Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
Compton effect | കോംപ്‌റ്റണ്‍ പ്രഭാവം. | താരതമ്യേന സ്വതന്ത്രവും നിശ്ചലവുമായ ഇലക്ട്രാണുകളുമായി ഉന്നത ഊര്‍ജമുള്ള പ്രകാശകണങ്ങള്‍ (ഗാമാഫോട്ടോണുകള്‍) കൂട്ടിയിടിക്കുമ്പോള്‍ ഫോട്ടോണുകള്‍ക്ക് ഊര്‍ജനഷ്ടം സംഭവിക്കാം. അതിന്റെ ഫലമായി പ്രകീര്‍ണനം സംഭവിച്ച പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം വര്‍ധിക്കുന്നു. ഫോട്ടോണുകളുടെ നിലനില്‍പ്പ് ആദ്യമായി പരീക്ഷണത്തിലൂടെ തെളിയിച്ചത് കോംപ്‌റ്റണ്‍ പ്രഭാവപരീക്ഷണത്തിലൂടെയാണ്. |
Compton wavelength | കോംപ്‌റ്റണ്‍ തരംഗദൈര്‍ഘ്യം. | ഒരു കണത്തിന്റെ തരംഗസ്വഭാവം നിര്‍ണായകമാകാന്‍ വേണ്ട മിനിമം ദൈര്‍ഘ്യ അളവ്. λCom= h/mc, h- പ്ലാങ്ക് സ്ഥിരാങ്കം, m കണത്തിന്റെ പിണ്ഡം, c പ്രകാശപ്രവേഗം. ഇലക്ട്രാണിന്റെ λCom = 2.4x10-14 മീറ്റര്‍. പിണ്ഡം കൂടുമ്പോള്‍ കോംപ്‌റ്റണ്‍ തരംഗദൈര്‍ഘ്യം കുറയുന്നു. |
computer | കംപ്യൂട്ടര്‍. | കണക്ക് കൂട്ടുകയും യുക്തിപരമായ ക്രിയകള്‍ നടത്തുകയും ചെയ്യുന്ന ഒരു ഇലക്‌ട്രാണിക് ഉപകരണം. മനുഷ്യന്‍ ചെയ്യുന്നതിനേക്കാള്‍ അനേക മടങ്ങ് വേഗതയില്‍ ചെയ്യാന്‍ കഴിയും എന്നതാണ് കംപ്യൂട്ടറിന്റെ സവിശേഷത. അടിസ്ഥാനപരമായി കണക്കുകൂട്ടുന്ന ഉപകരണമാണെങ്കിലും ഒരു അല്‍ഗോരിതമായി പ്രതിപാദിക്കാവുന്ന എല്ലാ പ്രശ്‌നങ്ങളും നിര്‍ധാരണം ചെയ്യാന്‍ കംപ്യൂട്ടറിന് കഴിയും. പ്രവര്‍ത്തനപരമായി കംപ്യൂട്ടറിന് 4 ഭാഗങ്ങളുണ്ട്. 1. എ എല്‍ യു- കംപ്യൂട്ടറിന്റെ പ്രധാനപ്പെട്ട ഭാഗം. കണക്കുകൂട്ടുന്നതും യുക്തിക്രിയകള്‍ നടത്തുന്നതും ഇവിടെയാണ്. 2. മെമ്മറി-കംപ്യൂട്ടറിന് ആവശ്യമായ വിവരങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കുന്ന ഘടകം. 3. ഇന്‍പുട്ട് ഔട്ട്‌പുട്ട്-കംപ്യൂട്ടറിലേക്ക് വിവരങ്ങള്‍ നല്‍കുന്നതും പുറത്തേക്ക് സ്വീകരിക്കുന്നതുമായ ഘടകം. 4. കണ്‍ട്രാള്‍-കംപ്യൂട്ടറിന്റെ മൊത്തം പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഘടകം. എ എല്‍ യു, കണ്‍ട്രാള്‍ എന്നിവയ്‌ക്ക് പൊതുവായി CPU എന്നു പറയാറുണ്ട്. കംപ്യൂട്ടറിനുള്ളില്‍ വിവരങ്ങളെ പ്രതിനിധാനം ചെയ്യുന്ന സിഗ്നലിന്റെ സ്വഭാവം അനുസരിച്ച് ഡിജിറ്റല്‍, അനലോഗ്, ഹൈബ്രിഡ് എന്നിങ്ങനെ മൂന്നിനമുണ്ട്. |
computer virus | കമ്പ്യൂട്ടര്‍ വൈറസ്. | vital information resource under siege എന്നതിന്റെ ചുരുക്കരൂപം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിനെയും സോഫ്‌റ്റ് വെയറിനെയും പ്രതികൂലമായി ബാധിക്കുന്ന കമ്പ്യൂട്ടര്‍ പ്രാഗ്രാമുകളാണിവ. |
concave | അവതലം. | ഉദാ: അവതല ദര്‍പ്പണം. |
concentrate | സാന്ദ്രം | സാന്ദ്രം, സാന്ദ്രീകരിക്കുക. |
concentric bundle | ഏകകേന്ദ്ര സംവഹനവ്യൂഹം. | ഒരു സംവഹന കല വേറൊന്നിനെ വലയം ചെയ്‌തിരിക്കുന്ന വ്യൂഹം. സൈലത്തെ ഫ്‌ളോയമായോ മറിച്ചോ ആവാം വലയം ചെയ്യല്‍. |
concentric circle | ഏകകേന്ദ്ര വൃത്തങ്ങള്‍. | ഒരു തലത്തില്‍ ഒരേ കേന്ദ്രത്തെ ആസ്‌പദമാക്കി വ്യത്യസ്‌ത ആരങ്ങളുള്ള വൃത്തങ്ങള്‍. |
conceptacle | ഗഹ്വരം. | ചില തവിട്ടു നിറപ്പായലുകളില്‍ ഫ്‌ളാസ്‌കിന്റെ ആകൃതിയില്‍ കാണുന്ന കോടരങ്ങള്‍. ഇവയ്‌ക്കുള്ളിലാണ് പ്രത്യുത്‌പാദനാവയവങ്ങള്‍. |
concurrent സംഗാമി. | ഒരു ബിന്ദുവില്‍ സംഗമിക്കുന്നത്. | ഉദാ: സംഗാമി ബലങ്ങള്‍. |
condensation polymer | സംഘന പോളിമര്‍. | മോണോമറുകളുടെ സംഘന അഭിക്രിയ വഴി ഉണ്ടാകുന്ന പോളിമര്‍. ഉദാ: നൈലോണ്‍. ഈ പ്രക്രിയയ്‌ക്ക് സംഘന പോളിമറീകരണം എന്നു പറയുന്നു. |
condensation reaction | സംഘന അഭിക്രിയ. | ചെറുതന്മാത്രകളുടെ വിലോപത്തിലൂടെ രണ്ട് തന്മാത്രകള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് വലിയ തന്മാത്ര ഉണ്ടാകുന്ന അഭിക്രിയ. |
condenser | കണ്ടന്‍സര്‍. | കപ്പാസിറ്റര്‍ എന്നതിന്റെ മറ്റൊരു പേര്. |
conditioning | അനുകൂലനം. | അനുകൂലനം. |
conductance | ചാലകത. | രോധത്തിന്റെ വ്യുല്‍ക്രമം. ഏകകം സീമെന്‍സ് അല്ലെങ്കില്‍ മോ ( mho). |
conducting tissue | സംവഹനകല. | വേരില്‍ നിന്ന് ജലവും ലവണങ്ങളും ഇലകളിലേക്കും അവിടെ നിര്‍മ്മിക്കുന്ന ഭക്ഷണ വസ്‌തുക്കള്‍ സസ്യശരീരത്തിന്റെ നാനാ ഭാഗങ്ങളിലേക്കും വഹിച്ചുകൊണ്ടുപോകുന്ന കോശവ്യൂഹം. (സൈലവും ഫ്‌ളോയവും) |
conduction | ചാലനം. | heat transfer നോക്കുക. |
conductivity | ചാലകത. | 1. ഒരു ചാലകത്തിന്റെയോ ഇലക്‌ട്രാളൈറ്റിന്റെയോ വിദ്യുത്‌ധാര കടത്തിവിടാനുള്ള ശേഷിയുടെ അളവ്. വിശിഷ്‌ട രോധത്തിന്റെ വ്യുല്‍ക്രമം എന്നു നിര്‍വചിച്ചിരിക്കുന്നു. ഏകകം മോ, സീമെന്‍സ്. 2. ഒരു ചാലകത്തിന്റെ താപം കടത്തിവിടാനുള്ള ശേഷിയുടെ അളവ്. ഒരു യൂണിറ്റ് താപഗ്രഡിയന്റ് നിലനിര്‍ത്തിയിട്ടുള്ള ചാലകത്തിന്റെ ഒരു യൂണിറ്റ് വിസ്‌തീര്‍ണത്തിലൂടെ ഒരു സെക്കന്റില്‍ കടന്നുപോകുന്ന താപത്തിന് തുല്യം. ഏകകം വാട്ട്/മീററര്‍/കെല്‍വിന്‍. |
conductor | ചാലകം. | 1. വൈദ്യുതി എളുപ്പം കടത്തിവിടുന്ന പദാര്‍ഥം. ഒരു m3 വ്യാപ്‌തത്തില്‍ സ്വതന്ത്ര ഇലക്‌ട്രാണുകളുടെ എണ്ണം 10 18 നു മീതെ ഉണ്ടെങ്കില്‍ പൊതുവേ നല്ല ചാലകമായി കണക്കാക്കാം. 2. താപം എളുപ്പം കടത്തിവിടുന്ന പദാര്‍ഥം. |
condyle | അസ്ഥികന്ദം. | ഒരു സന്ധിയിലെ രണ്ട് എല്ലുകളില്‍ ഒന്നിന്റെ കുഴിയിലേക്ക് കടന്നിരിക്കുന്ന മറ്റേതിന്റെ മുഴ. ഉദാ: കീഴ്‌താടിയെല്ലിന്റെ വശത്തെ അഗ്രങ്ങള്‍. |