ക്ലൊയാക്ക
മിക്ക കശേരുകികളുടെയും കുടലിന്റെ അവസാന ഭാഗം. വിസര്‍ജ്യ വസ്‌തുക്കള്‍ കൊണ്ടു വരുന്ന നാളിയും ലൈംഗിക കോശങ്ങള്‍ വഹിക്കുന്ന നാളിയും ഇതിലേക്ക് തുറക്കുന്നു. ഇതിന്റെ ബാഹ്യരന്ധ്രത്തിലൂടെയാണ് മലവും മൂത്രവും ലൈംഗിക കോശങ്ങളുമെല്ലാം പുറത്തേക്ക് വരുന്നത്. പക്ഷികള്‍, ഉഭയ ജീവികള്‍, ഉരഗങ്ങള്‍ ഇവയില്‍ കാണപ്പെടുന്നു.