contact process

സമ്പര്‍ക്ക പ്രക്രിയ.

വ്യാവസായികാടിസ്ഥാനത്തില്‍ സള്‍ഫ്യൂറിക്ക്‌ ആസിഡ്‌ നിര്‍മ്മിക്കാനുള്ള ഒരു പ്രക്രിയ. ശുദ്ധവും ഈര്‍പ്പരഹിതവുമായ സള്‍ഫര്‍ ഡൈ ഓക്‌സൈഡ്‌-ഓക്‌സിജന്‍ മിശ്രിതം ഉല്‍പ്രരക മായ പ്ലാറ്റിനം കണികകളുടെ (വനേഡിയം പെന്റോക്‌സൈഡ്‌ കണികകളും ആവാം) സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ച്‌ സള്‍ഫര്‍ ട്രഓക്‌സൈഡ്‌ ഉണ്ടാകുന്നു. ഇവിടെ ഉല്‍പ്രരകത്തിന്റെ ഉപരിതല സമ്പര്‍ക്കത്തിലൂടെയാണ്‌ രാസപ്രവര്‍ത്തനം നടക്കുന്നത്‌. തന്മൂലം സമ്പര്‍ക്ക പ്രക്രിയ എന്നു പേര്‍.

More at English Wikipedia

Close