Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
conjunctiva | കണ്‍ജങ്‌റ്റൈവ. | കണ്‍പോളകളുടെ ഉള്‍ഭാഗവും നേത്രഗോളത്തിന്റെ മുന്‍ഭാഗവും ആവരണം ചെയ്യുന്ന കോശപാളികള്‍. ഇതില്‍ രോഗാണുക്കള്‍ സംക്രമിക്കുമ്പോഴാണ് കണ്‍ജങ്‌റ്റിവൈറ്റിസ് (ചെങ്കണ്ണ്) ഉണ്ടാകുന്നത്. |
connective tissue | സംയോജക കല. | കശേരുകികളില്‍, കൊളാജന്‍ അടങ്ങിയ നാരുകളും, ഇലാസ്റ്റിന്‍, റെറ്റിക്കുലിന്‍ എന്നീ പ്രാട്ടീനുകളും അങ്ങിങ്ങായി ഏതാനും കോശങ്ങളും (ഫൈബ്രാ ബ്ലാസ്റ്റുകളും, മാക്രാഫേജുകളും) അടങ്ങിയ ഒരു കല. |
conrad discontinuity | കോണ്‍റാഡ് വിച്ഛിന്നത. | discontinuity (geol) നോക്കുക. |
consecutive angles | അനുക്രമ കോണുകള്‍. | ഒരു ബഹുഭുജത്തിലെ അടുത്തടുത്തുള്ള രണ്ട് ആന്തരിക കോണുകള്‍ അവയുടെ പൊതു ഭുജവുമായി ബന്ധപ്പെടുത്തി അനുക്രമങ്ങളാണ്. ∠A, ∠B ഇവ അനുക്രമങ്ങളാണ്. |
consecutive sides | അനുക്രമ ഭുജങ്ങള്‍. | ഒരു ബഹുഭുജത്തിലെ അടുത്തടുത്തുള്ള ഭുജങ്ങള്‍ അവയുടെ പൊതുശീര്‍ഷവുമായി ബന്ധപ്പെടുത്തി അനുക്രമങ്ങള്‍ ആണ്. AB, BC എന്നീ രേഖാഖണ്ഡങ്ങള്‍ അനുക്രമ ഭുജങ്ങളാണ്. |
conservation laws | സംരക്ഷണ നിയമങ്ങള്‍. | ഒരു വ്യൂഹത്തിലെ സവിശേഷ ഗുണധര്‍മത്തിന്റെ മൊത്തം മൂല്യം ഏതൊരു പ്രതിപ്രവര്‍ത്തനത്തിലും മാറ്റമില്ലാതെ നില്‍ക്കുന്നുവെങ്കില്‍ അത് സംരക്ഷണ നിയമത്തിനു വിധേയമാണ് എന്നു പറയാം. ഊര്‍ജ സംരക്ഷണ നിയമം, സംവേഗ സംരക്ഷണ നിയമം, കോണീയ സംവേഗ സംരക്ഷണ നിയമം എന്നിങ്ങനെ നിരവധി സംരക്ഷണ നിയമങ്ങള്‍ ഭൗതിക ശാസ്‌ത്രത്തില്‍ ഉണ്ട്. |
conservative field | സംരക്ഷക ക്ഷേത്രം. | സ്‌പേസില്‍ ഒരു ബിന്ദുവില്‍ നിന്ന് മറ്റൊന്നിലേക്ക് ഒരു വസ്‌തുവിനെ ചലിപ്പിക്കാന്‍ ആവശ്യമായ പ്രവൃത്തിയുടെ അളവ് (ഊര്‍ജം) ആ വസ്‌തു സ്വീകരിച്ച ചലനപഥത്തെ ആശ്രയിക്കുന്നില്ലെങ്കില്‍ ചലനത്തിനു കാരണമായ ബലം ഒരു സംരക്ഷകബലം ആണെന്നും പ്രസ്‌തുത ബലക്ഷേത്രം ഒരു സംരക്ഷകക്ഷേത്രമാണെന്നും പറയാം. ഉദാ: കാന്തിക ക്ഷേത്രം, ഗുരുത്വക്ഷേത്രം മുതലായവ. |
consociation | സംവാസം. | ഒരു പ്രത്യേക സ്‌പീഷീസിന് പ്രാമുഖ്യമുള്ള ഇക്കോളജീയ പരമകാഷ്‌ഠ ഘടകം. ഇതിലെ ഏറ്റവും പ്രകടമായ സ്‌പീഷീസിന്റെ പേരിലാണ് ഇത് അറിയപ്പെടുക. ഉദാ: മുളങ്കാട്. |
consolute liquids | കണ്‍സൊല്യൂട്ട് ദ്രാവകങ്ങള്‍. | എല്ലാ അനുപാതത്തിലും അന്യോന്യം കലര്‍ന്നു ചേരുന്ന ദ്രാവകങ്ങള്‍. ഉദാ: ജലം, ആല്‍ക്കഹോള്‍. |
consolute temperature | കണ്‍സൊല്യൂട്ട് താപനില. | ഭാഗികമായി മാത്രം മിശ്രണ ക്ഷമതയുള്ള രണ്ട് ദ്രാവകങ്ങള്‍ പൂര്‍ണമായും കൂടിച്ചേരുന്ന താപനില. |
constant | സ്ഥിരാങ്കം | അചരം, മാറാത്ത വിലയുള്ളത്. ഒരു പ്രത്യേക ഗണിത പ്രക്രിയയില്‍ ഉടനീളം മാറാത്ത വിലയുള്ള രാശി, ആ പ്രക്രിയയെ സംബന്ധിച്ചിടത്തോളം അചരമാണ്. ആ പ്രക്രിയയില്‍ മാറിക്കൊണ്ടിരിക്കുന്നവയെ ചരങ്ങള്‍ എന്നു പറയുന്നു. ഉദാ: എല്ലാ ത്രികോണങ്ങളും പരിഗണിക്കുമ്പോള്‍ കോണുകള്‍ ചരങ്ങളാണ്. എന്നാല്‍ ത്രികോണത്തിലെ കോണുകളുടെ തുക 180 0 ആണ്. ഇത് ഒരു അചരമാണ്. |
constant of integration | സമാകലന സ്ഥിരാങ്കം. | integration നോക്കുക. |
constantanx | മാറാത്ത വിലയുള്ളത്. | ഒരു പ്രത്യേക ഗണിത പ്രക്രിയയില്‍ ഉടനീളം മാറാത്ത വിലയുള്ള രാശി, ആ പ്രക്രിയയെ സംബന്ധിച്ചിടത്തോളം അചരമാണ്. ആ പ്രക്രിയയില്‍ മാറിക്കൊണ്ടിരിക്കുന്നവയെ ചരങ്ങള്‍ എന്നു പറയുന്നു. ഉദാ: എല്ലാ ത്രികോണങ്ങളും പരിഗണിക്കുമ്പോള്‍ കോണുകള്‍ ചരങ്ങളാണ്. എന്നാല്‍ ത്രികോണത്തിലെ കോണുകളുടെ തുക 180 0 ആണ്. ഇത് ഒരു അചരമാണ്. |
constellations രാശികള്‍ | നക്ഷത്രവ്യൂഹം. | ദൃശ്യനക്ഷത്രങ്ങളുടെ സമൂഹത്തിന് നല്‍കുന്ന പേര്. ചില സമൂഹത്തിന്, ചില പ്രത്യേക രൂപമുള്ളതായി സങ്കല്‍പ്പിക്കാം. അതനുസരിച്ചാണ് പേരിടുന്നത്. വൃശ്ചികമെന്ന രാശിക്ക് തേളിന്റെ രൂപമുണ്ടെന്ന് സങ്കല്‍പ്പിക്കപ്പെടുന്നു. ദൃശ്യാകാശത്തെ 88 രാശികളായി തിരിച്ചിരിക്കുന്നു. |
constraint | പരിമിതി. | ഒരു ചരത്തിന്റെ മൂല്യത്തിന് പരിധി സൃഷ്‌ടിക്കുന്ന ഘടകം. |
constructive plate margin | നിര്‍മ്മാണ ഫലക അതിര്. | വേര്‍പെട്ടുകൊണ്ടിരിക്കുന്ന രണ്ട് ശിലാമണ്ഡല ഫലകങ്ങള്‍ക്കിടയിലുള്ള അതിര്. ഇവിടെ സമുദ്ര അടിത്തട്ട് പുതുതായി സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മധ്യ അത്‌ലാന്റിക് പര്‍വതനിരകള്‍ ഉദാഹരണം. |
consumer | ഉപഭോക്താവ്. | ഭക്ഷ്യശൃംഖലയില്‍ മറ്റൊരു തലത്തിലെ ജീവിയെ ഭക്ഷണമായി ഉപയോഗപ്പെടുത്തുന്ന ജീവി. ഉപഭോഗതലത്തെ അടിസ്ഥാനമാക്കി പ്രാഥമിക, ദ്വിതീയ, തൃതീയ എന്നിങ്ങനെ ഉപഭോക്താക്കളെ തിരിക്കാറുണ്ട്. |
contact process | സമ്പര്‍ക്ക പ്രക്രിയ. | വ്യാവസായികാടിസ്ഥാനത്തില്‍ സള്‍ഫ്യൂറിക്ക് ആസിഡ് നിര്‍മ്മിക്കാനുള്ള ഒരു പ്രക്രിയ. ശുദ്ധവും ഈര്‍പ്പരഹിതവുമായ സള്‍ഫര്‍ ഡൈ ഓക്‌സൈഡ്-ഓക്‌സിജന്‍ മിശ്രിതം ഉല്‍പ്രരക മായ പ്ലാറ്റിനം കണികകളുടെ (വനേഡിയം പെന്റോക്‌സൈഡ് കണികകളും ആവാം) സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ച് സള്‍ഫര്‍ ട്രഓക്‌സൈഡ് ഉണ്ടാകുന്നു. ഇവിടെ ഉല്‍പ്രരകത്തിന്റെ ഉപരിതല സമ്പര്‍ക്കത്തിലൂടെയാണ് രാസപ്രവര്‍ത്തനം നടക്കുന്നത്. തന്മൂലം സമ്പര്‍ക്ക പ്രക്രിയ എന്നു പേര്. |
contagious | സാംക്രമിക | ഉദാ: സാംക്രമിക രോഗങ്ങള്‍. |
contamination | അണുബാധ | സംദൂഷണം, സൂക്ഷ്‌മ ജീവികളുടെയോ, സസ്യകോശങ്ങളുടെയോ ജന്തുകോശങ്ങളുടെയോ കള്‍ച്ചറില്‍ ആവശ്യമില്ലാത്ത അണുജീവികള്‍ കാണപ്പെടുക. ഭക്ഷ്യവസ്‌തുക്കളിലൊ മറ്റേതെങ്കിലും ഉത്‌പന്നങ്ങളിലോ ഉള്ള അണുബാധ. |