Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
continentവന്‍കരഭൂഖണ്ഡം, ഭൗമോപരിതലത്തില്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ട വിശാലമായ ഭൂപരപ്പ്‌. ഭൂവിജ്ഞാനീയപരമായി യുറേഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആസ്‌ത്രലേഷ്യ (ആസ്‌ത്രലിയയും ന്യൂഗിനിയും) അന്റാര്‍ട്ടിക്ക എന്നിങ്ങനെ ആറ്‌ ഭൂഖണ്ഡങ്ങളാണുള്ളത്‌. ഭൂമിശാസ്‌ത്രകാരന്മാര്‍ ഇവയെ ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്‌, ആസ്‌ത്രലിയ, അന്റാര്‍ട്ടിക്ക എന്നിങ്ങനെ ഏഴായി വിഭജിക്കുന്നു.
continental driftവന്‍കര നീക്കം.ഭൂഖണ്ഡങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഭാസം. കാര്‍ബോണിഫെറസ്‌ യുഗത്തിന്‌ മുമ്പ്‌ ഇന്നത്തെ വന്‍കരകള്‍ ഒറ്റ വന്‍ ഭൂഖണ്ഡമായിരുന്നു എന്ന്‌ കരുതപ്പെടുന്നു. ഭൂവല്‍ക്കത്തിലുണ്ടായ മാറ്റങ്ങളുടെ ഫലമായി ഈ വന്‍ ഭൂഖണ്ഡം പിളര്‍ന്ന്‌ ഇന്നത്തെ വന്‍കരകള്‍ രൂപപ്പെട്ടു. വന്‍കരകളുടെ നീക്കം ഇപ്പോഴും തുടരുന്നു എന്നാണ്‌ സിദ്ധാന്തം. ഫലക ചലനത്തെ സംബന്ധിച്ച ആധുനിക സിദ്ധാന്തത്തിന്റെ ഭാഗമായാണ്‌ വന്‍കരനീക്ക സിദ്ധാന്തം ഗണിക്കപ്പെടുന്നത്‌.
continental shelfവന്‍കരയോരം.തീരത്തിനും വന്‍കരച്ചെരിവിനും ഇടയില്‍ കടലിന്റെ ആഴം ക്രമേണ കൂടിവരുന്ന ഭാഗം. ഈ ഭാഗത്തിന്റെ ആഴം 100 മുതല്‍ 200 വരെ മീറ്റര്‍ ആവാം.
continental slopeവന്‍കരച്ചെരിവ്‌.വന്‍കരയോരത്തിനും സമുദ്രത്തിന്റെ അടിത്തട്ടിനും ഇടയില്‍ കുത്തനെ കാണപ്പെടുന്ന ചരിവ്‌.
continued fraction വിതതഭിന്നം.വിതതഭിന്നം. a + b c + d e + f g +..... എന്നീ രീതിയിലുള്ള ഭിന്നം. ഛേദത്തില്‍ അനന്തപദങ്ങള്‍ വരെ ആവാം. സകൗര്യത്തിനായി എന്ന രീതിയിലാണ്‌ സാധാരണ കുറിക്കാറുള്ളത്‌.
continuity സാതത്യം.അഭംഗുരത.
contour linesസമോച്ചരേഖകള്‍.ഒരേ ഉയരത്തിലുള്ള ബിന്ദുക്കളെ കൂട്ടിച്ചേര്‍ത്ത്‌ ഭൂപടത്തില്‍ വരയ്‌ക്കുന്ന രേഖ.
contractile vacuole സങ്കോച രിക്തിക.ഏകകോശ ജീവികളിലും ശുദ്ധജല സ്‌പോഞ്ചുകളിലും കാണുന്ന സ്‌തരത്താല്‍ ചുറ്റപ്പെട്ട അറ. ജലം നിറയുമ്പോള്‍ സങ്കോചിച്ച്‌ പുറത്തേക്ക്‌ കളയും. കോശത്തിന്റെ ഓസ്‌മോട്ടിക സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു.
convection സംവഹനം.heat transfer നോക്കുക.
convergent evolutionഅഭിസാരി പരിണാമം.സമാന ജീവിതരീതി അവലംബിക്കുന്നതിന്റെ ഫലമായി പരസ്‌പരം ബന്ധമില്ലാത്ത ജീവി ഗ്രൂപ്പുകള്‍ക്ക്‌ ഒരേ പോലുള്ള കായിക ഭാഗങ്ങള്‍ സിദ്ധിക്കുന്ന പരിണാമരീതി. ഉദാ: പക്ഷികളുടെയും ഷഡ്‌പദങ്ങളുടെയും ചിറകുകള്‍.
convergent lensസംവ്രജന ലെന്‍സ്‌. ഉത്തല ലെന്‍സിന്റെ മറ്റൊരു പേര്‌.
convergent marginകണ്‍വര്‍ജന്റ്‌ മാര്‍ജിന്‍അഭിസാരി മാര്‍ജിന്‍. ചലിക്കുന്ന ലിഥോസ്‌ഫിയര്‍ ഫലകങ്ങള്‍ പരസ്‌പരം സന്ധിക്കുന്ന അതിര്‌. ഇത്തരം അതിരുകളില്‍ ഫലകങ്ങളില്‍ ഒന്ന്‌ മറ്റൊന്നിന്‌ അടിയിലേക്ക്‌ ആഴ്‌ന്നിറങ്ങി ഫലകങ്ങള്‍ക്ക്‌ നാശം സംഭവിക്കുന്നു. ഇവിടം അഗ്നിപര്‍വതങ്ങള്‍, ഭൂകമ്പങ്ങള്‍, പര്‍വതരൂപീകരണം, സമുദ്രക്കിടങ്ങുകള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ കൊണ്ട്‌ സവിശേഷമാണ്‌. destructive plate margine എന്നും പറയും.
convergent sequenceഅഭിസാരി അനുക്രമം.ഒരു പദവും അതിനെ തുടര്‍ന്നു വരുന്ന പദവും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു കുറഞ്ഞു വരുന്ന വിധത്തിലുള്ള അനുക്രമം. ഉദാ: 1, ½, ¼,1/8 ...
convergent seriesഅഭിസാരി ശ്രണി. പദങ്ങള്‍ അനന്തമായതും അവയുടെ തുകയ്‌ക്ക്‌ സീമയുള്ളതുമായ ശ്രണി. ഉദാ: 1, ½,¼,1/8 ... എന്ന ശ്രണി. ഇതിലെ പദങ്ങളുടെ തുകയുടെ സീമ 2 ആണ്‌.
converseവിപരീതം.വിലോമം, ഒരു പ്രമേയത്തിന്റെ സങ്കല്‍പ്പവും അനുമാനവും പരസ്‌പരം മാറുമ്പോള്‍ കിട്ടുന്ന പുതിയ പ്രമേയം. ഉദാ: വൃത്തത്തിലെ തുല്യ ദൈര്‍ഘ്യമുള്ള ഞാണുകള്‍ കേന്ദ്രത്തില്‍ നിന്ന്‌ തുല്യ ദൂരത്തിലാണ്‌ എന്ന പ്രമേയത്തിന്റെ വിലോമമാണ്‌, വൃത്തത്തിന്റെ കേന്ദ്രത്തില്‍ നിന്ന്‌ തുല്യ ദൂരത്തിലുള്ള ഞാണുകള്‍ തുല്യ ദൈര്‍ഘമുള്ളവയാണ്‌ എന്നത്‌. എല്ലാ പ്രമേയങ്ങളുടെയും വിലോമങ്ങള്‍ ശരിയാവണമെന്നില്ല.
convex ഉത്തലം. ഉദാ: ഉത്തല ലെന്‍സ്‌.
convolutedസംവലിതം.മടങ്ങിയതോ ചുരുണ്ടതോ ആയ അവസ്ഥയിലുള്ളത്‌. ഉദാ: മസ്‌തിഷ്‌കത്തിന്റെ ഘടന.
coordinateനിര്‍ദ്ദേശാങ്കം.ഒരു ബിന്ദുവിന്റെ സ്ഥാനം നിര്‍ണയിക്കുവാന്‍ ആവശ്യമായ സംഖ്യകളില്‍ ഒന്ന്‌. ബിന്ദു രേഖയിലാണെങ്കില്‍ ഒരു സംഖ്യ മതി. പ്രതലത്തിലാണെങ്കില്‍ രണ്ടും സ്‌പേസിലാണെങ്കില്‍ മൂന്നും നിര്‍ദ്ദേശാങ്കങ്ങള്‍ വേണം. ഉദാ: P (x, y, z), P (r, θ, φ)
coordinate bondകോഓര്‍ഡിനേറ്റ്‌ ബന്ധനംദാത്യ ബന്ധനം, ഒരു സഹസംയോജക ബന്ധനത്തിലെ രണ്ട്‌ ഇലക്‌ട്രാണുകളെയും ഒരേ ആറ്റം ദാനം ചെയ്‌തുണ്ടാകുന്ന ബന്ധനം.
coplanarസമതലീയം.ഒരേ തലത്തില്‍ കിടക്കുന്നവ. ഒരേ തലത്തില്‍ കിടക്കുന്ന ബിന്ദുക്കളെ സമതലീയ ബിന്ദുക്കള്‍ എന്നും രേഖകളെ സമതലീയ രേഖകള്‍ എന്നും പറയുന്നു.
Page 68 of 301 1 66 67 68 69 70 301
Close