Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
cone | കോണ്‍. | 1. (bot) ടെരിഡോഫൈറ്റുകളുടെയും അനാവൃത ബീജികളുടെയും പ്രത്യുത്‌പാദനാവയവങ്ങളായ സ്‌പോറോഫിലുകള്‍, ഒരു അക്ഷത്തിനു ചുറ്റും വിന്യസിച്ചുകാണുന്ന ഘടന. 1. സ്‌പോറോഫിലുകളില്‍ സ്‌പൊറാന്‍ജിയവും അതിനുള്ളില്‍ സ്‌പോറുകളും കാണുന്നു. ഉദാ: ലൈക്കോപോഡിയം, പൈനസ്. |
cone | സംവേദന കോശം. | 2. (Zool.) കശേരുകികളുടെ ദൃഷ്‌ടിപടലത്തിലെ സംവേദന കോശം. ഇതിലുള്ള വര്‍ണകങ്ങളുടെ സഹായത്താലാണ് നിറങ്ങള്‍ ദൃശ്യമാവുന്നത്. |
cone | വൃത്തസ്‌തൂപിക. | 3. (maths) പാദമുഖം വൃത്തക്ഷേത്രമായിട്ടുള്ള സ്‌തൂപികാകൃതിയിലുള്ള ഘനരൂപം. ‘r’ ആരവും ‘h’ ഉന്നതിയും ‘l’ പാര്‍ശ്വോന്നതിയുമായ വൃത്തസ്‌തൂപികയുടെ വക്രതലവിസ്‌തീര്‍ണം= πrl ഉപരിതലവിസ്‌തീര്‍ണം= πr(l+r) വ്യാപ്‌തം=1/3 πr2h |
configuration | വിന്യാസം. | സംരൂപം. |
conformal | അനുകോണം | അനുകോണം (maths). അനുരൂപം (geo). ഉദാ: അനുകോണ മാപ്പിംഗ്. |
conformation | സമവിന്യാസം. | ഒരു ഏകബന്ധത്തെ ആധാരമാക്കി തിരിക്കുമ്പോള്‍ ഉണ്ടാകുന്ന വിവിധ രൂപങ്ങളില്‍ ഒന്ന്. |
conformational analysis | സമവിന്യാസ വിശ്ലേഷണം. | ഏകബന്ധത്തെ ആധാരമാക്കി തിരിക്കുമ്പോള്‍ ഉണ്ടാകുന്ന വിന്യാസങ്ങളെ നിര്‍ണയിക്കല്‍. |
congeneric | സഹജീനസ്. | ഒരു ജീനസില്‍ പെടുന്ന സ്‌പീഷീസുകളെ സൂചിപ്പിക്കുന്നത്. |
congruence | സര്‍വസമം. | 1. x, y, z എന്നിവ പൂര്‍ണ സംഖ്യകളായാല്‍ ( x- y)യെ z കൊണ്ട് പൂര്‍ണമായി ഹരിക്കാമെങ്കില്‍ z ഉം ആയി ബന്ധപ്പെടുത്തി x,y എന്നിവ സര്‍വസമങ്ങളാണ്. x≡y (mod z) എന്ന് കുറിക്കുന്നു. ( x സര്‍വസമം y മോഡ് z എന്ന് വായിക്കണം) മോഡ് zന് പകരം മോഡുലോ z എന്നോ മോഡുലസ് z എന്നോ ആവാം. ഉദാ: 23 ≡2 mod (7) 2. എല്ലാവിധത്തിലും തുല്യങ്ങളായ ജ്യാമിതീയ രൂപങ്ങള്‍ സര്‍വസമങ്ങളാണ്. 3. ചരങ്ങളുടെ എല്ലാ മൂല്യങ്ങള്‍ക്കും ശരിയാകുന്ന സമവാക്യങ്ങളെ സര്‍വസമങ്ങളെന്നു പറയുന്നു. ഉദാ: ( x-y)2≡x2-2xy+y2 (സമത്തിന് പകരം സര്‍വ്വസമം ( ≡) എന്നെഴുതിയത് ശ്രദ്ധിക്കുക. |
conical projection | കോണീയ പ്രക്ഷേപം. | ഒരിനം ഭൂപ്രക്ഷേപം. ഭൂമിയുടെ വക്രാപരിതലത്തെ സ്‌പര്‍ശ രേഖീയ സ്‌തൂപികയിലേക്ക് പ്രക്ഷേപിക്കുകയാണ് ചെയ്യുന്നത്. സ്‌തൂപികാഗ്രത്തില്‍ നിന്നുള്ള ആരീയരേഖകള്‍ മെരിഡിയനുകളെ സൂചിപ്പിക്കുന്നു. സംകേന്ദ്രീയ വൃത്തങ്ങള്‍ അക്ഷാംശങ്ങള്‍ക്ക് സമാന്തരമാണ്. conic projection എന്നും പറയാറുണ്ട്. ചിത്രം map projections നോക്കുക. |
conics | കോണികങ്ങള്‍. | ഒരു സ്ഥിരബിന്ദുവില്‍ നിന്നുള്ള ( S) അകലവും ഒരു സ്ഥിരരേഖ ( L) യില്‍ നിന്നുള്ള അകലവും തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും വിധം S ഉം L ഉം നിര്‍ണയിക്കുന്ന സമതലത്തില്‍ ചലിക്കുന്ന ബിന്ദുവിന്റെ പഥം. സ്ഥിരബിന്ദുവിന് നാഭി ( fcous) എന്നും സ്ഥിര അനുപാതത്തിന് ഉത്‌കേന്ദ്രത ( eccentricity) എന്നും പറയുന്നു. ഉത്‌കേന്ദ്രത 1-ല്‍ കുറവെങ്കില്‍ ദീര്‍ഘവൃത്തം എന്നും, 1 എങ്കില്‍ പരാബോള എന്നും, 1-ല്‍ കൂടുതലെങ്കില്‍ ഹൈപെര്‍ബോള എന്നും പേര്‍. ഒരു ലംബവൃത്ത സ്‌തൂപികയെ ഒരു തലം കൊണ്ട് ഛേദിച്ചാല്‍ ഈ വക്രങ്ങള്‍ കിട്ടും. ജനകരേഖയ്‌ക്ക് സമാന്തരമാണ് തലമെങ്കില്‍ പരാബോള, ഇരുഘാതങ്ങളെയും ഖണ്ഡിക്കുന്ന വിധമെങ്കില്‍ ഹൈപര്‍ബോള, ജനകരേഖയ്‌ക്ക് ( generator) സമാന്തരമല്ലാത്ത ഒരു ഘാതത്തെ മാത്രം ഖണ്ഡിക്കുന്ന വിധമെങ്കില്‍ ദീര്‍ഘവൃത്തം. |
conidium | കോണീഡിയം. | അലൈംഗിക പ്രത്യുത്‌പാദനത്തിനു വേണ്ടി ചില ഫംഗസുകള്‍ ഉത്‌പാദിപ്പിക്കുന്ന പ്രത്യേകതരം സ്‌പോര്‍. |
coniferous forests | സ്‌തൂപികാഗ്രിത വനങ്ങള്‍. | സൂചിയിലകളോടുകൂടിയ വൃക്ഷങ്ങളുള്ള നിത്യഹരിത വനം. ഉപോഷ്‌ണ മേഖലയിലും ഉപധ്രുവീയ മേഖലയിലും കാണപ്പെടുന്നു. ഇവയ്‌ക്ക് പുഷ്‌പങ്ങളില്ല. പ്രജന അവയവങ്ങള്‍ കോണുകളാണ്. |
conjugate angles | അനുബന്ധകോണുകള്‍. | തുക 360 0 ആകും വിധമുള്ള രണ്ട് കോണുകള്‍. |
conjugate axis | അനുബന്ധ അക്ഷം. | ഒരു ഹൈപെര്‍ബോളയുടെ നാഭികള്‍ s, s1 ആണെങ്കില്‍ ss1 ന്റെ ലംബ സമഭാഗിയായ നേര്‍രേഖ. ഈ അക്ഷം ഹൈപ്പര്‍ബോളയെ ഛേദിക്കുന്നില്ല. |
conjugate bonds | കോണ്‍ജുഗേറ്റ് ബോണ്ടുകള്‍. | ഒന്നിടവിട്ട് ഏകബന്ധങ്ങളും ദ്വിബന്ധങ്ങളും ഉള്ള അവസ്ഥ. ഉദാ: 1, 3- ബ്യൂട്ടാഡൈന്‍ H2C= CH-CH=CH2 |
conjugate complex numbers | അനുബന്ധ സമ്മിശ്ര സംഖ്യകള്‍. | a+ibയും a-ib യും അന്യോന്യം അനുബന്ധ സമ്മിശ്ര സംഖ്യകളാണ്. |
conjugate pair | കോണ്‍ജുഗേറ്റ് ഇരട്ട. | പ്രാട്ടോണിന്റെ ( H+ അയോണിന്റെ) വ്യത്യാസം വരുന്ന അമ്ലക്ഷാരബന്ധം. ഉദാ: H2O+HCl→ H3O++Cl- |
conjugation | സംയുഗ്മനം. | ചിലയിനം താലോഫൈറ്റുകളിലും ഏകകോശ ജീവികളിലും കാണുന്ന ലൈംഗിക പ്രത്യുത്‌പാദനം. |
conjunction | യോഗം. | ( astro) യുതി രണ്ടു സൗരയൂഥ വസ്‌തുക്കള്‍ (ചന്ദ്രനോ ഗ്രഹങ്ങളോ) ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ഒരേ ദിശയില്‍ കാണപ്പെടുന്നത്. ഉദാ: ശനി-കുജ (ചൊവ്വ) യോഗം. ഗ്രഹം സൂര്യന്റെ പിന്നില്‍ ആണെങ്കില്‍ ഉത്തമഗ്രഹയോഗം ( Superior Conjunction) എന്നും ഭൂമിയുടെ അതേ വശത്താണെങ്കില്‍ അധമഗ്രഹയോഗം ( Inferior Conjuction) എന്നും പറയുന്നു. |