ക്ലൌഡ് ചേംബര്‍
കണങ്ങളുടെ പിണ്ഡം, ചാര്‍ജ്, ഊര്‍ജം, ആയുസ്സ് തുടങ്ങിയവ അളക്കാനുള്ള സംവിധാനം. അതിപൂരിതാവസ്ഥയിലുള്ള വായു-ബാഷ്‌പ മിശ്രിതമുള്ള ഒരു അറയാണിത്. അതിലൂടെ ഊര്‍ജമുള്ള ഒരു കണം കടന്നുപോകുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്ന അയോണുകളെ കേന്ദ്രീകരിച്ച് ചെറു തുള്ളികള്‍ രൂപപ്പെടുന്നതുമൂലം പഥം ദൃശ്യമാകുന്നു. വൈദ്യുത ക്ഷേത്രമോ, കാന്തിക ക്ഷേത്രമോ പ്രയോഗിച്ച് കണത്തെ (അത് ചാര്‍ജിതമാണെങ്കില്‍) വ്യതിചലിപ്പിച്ച് അതിന്റെ ദ്രവ്യമാനം, ചാര്‍ജ്, ഊര്‍ജം, വിഘടനം നടക്കുന്നെങ്കില്‍ അതിന്റെ സ്വഭാവം എന്നിവ കണക്കാക്കാം. വില്‍സണ്‍ എക്‌സ്‌പാന്‍ഷന്‍ ക്ലഡൗ് ചേംബര്‍ (1911 ല്‍ സി ടി ആര്‍ വില്‍സണ്‍ രൂപകല്‍പ്പന ചെയ്‌തു), ഡിഫ്യൂഷന്‍ ക്ലഡൗ് ചേംബര്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്.