Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
coprolite | മലഗുഡിക മലത്തിന്റെ ഫോസില്‍ രൂപം. | മലഗുഡിക മലത്തിന്റെ ഫോസില്‍ രൂപം. |
coquina | കോക്വിന. | ഒരിനം ചുണ്ണാമ്പുകല്ല് .മൊളസ്‌കുകളുടെ പുറന്തോടിന്റെ പരുത്ത തരികളാണ് പ്രധാന ഘടകം. |
coral | പവിഴം. | കടല്‍ ജീവിയായ ഒരു സീലെന്റെറേറ്റ്. കോളനിയായി വളരുന്ന ഇതിന്റെ കാത്സ്യം കാര്‍ബണേറ്റ് അസ്ഥിക്കൂടം ഒന്നിച്ചുചേര്‍ത്തുണ്ടാകുന്ന കടല്‍ പുറ്റിനും ഇതേ പേര്‍ പറയുന്നു. പവിഴങ്ങളുടെ വന്‍ കൂട്ടത്തെ പവിഴപ്പുറ്റ് ( coral reef) എന്ന് പറയുന്നു. പല വിധത്തിലുള്ള പവിഴപ്പുറ്റുകളുണ്ട്. |
coral islands | പവിഴദ്വീപുകള്‍. | സമുദ്രജലജീവികളുടെ കാര്‍ബണേറ്റ് അവശിഷ്‌ടങ്ങള്‍ അടിഞ്ഞുകൂടിയുണ്ടാകുന്ന ദ്വീപുകള്‍. |
cordate | ഹൃദയാകാരം. | ഹൃദയാകാരം. |
cordillera | കോര്‍ഡില്ലേറ. | ഉത്തര, ദക്ഷിണ അമേരിക്കകളുടെ പടിഞ്ഞാറു ഭാഗത്തുള്ള നീണ്ടതും സമാന്തരങ്ങളുമായ മലനിരകള്‍. ഭൂഫലകങ്ങള്‍ ഇതേ അവസ്ഥയിലുള്ള മറ്റു സ്ഥലങ്ങളില്‍ കാണപ്പെടുന്ന മലനിരകളെയും ഈ പേര്‍കൊണ്ട് സൂചിപ്പിക്കുന്നു. |
core | കാമ്പ്. | മാന്റിലിനു താഴെയായി കാണപ്പെടുന്ന ഭൂമിയുടെ കേന്ദ്രഭാഗം. ഏതാണ്ട് 3500 കി. മീ. ആണ് വ്യാസാര്‍ധം. രാസഘടനയില്‍ 90%വും ഇരുമ്പാണ്. ബാക്കി 10% ഏതൊക്കെ ഘടകങ്ങള്‍ ചേര്‍ന്നതാണെന്നതിനെക്കുറിച്ച് വ്യക്തമായി അറിയില്ല. നിക്കല്‍, സള്‍ഫര്‍, ഓക്‌സിജന്‍, സിലിക്കണ്‍ എന്നിവയാണെന്ന് അനുമാനിക്കപ്പെടുന്നു. അതിഭീമമായ മര്‍ദവും (13 മുതല്‍ 35 വരെ ലക്ഷം അന്തരീക്ഷ മര്‍ദം) താപനിലയുമാണ് (4000 0 C മുതല്‍ 5000 0 C വരെ). ഭൂകമ്പ പഠനങ്ങളില്‍ നിന്ന് അകക്കാമ്പ് ഖരാവസ്ഥയിലാണെന്നും, പുറംകാമ്പ് ദ്രാവകാവസ്ഥയിലാണെന്നും മനസ്സിലാക്കിയിരിക്കുന്നു. |
Coriolis force | കൊറിയോളിസ് ബലം. | ഭ്രമണം ചെയ്യുന്ന ആധാര വ്യവസ്ഥയിലുള്ള നിരീക്ഷകനെ ആ വ്യവസ്ഥയുമായി ആപേക്ഷിക ചലനമുള്ള ഒരു വസ്‌തുവില്‍ പ്രവര്‍ത്തിക്കുന്നതായി അനുഭവപ്പെടുന്ന ഒരു അയഥാര്‍ഥ ബലം ( fictitious force). ഉദാ: ഭൂമധ്യരേഖ കടന്ന് വടക്കോട്ട് വീശുന്ന കാറ്റിന്റെ ദിശ, ഭൂഭ്രമണം കാരണം വലത്തോട്ട് (കിഴക്കോട്ട്) വ്യതിചലിക്കുന്നു. അത് തെക്കുപടിഞ്ഞാറന്‍ കാറ്റായി അനുഭവപ്പെടുന്നു. അതുപോലെ വളരെ ഉയരത്തില്‍ നിന്ന് കുത്തനെ പതിക്കുന്ന ഒരു വസ്‌തു കൊറിയോളിസ് ബലത്തിന്റെ പ്രവര്‍ത്തനം മൂലം അല്‍പ്പം പടിഞ്ഞാറ് മാറി പതിക്കാന്‍ ഇടയാകുന്നു. ഗുസ്‌താവ് ഗെസ്‌പാഡ് കൊറിയോളിസ് എന്ന ഫ്രഞ്ച് എന്‍ജിനീയര്‍ 1835 ല്‍ ഗണിതപരമായി കണ്ടെത്തി. |
cork | കോര്‍ക്ക്. | വൃക്ഷങ്ങളില്‍ ദ്വിതീയ വളര്‍ച്ചയുടെ ഫലമായുണ്ടാകുന്ന പ്രത്യേകതരം കാണ്ഡഭാഗം. ചില വൃക്ഷങ്ങളില്‍ ഇത് അസാധാരണമാംവിധം വികാസം പ്രാപിച്ചിരിക്കും. ഇതാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുന്ന കോര്‍ക്ക്. |
cork cambium | കോര്‍ക്ക് കേമ്പിയം. | വൃക്ഷങ്ങളില്‍ ദ്വിതീയ വളര്‍ച്ചയുടെ ഫലമായി കോര്‍ക്കു നിര്‍മ്മിക്കുന്ന പ്രക്രിയയ്‌ക്ക് തുടക്കം കുറിക്കുന്ന മെരിസ്റ്റം. ഇത് വിഭജിച്ച് കോര്‍ക്ക് എന്ന കല പുറത്തും ദ്വിതീയ കോര്‍ടെക്‌സ് എന്ന കല അകത്തും ഉണ്ടാവുന്നു. |
corm | കോം. | ഭക്ഷ്യ വസ്‌തുക്കള്‍ സംഭരിച്ചുവച്ചുകൊണ്ട് സ്ഥൂലിച്ച് വീര്‍ത്തിരിക്കുന്ന ഒരിനം ഭൂകാണ്ഡം. ഇതില്‍ ഒരു വലിയ അഗ്രമുകുളവും ചുറ്റും അനവധി ശല്‍ക്കപത്രങ്ങളും കക്ഷങ്ങളില്‍ മുകുളങ്ങളുമുണ്ട്. ഉദാ: ചേന. |
cornea | കോര്‍ണിയ. | കണ്ണിന്റെ കൃഷ്‌ണമണിയുടെ മുമ്പിലുള്ള സുതാര്യമായ പാളി. എപ്പിത്തീലിയവും സംയോജകകലയും ചേര്‍ന്നുണ്ടായത്. കണ്ണിലേക്കു വരുന്ന പ്രകാശം അപവര്‍ത്തനം ചെയ്‌ത് ലെന്‍സിലെത്തിക്കുന്നു. |
corolla | ദളപുടം. | പുഷ്‌പവൃതിക്കുള്ളില്‍ കാണുന്നതും ദളങ്ങള്‍ ചേര്‍ന്നുണ്ടാകുന്നതുമായ പുഷ്‌പഭാഗം. ഇത് സാധാരണയായി നിറമുള്ളതും ആകര്‍ഷകവുമായിരിക്കും. |
corollary | ഉപ പ്രമേയം. | ഒരു പ്രമേയത്തിന്റെ ഫലമായി കിട്ടുന്ന മറ്റൊരു പ്രമേയം. |
corona | കൊറോണ. | സൂര്യന്റെ ബാഹ്യാന്തരീക്ഷം. പൂര്‍ണ സൂര്യഗ്രഹണ സമയത്ത് ഇത് കാണാം. ഇതിനെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ആന്തര കൊറോണ ( k-corona)യും ബാഹ്യ കൊറോണ ( F-corona)യും. ആന്തര കൊറോണ സൂര്യോപരിതലത്തില്‍ നിന്ന് 75000 കി.മീ. വരെ വ്യാപിച്ചിരിക്കുന്നു. താപനില ഏകദേശം 20 ലക്ഷം K. ബാഹ്യ കൊറോണ അതിന് പുറത്ത് ലക്ഷക്കണക്കിന് കിലോമീറ്റര്‍ വരെ വ്യാപിച്ചിരിക്കുന്നു. |
coronary thrombosis | കൊറോണറി ത്രാംബോസിസ്. | thrombosis നോക്കുക. |
corpus callosum | കോര്‍പ്പസ് കലോസം. | ഉയര്‍ന്നതരം സസ്‌തനികളുടെ സെറിബ്രല്‍ അര്‍ധഗോളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാഡികളുടെ സഞ്ചയം. |
corpus luteum | കോര്‍പ്പസ് ല്യൂട്ടിയം. | സസ്‌തനികളുടെ അണ്ഡാശയത്തില്‍ അണ്ഡവിസര്‍ജനത്തിനു ശേഷം ഗ്രാഫിയന്‍ ഫോളിക്കിളില്‍ നിന്ന് ഉടലെടുക്കുന്ന ഒരു എന്‍ഡോക്രന്‍ ഘടന. ഗര്‍ഭം നിലനിര്‍ത്തുവാനുള്ള പ്രാജെസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കുന്നു. ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ കോര്‍പ്പസ്‌ല്യൂട്ടിയം നശിച്ചുപോകും. |
corpuscles | രക്താണുക്കള്‍. | blood corpuscles നോക്കുക. |
corrasion | അപഘര്‍ഷണം. | കാറ്റ്, തിരമാലകള്‍, ഒഴുക്കുജലം, ഹിമാനി എന്നിവയില്‍ അടങ്ങിയിരിക്കുന്ന കണികകളുടെ ഉരസല്‍മൂലം പാറകള്‍ക്കുണ്ടാകുന്ന തേയ്‌മാനം. abrasion നോക്കുക. |