Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
deuteron | ഡോയിട്ടറോണ്‍ | - |
deutoplasm | ഡ്യൂറ്റോപ്ലാസം. | അണ്ഡത്തില്‍ അടങ്ങിയ സംഭൃതാഹാരം. പീതകം. |
deviation | വ്യതിചലനം | വിചലനം, 1. (phy) ഒരു വസ്‌തുവിന്മേലോ, പ്രകാശിക ഉപാധിയിലോ പതിക്കുന്ന രശ്‌മിയുടെ പഥത്തില്‍ പ്രതിഫലനം, പ്രകീര്‍ണനം, അപഭംഗം എന്നിവ മൂലമുണ്ടാകുന്ന മാറ്റം. |
deviation 2. (stat) | വിചലനം. | പ്രാപ്‌താങ്കങ്ങളുടെ ശരാശരിയില്‍ നിന്നും ഒരു നിശ്ചിത പ്രാപ്‌താങ്കത്തിന്റെ വ്യത്യാസം. |
devitrification | ഡിവിട്രിഫിക്കേഷന്‍. | അക്രിസ്റ്റലീയ ഗ്ലാസിനെ ക്രിസ്റ്റലീയ ഗ്ലാസാക്കി മാറ്റുന്ന പ്രക്രിയ. |
Devonian | ഡീവോണിയന്‍. | പാലിയോസോയിക്കിലെ നാലാമത്തെ മഹായുഗം. 41 കോടി വര്‍ഷം മുമ്പു മുതല്‍ 36 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് വരെയുള്ള കാലഘട്ടം. കരയില്‍ ആദ്യത്തെ കാടുകള്‍ പ്രത്യക്ഷപ്പെട്ടതും ആദ്യത്തെ ഉഭയജീവികള്‍ ഉദ്‌ഭവിച്ചതും ഇക്കാലത്താണ്. |
dew | തുഷാരം. | താപനില താഴുമ്പോള്‍ അന്തരീക്ഷത്തിലെ ജലബാഷ്‌പം പൊടിപടലങ്ങളിലും തണുത്ത പ്രതലങ്ങളിലും പറ്റിപ്പിടിച്ചുണ്ടാകുന്ന ജലകണങ്ങള്‍. ഇങ്ങനെ ജലകണങ്ങള്‍ രൂപപ്പെട്ടു തുടങ്ങുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണ് തുഷാരാങ്കം. |
dew point | തുഷാരാങ്കം. | - |
dew pond | തുഷാരക്കുളം. | ചരിഞ്ഞ ഭൂപ്രദേശങ്ങളില്‍ ജലനിബദ്ധമായ കുഴികള്‍. വര്‍ഷപാതവും മൂടല്‍മഞ്ഞുമാണ് ഇതിനു കാരണമാകുന്നത്. തുഷാരവുമായി ഇതിനെ ബന്ധപ്പെടുത്തിയത് മുമ്പത്തെ ഒരു തെറ്റിദ്ധാരണയാണ്. |
dextral fault | വലംതിരി ഭ്രംശനം. | ഒരു ഭ്രംശമുഖം വലത്തോട്ട് തിരിഞ്ഞതായി കാണുന്ന തരം ഭ്രംശനം. fault കാണുക. |
dextro rotatary | ഡെക്സ്റ്റ്രോ റൊട്ടേറ്ററി | - |
Dhruva | ധ്രുവ. | ഇന്ത്യയില്‍ നിര്‍മ്മിച്ച 100 മെഗാവാട്ട് ശേഷിയുള്ള ഗവേഷണ റിയാക്‌ടര്‍. 1985 ആഗസ്റ്റ് 8ന് പ്രവര്‍ത്തനക്ഷമമായി. ട്രാംബെയില്‍ സ്ഥിതിചെയ്യുന്നു. |
diachronism | ഡയാക്രാണിസം. | ജിയോളജീയ കാലഘട്ടത്തെ അവശിഷ്‌ടങ്ങളില്‍ ഉണ്ടാകുന്ന പൊരുത്തമില്ലായ്‌മ. ഒരു മണല്‍ത്തടത്തില്‍ അതിന്റെ രൂപീകരണ കാലഘട്ടവുമായി പൊരുത്തമില്ലാത്ത ഫോസിലുകള്‍ കണ്ടേക്കാം. |
diadelphous | ദ്വിസന്ധി. | കേസരതന്തുക്കള്‍ രണ്ട് വ്യത്യസ്‌ത ഗ്രൂപ്പുകളിലായി സംയോജിച്ചിരിക്കുന്ന അവസ്ഥ. ഉദാ: പയറിന്റെ കേസരങ്ങള്‍. |
diadromous | ഉഭയഗാമി. | (1) ( Zoo) ഉപ്പുവെള്ളത്തില്‍ നിന്ന് ശുദ്ധജലത്തിലേക്കും തിരിച്ചും സഞ്ചരിക്കുന്ന മത്സ്യം. (2) ഫാന്‍രൂപവിന്യാസം. ഫാന്‍ പോലുള്ള സിരാവിന്യാസം. |
diagenesis | ഡയജനസിസ്. | നിക്ഷേപാനന്തരം താപത്തിന്റെയും മര്‍ദത്തിന്റെയും ഫലമായി അവസാദങ്ങളില്‍ ഉണ്ടാവുന്ന മാറ്റം. |
diagonal | വികര്‍ണം. | 1. ഒരു ബഹുഭുജത്തിലെ സമീപസ്ഥമല്ലാത്ത ശീര്‍ഷങ്ങളെ യോജിപ്പിക്കുന്ന രേഖാഖണ്ഡം. 2. എല്ലാ നിര്‍ദ്ദേശാങ്കങ്ങളും തുല്യമായ ബിന്ദുക്കളുടെ ഗണം. |
diagonal matrix | വികര്‍ണ മാട്രിക്‌സ്. | കര്‍ണ പദങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ പദങ്ങളും പൂജ്യമായുള്ള സമചതുര മാട്രിക്‌സ്. ഉദാ: ഒരു 3x3വികര്‍ണ മാട്രിക്‌സ് |
diagram | ഡയഗ്രം. | ആരേഖം. |
diakinesis | ഡയാകൈനസിസ്. | ഊനഭംഗം രീതിയിലുള്ള കോശ വിഭജനത്തില്‍ പ്രാഫെയ്‌സിലെ അവസാനത്തെ ഘട്ടം. |