന്‌ പ്രകാശം പതിക്കുമ്പോള്‍ വ്യത്യസ്‌ത വര്‍ണങ്ങളില്‍ കാണപ്പെടുന്ന പ്രതിഭാസം.
didynamousദ്വിദീര്‍ഘകം.കേസരപുടത്തില്‍ നാലു കേസരങ്ങളുണ്ടാവുകയും അവയില്‍ രണ്ടെണ്ണത്തിന്‌ നീളക്കൂടുതലുണ്ടാകുകയും ചെയ്യുന്ന അവസ്ഥ. ഉദാ: തുമ്പപ്പൂവിന്റെ കേസരങ്ങള്‍.
dielectricഡൈഇലക്‌ട്രികം.വൈദ്യുത ചാലക സ്വഭാവമില്ലാത്തതും, എന്നാല്‍ ചില പ്രത്യേക വൈദ്യുത സ്വഭാവം കാണിക്കുന്നതുമായ പദാര്‍ഥങ്ങള്‍. ഒരു വൈദ്യുത ക്ഷേത്രത്തില്‍ വച്ചാല്‍ ഇലക്‌ട്രാണ്‍ വിസ്ഥാപനത്താല്‍ സ്വയം ഒരു വൈദ്യുതക്ഷേത്രം സൃഷ്‌ടിക്കുന്നു. ഇത്‌ പ്രയോഗിച്ച വൈദ്യുത ക്ഷേത്രത്തിന്‌ എതിര്‍ദിശയിലാകയാല്‍ മൊത്തം ക്ഷേത്രതീവ്രത കുറവായി അനുഭവപ്പെടും. വൈദ്യുത ക്ഷേത്രം ഇങ്ങനെ എത്രകണ്ട്‌ കുറയുന്നു എന്നതിന്റെ സൂചകമാണ്‌ ഡൈഇലക്‌ട്രിക്‌ സ്ഥിരാങ്കം. തകരാറു സംഭവിക്കാതെ ഒരു ഡൈഇലക്‌ട്രികത്തിനു താങ്ങാന്‍ കഴിയുന്ന പരമാവധി വൈദ്യുത ക്ഷേത്ര തീവ്രതയാണ്‌ ഡൈഇലക്‌ട്രിക്‌ ശക്തി. വോള്‍ട്ട്‌/മി.മീ. ആണ്‌ ഏകകം.
diethyl etherഡൈഈഥൈല്‍ ഈഥര്‍.-
differenceവ്യത്യാസം.1. ഒരു സംഖ്യ മറ്റൊരു സംഖ്യയില്‍ നിന്ന്‌ കുറച്ചാല്‍ കിട്ടുന്ന ഫലം. 2. A, B എന്നീ രണ്ടു ഗണങ്ങള്‍ തമ്മിലുള്ള വ്യത്യാസം. B യില്‍ ഇല്ലാത്തതും Aയില്‍ ഉള്ളതുമായ അംഗങ്ങള്‍ ചേര്‍ന്ന ഗണമാണ്‌. A-B എന്ന്‌ കുറിക്കുന്നു. A=[1, 2, 3, 4], B=[3, 4] എങ്കില്‍ A-B=[1,2].
differentiation വിഭേദനം.(biol) ഭ്രൂണ വികാസത്തില്‍ കോശങ്ങളില്‍ ഉണ്ടാകുന്ന ഘടനാപരവും ധര്‍മപരവുമായ മാറ്റങ്ങള്‍. ഈ ഘട്ടത്തില്‍ കലകളിലും അവയവങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളും ഇതില്‍പ്പെടും.
differentiation വിഭേദനം.1. (geo) ഘടകധാതുക്കളുടെ വേര്‍പിരിയല്‍. മാഗ്മീയ വിഭേദനം, മെറ്റാമോര്‍ഫിക വിഭേദനം എന്നിങ്ങനെ പ്രധാനമായി രണ്ടു തരത്തിലുണ്ട്‌.
differentiation അവകലനം.2. (maths) അവകലജം (ഡെറിവേറ്റീവ്‌) കണ്ടുപിടിക്കാനുള്ള പ്രക്രിയ.
diffractionവിഭംഗനം.ഒരു തരംഗത്തെ പരിമിതപ്പെടുത്തുമ്പോള്‍ അതിനുണ്ടാകുന്ന വ്യാപനം. ഇതുമൂലം തരംഗപഥത്തില്‍ ഉള്ള വസ്‌തുവിന്റെ നിഴലിന്റെ വക്ക്‌ അവ്യക്തമാകുന്നു. പ്രകാശതരംഗത്തിന്റെ കാര്യത്തില്‍ ജ്യാമിതീയ നിഴലിന്റെ പുറത്ത്‌ പ്രകാശം ഏറിയതും കുറഞ്ഞതുമായ ഫ്രിഞ്ചുകള്‍ പ്രത്യക്ഷപ്പെടും. നിഴലിനുള്ളില്‍ പ്രകാശം അരികില്‍ നിന്ന്‌ ക്രമേണ കുറഞ്ഞില്ലാതാവുന്നു.
diffusionവിസരണം.സമ്പര്‍ക്കത്തിലുള്ള രണ്ടു പദാര്‍ഥങ്ങളില്‍ ഒന്നിന്റെ തന്മാത്രകള്‍ മറ്റേതിലേക്ക്‌ വ്യാപിക്കുന്നത്‌. തന്മാത്രകളുടെ ബ്രണൗിയന്‍ ചലനമാണ്‌ കാരണം. വാതകങ്ങളിലും ദ്രാവകങ്ങളിലും വിസരണം പ്രത്യക്ഷമായി അനുഭവപ്പെടുന്നു. നേരിയ തോതിലാണെങ്കിലും ഖര പദാര്‍ഥങ്ങളിലും നടക്കുന്നുണ്ട്‌. താപനില കൂടുമ്പോള്‍ വിസരണ നിരക്ക്‌ കൂടും. വിസരണ നിരക്ക്‌ സൂചിപ്പിക്കുന്നതാണ്‌ വിസരണ ഗുണാങ്കം.
digestionദഹനം.ഭക്ഷണത്തിലടങ്ങിയിരിക്കുന്ന സങ്കീര്‍ണമായ ജൈവഘടകങ്ങളെ ശരീര ടിഷ്യൂകള്‍ക്ക്‌ ആഗിരണം ചെയ്യാന്‍ കഴിയുന്നത്ര ലളിതഘടകങ്ങളാക്കുന്ന പ്രക്രിയ. എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായാണ്‌ ദഹനം നടക്കുന്നത്‌.
digitഅക്കം.ഒരു സംഖ്യയിലെ അക്കങ്ങള്‍. ഒന്നോ അതിലധികമോ അക്കങ്ങള്‍ ചേര്‍ന്നാണ്‌ സംഖ്യ ഉണ്ടാവുന്നത്‌.
digital ഡിജിറ്റല്‍.(comp) വിവരം രണ്ടുവിധത്തില്‍ സൂചിപ്പിക്കാം; നിരന്തരം മാറിക്കൊണ്ടിരിക്കുന്ന രാശികള്‍ ആയും സംഖ്യകള്‍ പോലെ വിഖണ്ഡിതമായും. ആദ്യത്തെ രീതിയെ അനലോഗ്‌ എന്നും രണ്ടാമത്തേതിനെ ഡിജിറ്റല്‍ എന്നും പറയുന്നു.
digitigradeഅംഗുലീചാരി.വിരലുകള്‍ മാത്രം നിലത്ത്‌ ഊന്നിയുള്ള സഞ്ചാരരീതി. ഉദാ: കുതിര.
dihybridദ്വിസങ്കരം.രണ്ടു ഗുണങ്ങളില്‍ വ്യത്യസ്‌തത പുലര്‍ത്തുന്ന സമജാത വ്യക്തികളുടെ ഇണചേരലിന്റെ ഫലമായുണ്ടാവുന്ന സങ്കരസന്തതി. ഉദാ: മഞ്ഞനിറവും ഉരുണ്ട ആകൃതിയുമുള്ള വിത്തു ലഭിക്കുന്ന പയര്‍ ചെടിയും ( YYRR) പച്ചനിറവും ചുക്കിച്ചുളിഞ്ഞ വിത്തുമുള്ള പയര്‍ച്ചെടിയുമായി ( yyrr) സങ്കരണം ചെയ്‌തപ്പോള്‍ മെന്‍ഡലിനു ലഭിച്ച പയര്‍ തൈകള്‍ ( YyRr).
dihybrid ratioദ്വിസങ്കര അനുപാതം.ദ്വിസങ്കര സന്തതികള്‍ സ്വയം പരാഗണം നടത്തിയപ്പോള്‍ മെന്‍ഡലിനു ലഭിച്ച വ്യത്യസ്‌ത വ്യക്തികളുടെ അനുപാതം. ഇത്‌ 9:3:3:1 ആയിരുന്നു.
dilationവിസ്‌ഫാരംവിസ്‌ഫാരണം.വലിഞ്ഞു വിസ്‌തൃതമാകല്‍. ഉദാ: സമയവിസ്‌ഫാരണം (time dilation).
Page 85 of 301 1 83 84 85 86 87 301
Close