Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
chromatophoreവര്‍ണകധരംസസ്യങ്ങളിലും ജന്തുക്കളിലും വര്‍ണകങ്ങള്‍ അടങ്ങിയ കോശങ്ങള്‍. ചുവപ്പ്‌, ഓറഞ്ച്‌, മഞ്ഞ, പച്ച എന്നീ നിറങ്ങളാണ്‌ സാധാരണം. സസ്യങ്ങളില്‍ വര്‍ണകങ്ങള്‍ അടങ്ങിയ ജൈവകണങ്ങളും ഈ പേരിലറിയപ്പെടും.
chromocyteവര്‍ണകോശംവര്‍ണങ്ങളുള്ള കോശം.
chromomeresക്രൊമോമിയറുകള്‍ഊനഭംഗം നടക്കുന്ന കോശങ്ങളിലെ പ്രാഫേസ്‌ ഘട്ടത്തില്‍ ക്രാമസോമുകളില്‍ കാണുന്ന ചെറിയ തരികള്‍ പോലുള്ള വസ്‌തുക്കള്‍. സമജാത ക്രാമസോമുകളില്‍ ക്രാമോമിയറുകളുടെ എണ്ണം തുല്യവും സ്ഥാനം സമാനവുമായിരിക്കും. ഡി എന്‍ എ തന്മാത്ര കൂടുതല്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഭാഗങ്ങളാണിവ.
chromonemaക്രോമോനീമക്രോമോസോമിലെ തന്തു. ബഹുവചനം chromonemata
chromoplastവര്‍ണകണംസസ്യ കോശങ്ങളില്‍ കാണുന്ന വര്‍ണകങ്ങള്‍ അടങ്ങിയ ജൈവ കണങ്ങള്‍. പച്ച ഒഴികെ മറ്റു നിറങ്ങളുള്ള ജൈവകണങ്ങളെയാണ്‌ ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഉദാ: ചുവപ്പ്‌, ഓറഞ്ച്‌, മഞ്ഞ എന്നീ നിറങ്ങളുള്ള ജൈവകണങ്ങള്‍.
chromosomeക്രോമസോംയൂക്കാരിയോട്ടിക കോശങ്ങളില്‍ കാണുന്ന ഡി എന്‍ എ തന്മാത്രയും പ്രാട്ടീനുകളും അടങ്ങിയ നാരുപോലുള്ള വസ്‌തുക്കള്‍. ഇവയ്‌ക്ക്‌ സങ്കീര്‍ണമായൊരു ആന്തരഘടനയുണ്ട്‌. പ്രാകാരിയോട്ടിക കോശങ്ങളിലെ ജനിതക പദാര്‍ഥത്തെയും ക്രാമസോമുകളെന്നു വിളിക്കും. എന്നാല്‍ ഇതിന്‌ യൂക്കാരിയോട്ടിക ക്രാമസോമുകളുടെ സങ്കീര്‍ണ ഘടനയില്ല. കോശവിഭജനസമയത്താണ്‌ ക്രാമസോമുകള്‍ ഏറ്റവും വ്യക്തമായി കാണപ്പെടുക. അല്ലാത്ത സമയത്ത്‌ ഇവ നേര്‍ത്ത്‌ ക്രാമാറ്റിന്‍ നാരുകളായിത്തീരുന്നു. ഓരോ സ്‌പീഷീസിലെയും ക്രാമസോം സംഖ്യ നിശ്ചിതമാണ്‌. ചിത്രം karyotype നോക്കുക.
Chromosphereവര്‍ണമണ്ഡലംസൂര്യന്റെ (മറ്റു നക്ഷത്രങ്ങളുടെയും) പ്രഭാമണ്ഡലത്തിനും ( photosphere) കൊറോണയ്‌ക്കും ഇടയിലുള്ള കനംകുറഞ്ഞ മേഖല. പ്രഭാമണ്ഡലത്തിന്റെ അതിരില്‍ നിന്ന്‌ പുറത്തേക്ക്‌ പോകുന്തോറും താപനില 6,000 K മുതല്‍ 3,500 K വരെ താഴ്‌ന്ന ശേഷം അതിവേഗം 35,000 Kവരെ ഉയരുന്നു. പ്രഭാമണ്ഡലത്തില്‍ നിന്ന്‌ വരുന്ന അനുസ്യൂത സ്‌പെക്ട്രത്തില്‍ ( Continuous spectrum) നിന്ന്‌ ചില വര്‍ണങ്ങള്‍ വര്‍ണമണ്ഡലത്തില്‍ വെച്ച്‌ ആഗിരണം ചെയ്യപ്പെടുന്നതുമൂലം സൂര്യസ്‌പെക്‌ട്രത്തില്‍ ആ സ്ഥാനങ്ങളില്‍ ഇരുണ്ട രേഖകള്‍ പ്രത്യക്ഷപ്പെടും. ഫ്രണ്‍ൗഹോഫര്‍ രേഖകള്‍ (മറ്റു നക്ഷത്രങ്ങളുടെ കാര്യത്തില്‍ ആഗിരണരേഖകള്‍) എന്ന്‌ ഇവ അറിയപ്പെടുന്നു. വര്‍ണമണ്ഡലത്തിലുള്ള മൂലകങ്ങള്‍ ആണ്‌ ആഗിരണം നടത്തുന്നത്‌ എന്നതിനാല്‍ ഏതൊക്കെ മൂലകങ്ങള്‍, ഏതളവില്‍, എത്രകണ്ട്‌ അയണീകൃതാവസ്ഥയില്‍ അവിടെയുണ്ട്‌ എന്ന്‌ മനസ്സിലാക്കാന്‍ ഈ ആഗിരണ സ്‌പെക്ട്ര പഠനം സഹായിക്കും.
chroococcalesക്രൂക്കക്കേല്‍സ്‌നീലഹരിത ആല്‍ഗകളുടെ ഒരു വര്‍ഗം.
chrysalisക്രസാലിസ്‌നിശാശലഭത്തിന്റേയോ പൂമ്പാറ്റയുടേയോ പ്യൂപ്പാ അവസ്ഥ.
chrysophytaക്രസോഫൈറ്റഏകകോശ ഫ്‌ളാജല്ലിത ആല്‍ഗകളുടെ ഒരു വിഭാഗം. ഇവയ്‌ക്ക്‌ സുവര്‍ണ തവിട്ടുനിറമുള്ള രണ്ട്‌ പ്ലാസ്റ്റിഡുകളുണ്ട്‌. സുവര്‍ണ തവിട്ടു ആല്‍ഗകള്‍ എന്നും പേരുണ്ട്‌.
cilium സിലിയംകോശങ്ങളുടെ ഉപരിതലത്തില്‍ നിന്ന്‌ ഉന്തിനില്‍ക്കുന്ന നാരുകള്‍. സിലിയത്തിന്റെയും ഫ്‌ളാജെല്ലത്തിന്റെയും ആന്തരഘടന ഒരേപോലെയാണ്‌. രണ്ടിന്റെയും വ്യാസം ഒന്നുതന്നെയാണെങ്കിലും ഫ്‌ളാജെല്ലത്തിന്‌ നീളം കൂടുതലാണ്‌. ചില കോശങ്ങളില്‍ 2000-3000 സിലിയങ്ങളുണ്ടായിരിക്കും. ഉയര്‍ന്നതരം ജന്തുക്കളില്‍ ശ്വസനനാഡികളുടെ ആന്തര ഭാഗത്തും സിലിയങ്ങളുടെ കോശങ്ങള്‍ കാണാം.
cinnamic acidസിന്നമിക്‌ അമ്ലംC6H5CH=CH-COOH. എസ്റ്ററുകളും ഔഷധങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണിക സംയുക്തം.
circadin rhythmദൈനികതാളംജീവികളില്‍ പ്രതിദിനം പ്രത്യേക ക്രമത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന അന്തര്‍ജന്യമായ കര്‍മ പരമ്പരകള്‍. ഏതാണ്ട്‌ 24 മണിക്കൂറിനുള്ളില്‍ ഈ താളക്രമം ആവര്‍ത്തിക്കപ്പെടുന്നു. diurnal rhythm എന്നും പേരുണ്ട്‌.
circuitപരിപഥംവൈദ്യുതി ഒഴുകുന്ന, രോധകം, കപ്പാസിറ്റര്‍, ഡയോഡ്‌ തുടങ്ങിയ ഇലക്‌ട്രാണിക്‌ ഘടകങ്ങള്‍ ഉള്‍പ്പെട്ട പഥം.
circular motionവര്‍ത്തുള ചലനംഒരു വൃത്താകാരപഥത്തിലൂടെയുള്ള പരിക്രമണ ചലനം. rotational motion നോക്കുക.
circulatory system.പരിസഞ്ചരണ വ്യവസ്ഥജന്തു ശരീരത്തില്‍ രക്തത്തിന്റെയും ലിംഫിന്റെയും സഞ്ചാരവ്യവസ്ഥ.
circumcircleപരിവൃത്തംത്രികോണത്തിന്റെ മൂന്ന്‌ ശീര്‍ഷങ്ങളിലൂടെയും കടന്നുപോകുന്ന വൃത്തം. ഭുജങ്ങളുടെ ലംബസമഭാജികള്‍ സന്ധിക്കുന്ന ബിന്ദുവാണ്‌ ഇതിന്റെ കേന്ദ്രം. ഇതിനെ പരിവൃത്ത കേന്ദ്രം എന്നു പറയുന്നു. ഈ വൃത്തത്തിന്റെ വ്യാസാര്‍ധം ആണ്‌ പരിവൃത്ത വ്യാസാര്‍ധം.
circumferenceപരിധി1. ഏതു സംവൃത വക്രത്തിന്റെയും അതിര്‍ത്തിരേഖ. 2. ഈ അതിര്‍ത്തിരേഖയുടെ ദൈര്‍ഘ്യം.
cirrocumulusസിറോക്യൂമുലസ്‌ഒരിനം മേഘം. നേര്‍ത്ത, വെളുത്ത പാട പോലെ കാണുന്ന ഇത്‌ മഞ്ഞുതരികള്‍ ചേര്‍ന്ന്‌ ഉണ്ടായതാണ്‌.
cirrostratusസിറോസ്‌ട്രാറ്റസ്‌ഒരിനം മേഘം. സുതാര്യമായ പാടപോലെ കാണപ്പെടുന്നു. ചില അവസരങ്ങളില്‍ ആകാശം ഇതുകൊണ്ട്‌ മൂടിയിരിക്കും.
Page 58 of 301 1 56 57 58 59 60 301
Close