സംരക്ഷണ നിയമങ്ങള്‍.
ഒരു വ്യൂഹത്തിലെ സവിശേഷ ഗുണധര്‍മത്തിന്റെ മൊത്തം മൂല്യം ഏതൊരു പ്രതിപ്രവര്‍ത്തനത്തിലും മാറ്റമില്ലാതെ നില്‍ക്കുന്നുവെങ്കില്‍ അത് സംരക്ഷണ നിയമത്തിനു വിധേയമാണ് എന്നു പറയാം. ഊര്‍ജ സംരക്ഷണ നിയമം, സംവേഗ സംരക്ഷണ നിയമം, കോണീയ സംവേഗ സംരക്ഷണ നിയമം എന്നിങ്ങനെ നിരവധി സംരക്ഷണ നിയമങ്ങള്‍ ഭൗതിക ശാസ്‌ത്രത്തില്‍ ഉണ്ട്.