Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
clepsydra | ജല ഘടികാരം | ജല ഘടികാരം. |
climate | കാലാവസ്ഥ | കാലാവസ്ഥ. |
climatic climax | കാലാവസ്ഥാജന്യപാരമ്യം | - |
climax community | പരമോച്ച സമുദായം | ജൈവാനുക്രമണ (organic succession)ത്തിന്റെ അന്ത്യത്തില്‍ ഉണ്ടാകുന്ന ഏറെക്കുറെ സ്ഥിരമായ സമുദായം. ഉദാ: നിത്യഹരിത വനങ്ങള്‍. climatic climax എന്നും പറയും. |
climber | ആരോഹിലത | താങ്ങുകളില്‍ പിടിച്ചു കയറുന്ന വള്ളിച്ചെടി. |
climbing root | ആരോഹി മൂലം | പറ്റുവേര്, താങ്ങുകളില്‍ പിടിച്ചു കയറാന്‍ വള്ളിച്ചെടികളെ സഹായിക്കുന്ന വേര്. ഉദാ: കുരുമുളകു ചെടിയുടെ പറ്റുവേര്. |
clinostat | ക്ലൈനോസ്റ്റാറ്റ് | ഏതെങ്കിലുമൊരു ദിശയില്‍ നിന്നുമാത്രം വരുന്ന ഉദ്ദീപനങ്ങളുടെ പ്രഭാവം ഒഴിവാക്കാനായി സസ്യത്തെ സാവധാനം കറക്കുന്ന യന്ത്രസജ്ജീകരണം. |
clitellum | ക്ലൈറ്റെല്ലം | മണ്ണിരയുടെ ശരീരത്തില്‍ 14 മുതല്‍ 17 വരെ ശരീരഖണ്ഡങ്ങളെ പൊതിഞ്ഞുള്ള കട്ടിയുള്ള ശരീരഭാഗം. ഇണചേരല്‍ കഴിഞ്ഞ സിക്താണ്ഡങ്ങളെ നിക്ഷേപിക്കുന്ന അണ്ഡപേടകത്തിന് ( cocoon) രൂപം നല്‍കുന്നത് ക്ലൈറ്റെല്ലമാണ്. |
clitoris | ശിശ്നിക | പുരുഷലൈംഗികാവയവമായ ശിശ്‌നത്തിന് സമാനമായി പെണ്‍ സസ്‌തനങ്ങളുടെ ലൈംഗികാവയവങ്ങളില്‍ കാണുന്ന ഭാഗം. ഇതിന് ഉത്ഥാപന സ്വഭാവമുണ്ട്. |
cloaca | ക്ലൊയാക്ക | മിക്ക കശേരുകികളുടെയും കുടലിന്റെ അവസാന ഭാഗം. വിസര്‍ജ്യ വസ്‌തുക്കള്‍ കൊണ്ടു വരുന്ന നാളിയും ലൈംഗിക കോശങ്ങള്‍ വഹിക്കുന്ന നാളിയും ഇതിലേക്ക് തുറക്കുന്നു. ഇതിന്റെ ബാഹ്യരന്ധ്രത്തിലൂടെയാണ് മലവും മൂത്രവും ലൈംഗിക കോശങ്ങളുമെല്ലാം പുറത്തേക്ക് വരുന്നത്. പക്ഷികള്‍, ഉഭയ ജീവികള്‍, ഉരഗങ്ങള്‍ ഇവയില്‍ കാണപ്പെടുന്നു. |
clockwise | പ്രദക്ഷിണം | ക്ലോക്കിലെ സൂചി കറങ്ങുന്ന ദിശ. |
clone | ക്ലോണ്‍ | അലൈംഗിക പ്രത്യുത്‌പാദനം വഴി ഉണ്ടാകുന്ന സന്തതികള്‍. ഇങ്ങനെയുണ്ടാകുന്ന സന്തതികളെല്ലാം ജനിതക ഐകരൂപ്യമുള്ളവ ആയിരിക്കും. തന്മൂലം മുന്‍തലമുറയുടെ തനി പകര്‍പ്പുകളും. |
closed | സംവൃതം | ബദ്ധം, ഉദാ: closed circuit. |
closed chain compounds | വലയ സംയുക്തങ്ങള്‍ | കാര്‍ബണ്‍ ആറ്റങ്ങളുടെ ശൃംഖല. ഒരു വലയത്തിന്റെ രൂപത്തില്‍ കാണപ്പെടുന്നു. ഇത്തരം സംയുക്തങ്ങളെ രണ്ടായി തരം തിരിക്കാം. 1. അരോമാറ്റിക് ഹൈഡ്രാ കാര്‍ബണുകള്‍. ഉദാ: ബെന്‍സീന്‍, ടൊളുവിന്‍. 2. അലിസൈക്ലിക ഹൈഡ്രാ കാര്‍ബണുകള്‍. ഉദാ: സൈക്ലോ ഹെക്‌സേന്‍. |
closed circuit television | ക്ലോസ്‌ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ | പ്രക്ഷേപിണിയും, സ്വീകരണിയും തമ്മില്‍ കേബിള്‍ മുഖേന ബന്ധിപ്പിച്ച ടെലിവിഷന്‍. സിഗ്നലുകള്‍ ഒഴുകുന്നത് ഈ കേബിളിലൂടെ ആയിരിക്കും. പ്രക്ഷേപിണിയുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്വീകരണികളില്‍ മാത്രമേ സിഗ്നലുകള്‍ ലഭിക്കൂ. |
cloud | മേഘം | അന്തരീക്ഷത്തില്‍ നിലംബിതമായി കാണപ്പെടുന്ന ജല കണങ്ങളുടെയും ഐസ് ക്രിസ്റ്റലുകളുടെയും സഞ്ചയം. സൂക്ഷ്‌മങ്ങളായ ധൂമകണങ്ങളുടെയും ലവണധൂളികളുടെയും ചുറ്റും ജലബാഷ്‌പം ആര്‍ദ്രീഭവിച്ചാണ് മേഘങ്ങള്‍ രൂപം കൊള്ളുന്നത്. ഉയരത്തിനനുസരിച്ചും ആകൃതിക്കനുസരിച്ചും മേഘങ്ങളെ തരം തിരിച്ചിരിക്കുന്നു. |
cloud | ക്ലൌഡ് | ഇന്റര്‍നെറ്റില്‍ സ്ഥിതിചെയ്യുന്ന ഉയര്‍ന്ന ശേഷിയുള്ള കമ്പ്യൂട്ടര്‍ ശൃംഘല |
Cloud chamber | ക്ലൌഡ് ചേംബര്‍ | കണങ്ങളുടെ പിണ്ഡം, ചാര്‍ജ്, ഊര്‍ജം, ആയുസ്സ് തുടങ്ങിയവ അളക്കാനുള്ള സംവിധാനം. അതിപൂരിതാവസ്ഥയിലുള്ള വായു-ബാഷ്‌പ മിശ്രിതമുള്ള ഒരു അറയാണിത്. അതിലൂടെ ഊര്‍ജമുള്ള ഒരു കണം കടന്നുപോകുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്ന അയോണുകളെ കേന്ദ്രീകരിച്ച് ചെറു തുള്ളികള്‍ രൂപപ്പെടുന്നതുമൂലം പഥം ദൃശ്യമാകുന്നു. വൈദ്യുത ക്ഷേത്രമോ, കാന്തിക ക്ഷേത്രമോ പ്രയോഗിച്ച് കണത്തെ (അത് ചാര്‍ജിതമാണെങ്കില്‍) വ്യതിചലിപ്പിച്ച് അതിന്റെ ദ്രവ്യമാനം, ചാര്‍ജ്, ഊര്‍ജം, വിഘടനം നടക്കുന്നെങ്കില്‍ അതിന്റെ സ്വഭാവം എന്നിവ കണക്കാക്കാം. വില്‍സണ്‍ എക്‌സ്‌പാന്‍ഷന്‍ ക്ലഡൗ് ചേംബര്‍ (1911 ല്‍ സി ടി ആര്‍ വില്‍സണ്‍ രൂപകല്‍പ്പന ചെയ്‌തു), ഡിഫ്യൂഷന്‍ ക്ലഡൗ് ചേംബര്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്. |
cloud computing | ക്ലൗഡ് കമ്പ്യൂട്ടിംഗ് | ഇന്റര്‍നെറ്റിലുള്ള സെര്‍വറുകളുടെ ശൃംഖല വഴി ഡാറ്റകള്‍ സംഭരിക്കുകയും കൈമാറുകയും ചെയ്യുന്ന സംവിധാനം. |
Clusters of stars | നക്ഷത്രക്കുലകള് | ഏതാണ്ട് ഒരേ പ്രായമുള്ള നക്ഷത്രങ്ങള്‍ ഒരു കൂട്ടമായി കാണപ്പെടുന്നത്. ഇവ മൂന്നു തരമുണ്ട്. 1) ഓപ്പണ്‍ ക്ലസ്റ്റര്‍. ഏതാനും എണ്ണം മുതല്‍ ഏതാനും ആയിരം വരെ നക്ഷത്രങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്ന കൂട്ടം. ഇവ ഒരേ നെബുലയില്‍ പിറന്നവയായിരിക്കും. ഉദാ. കാര്‍ത്തിക, രോഹിണി (ആള്‍ഡിബറന്‍ ഒഴികെ) 2) ഗ്ലോബുലര്‍ ക്ലസ്റ്റര്‍. 10,000 മുതല്‍ 10 ലക്ഷം വരെ നക്ഷത്രങ്ങള്‍ കൂടിനില്‍ക്കുന്ന ഗോളാകാരക്കൂട്ടങ്ങള്‍. ഗാലക്‌സികളുടെ പരിവേഷമണ്ഡലങ്ങളില്‍ ( Halo) കൂടുതലായി കാണപ്പെടുന്നു. മിക്കതിനും ഗാലക്‌സിയോളം തന്നെ പ്രായമുണ്ടായിരിക്കും. ഉദാ. NGC 6522, M15, M13 3) നക്ഷത്ര കൂട്ടായ്‌മകള്‍ ( associations). ഒന്നിച്ചു പിറന്നതെങ്കിലും ക്ലസ്റ്ററുകളോളം ദൃഢബന്ധമില്ലാത്ത നക്ഷത്രങ്ങള്‍. ഗാലക്‌സികളുടെ സര്‍പ്പിളബുജങ്ങളില്‍ കാണപ്പെടുന്നു. |